ബോക്സോഫീസ് തകർത്ത് മമ്മൂട്ടിയുടെ റോഷാക്ക്; നാലുവാരങ്ങൾ പിന്നിട്ട ചിത്രത്തിന് ആശംസകളുമായി താരങ്ങളും പ്രേക്ഷകരും.!! Mammootty’s Rorschach Smashes The Box Office Malayalam

പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മമ്മൂട്ടി. കോടിക്കണക്കിന് ആരാധകരാണ് താരത്തിന് ലോകമെമ്പാടുമായുള്ളത്. മമ്മൂട്ടിയുടെ ഓരോ പുതു ചിത്രങ്ങളെയും ആരാധകർ ഇരുകൈയും നീട്ടിയാണ് സ്വീകരിക്കാറുള്ളത്. ഏറ്റവും ഒടുവിലായി റിലീസ് ആയത് റോഷാക്ക് എന്ന ചിത്രമാണ്. ഈ ചിത്രത്തിന്റെ വിശേഷങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ എങ്ങും നിറയുന്നത്. ചിത്രം റിലീസ് ആയി നാല് വാരങ്ങൾ പിന്നിടുമ്പോഴും തീയറ്ററുകളിൽ ഈ ചിത്രം കാണാൻ പ്രേക്ഷകരുടെ തിരക്കാണ്. റിലീസിന് മുൻപ് തന്നെ ഈ ചിത്രം വളരെയധികം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു.നിസാം ബഷീറാണ് ചിത്രത്തിന്റെ സംവിധാനം നിർവഹിച്ചിരിക്കുന്നത്.

മലയാള സിനിമ ഇതുവരെ കാണാത്ത കഥയും ആഖ്യാനശൈലിയും സ്വീകരിച്ചുകൊണ്ട് പ്രേക്ഷകരെ അമ്പരപ്പിച്ച ഈ ചിത്രത്തിൽ ലൂക്ക് ആന്റണി എന്ന കഥാപാത്രമാണ് മമ്മൂട്ടിയെത്തുന്നത്. ചിത്രത്തിന്റെ മികച്ച വിജയം ആഘോഷിക്കുകയാണ് അണിയറ പ്രവർത്തകരും. മമ്മൂട്ടി ഈ ചിത്രത്തിന്റെ വിജയത്തെക്കുറിച്ച് പങ്കുവെച്ച പോസ്റ്ററിൽ” സിനിമാറ്റിക് മിത്തുകളെ പുനർനിർവജിക്കുന്നു “എന്ന് എഴുതിയിരിക്കുന്നു. മറ്റു താരങ്ങളുടെ കിടിലൻ പടങ്ങൾ തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുമ്പോഴും മമ്മൂട്ടിയുടെ റോഷാക്ക് മികച്ച മുന്നേറ്റമാണ് നടത്തുന്നത്. മോഹൻലാലിന്റെ മോൺസ്റ്റർ,നിവിൻ പോളിയുടെ പടവെട്ട്,ഐശ്വര്യ ലക്ഷ്മിയുടെ കുമാരി,ബെയ്സിലിന്റെ

ജയ ജയ ജയ ജയ ഹേ, ഷെട്ടിയുടെ കാന്താര എന്നീ ചിത്രങ്ങൾ ആണ് സംപ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. ചിത്രം നാലാം വാരത്തിലേക്ക് കടന്നതിനാൽ നിരവധി ആളുകളാണ് ആശംസകളുമായി എത്തിയിരിക്കുന്നത്. ഒക്ടോബർ ഏഴിനാണ് റോഷാക്ക് തിയേറ്ററുകളിൽ എത്തിയത്. ആസിഫ് അലി നായകനായ കെട്ടിയോളാണ് എന്റെ മാലാഖ എന്ന ചിത്രത്തിനു ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത ചിത്രമാണിത്. ഈ ചിത്രത്തിന്റെ തിരക്കഥ എഴുതിയിരിക്കുന്നത് സമീർ അബ്ദുൾ ആണ്. വലിയൊരു ഹിറ്റിന്റെ റിലീസിനു ശേഷം മറ്റ്

നിരവധി ചിത്രങ്ങളാണ് മമ്മൂട്ടിയുടേതായി അണിയറയിൽ ഒരുങ്ങി കൊണ്ടിരിക്കുന്നത്. ഇനി വരാനിരിക്കുന്ന ഓരോ ചിത്രങ്ങളും വളരെയധികം പ്രേക്ഷകരിൽ ആകാംഷ നിറയ്ക്കുന്നു. ലിജോ ജോസ് പല്ലിശ്ശേരിയുടെ നൻ പകൽ നേരത്ത് മയക്കം, ബി ഉണ്ണികൃഷ്ണന്റെ ക്രിസ്റ്റഫർ, ഏജന്റ് എന്നീ ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ജിയോ ബേബി സംവിധാനം ചെയ്യുന്ന കാതൽ എന്ന ചിത്രത്തിലാണ് മമ്മൂട്ടി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. 12 വർഷങ്ങൾക്ക് ശേഷം പ്രിയ നടി ജ്യോതിക മലയാളത്തിൽ അഭിനയിക്കുന്ന ചിത്രം കൂടിയാണിത്.

Comments are closed.