സോഷ്യൽ മീഡിയയിൽ തരംഗം സൃഷ്ടിച്ച് താരരാജാവ്.!! എജ്ജാതി ലുക്ക്; ലുക്ക് കൊണ്ട് മാത്രമല്ല വർക്ക് കൊണ്ടും ആരാധകരെ ഞെട്ടിച്ച് മമ്മൂട്ടി.!! Mammootty New Movie Success Celebration photos viral

Mammootty New Movie Success Celebration photos viral : ലുക്ക് കൊണ്ട് മാത്രമല്ല വർക്ക്‌ കൊണ്ടും മലയാളികളെ അത്ഭുതപ്പെടുത്തുന്ന താരരാജാവാണ് മലയാളികളുടെ സ്വന്തം മമ്മൂട്ടി. മാറുന്ന കാലത്തിനും കാഴ്ചപ്പാടുകൾക്കും ഒപ്പം സിനിമ സെലക്ട്‌ ചെയ്യുന്നതിൽ ഉള്ള മമ്മൂട്ടി എന്ന നടന്റെ കഴിവ് പ്രശംസനീയമാണ്.കഴിഞ്ഞ വർഷത്തെ ഏറ്റവും വലിയ ഹിറ്റ് സിനിമകൾ മമ്മൂട്ടിയുടേതായിരുന്നു.

ഈ വർഷവും മാറ്റമില്ല. ഭ്രമയുഗം എന്ന ഹിറ്റ് ചിത്രം വിജയകരമായി തിയേറ്ററിൽ ഓടിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് രണ്ട് ചിത്രങ്ങളുടെ വിജയം ഒരുമിച്ച് ആഘോഷിക്കുകയാണ് താരം. പോലീസ് ഇൻവെസ്റ്റിഗേഷൻ ഡ്രാമ ആയ കണ്ണൂർ സ്ക്വാഡിന്റെയും കാതൽ ദ കോറിന്റെയും വിജയാഘോഷങ്ങൾ ഒരുമിച്ചാണ് ആഘോഷിച്ചത്.തിയേറ്ററുകൾ ആഘോഷമാക്കിയ ഈ രണ്ട് ചിത്രങ്ങളും കഴിഞ്ഞ വർഷത്തെ ഏറ്റവും മികച്ച സിനിമകൾ ആയിരുന്നു.

റോബി വർഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂർ സ്ക്വാഡ് ഈയടുത്ത് ഇറങ്ങിയ ഏറ്റവും മികച്ച ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയിരുന്നു. നൂറ് കോടി ക്ലബ്ബിൽ കയറിയ കണ്ണൂർ സ്‌ക്വാഡിന് ശേഷം താരം ചെയ്തത് കാതൽ ദ കോർ ആണ്.ഹോമോ സെ ക്ഷ്വ ൽ ആയ നായകൻ ആയി മമ്മൂട്ടി എത്തിയ കാതൽ ദ കോർ ഏറെ അത്ഭുതത്തോടെയും അഭിമാനത്തോടെയും ഒക്കെയാണ് പ്രേക്ഷകർ ഏറ്റെടുത്തത്. മമ്മൂട്ടിയുടെ കരിയർ ബെസ്റ്റ് പെർഫോമൻസ് തന്നെ ആയിരുന്നു ചിത്രത്തിൽ കാണാൻ കഴിഞ്ഞത്.

ജിയോ ബേബി സംവിധാനം ചെയ്ത് കഴിഞ്ഞ നവംബർ മാസത്തിൽ ആണ് ചിത്രം തിയേറ്ററിൽ എത്തിയത്. ഇരു ചിത്രങ്ങളുടെയും വൻവിജയം ആഘോഷിക്കാൻ എത്തിയ താരത്തിന്റെ ലുക്ക് ആണ് ചർച്ചയാകുന്നത്. വെള്ള ഷർട്ടും മുണ്ടും ധരിച്ചു കിടിലൻ ലുക്കിൽ എത്തിയ മമ്മൂക്യുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയ ഏറ്റെടുത്തു കഴിഞ്ഞു. കാതലിൽ മമ്മൂട്ടിയുടെ നായികയായി എത്തിയ തമിഴ് സൂപ്പർ താരം ജ്യോതികയും ആഘോഷങ്ങളിൽ പങ്കെടുത്തു. കുടുംബത്തോടൊപ്പമാണ് മമ്മൂട്ടി ചടങ്ങിൽ പങ്കെടുക്കാൻ എത്തിയത്.

Comments are closed.