കാതൽ ദി കോർ ചിത്രത്തിന്റെ ചിത്രീകരണം പൂർത്തിയാക്കി മമ്മൂട്ടി.!! Mammootty Complete Kadhal Movie Shooting Malayalam

കാതൽ ദി കോർ എന്ന ചിത്രത്തിൽ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി മമ്മൂട്ടി. സെറ്റിലെ തന്റെ അവസാന ദിവസം, ചിത്രത്തിന്റെ മുഴുവൻ അഭിനേതാക്കൾക്കും അണിയറ പ്രവർത്തകർക്കും താരം ഉച്ചഭക്ഷണം നൽകി.ജിയോബേബി സംവിധാനം ചെയുന്ന പുതിയ ചിത്രമാണ് കാതൽ ദി കോർ. ജനപ്രിയ നടി ജ്യോതികയും മമ്മൂട്ടിയും ഒന്നിച്ചു അഭിനയിക്കുന്ന ആദ്യ ചിത്രം കൂടിയാണ് കാതൽ ദി കോർ. ചിത്രത്തിൽ തന്റെ ഭാഗങ്ങൾ പൂർത്തിയാക്കി സെറ്റിലെ മുഴുവൻ അഭിനേതാക്കൾക്കും

അണിയറ പ്രവർത്തകർക്കും ജ്യോതികയോടൊപ്പം ഉച്ചഭക്ഷണം വിളമ്പുന്ന ചിത്രം തന്റെ ഫേസ്ബുക്ക്‌ പേജിലൂടെ മമ്മൂട്ടി തന്നെയാണ് പങ്കുവെച്ചത്. വളരെ ഊർജസ്വലരായ ടീമിനോപ്പമുള്ള ഷൂട്ട്‌ താൻ വളരെ ആസ്വദിച്ചു എന്ന അടിക്കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്. മലയാളത്തിൽ ജ്യോതികയുടെ രണ്ടാമത്തെ ചിത്രമാണ് കാതൽ ദി കോർ. ജയറാം നായകനായി 2009 ൽ പുറത്തിറങ്ങിയ സീത കല്യാണമാണ് ജ്യോതിക മലയാളത്തിൽ അഭിനയിച്ച മറ്റൊരു ചിത്രം.

മമ്മൂട്ടി കമ്പനിയുടെ നിർമ്മാണത്തിലുള്ള മൂന്നാമത്തെ ചിത്രമാണ് കാതൽ ദി കോർ. മാത്യു ദേവസി എന്നാ പേരിലാണ് ചിത്രത്തിൽ മമ്മൂട്ടിയെത്തുന്നത്. ഗ്രേറ്റ്‌ ഇന്ത്യൻ കിച്ചൻ സിനിമയിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകാനാണ് ജിയോബേബി. ജിയോ ബേബി ചിത്രങ്ങൾക്ക് ആരാധകർ ഏറെയാണ്. സാമൂഹിക പ്രസക്തിയുള്ള ചിത്രങ്ങൾ നിർമ്മിച്ചു പ്രേക്ഷകരുടെ മനസ്സിൽ ചുരുങ്ങിയ കാലം കൊണ്ട് ഇടം നേടിയ വ്യക്തിയാണ് ജിയോ ബേബി.

കമ്മ്യൂണിസ്റ്റ്‌ ആശയങ്ങളിൽ വിശ്വസിക്കുന്ന കേരളത്തിലെ ഒരു പ്രാദേശിക രാഷ്ട്രിയകാരന്റെ കഥപറയുന്ന ചിത്രമാണ് കാതൽ ദി കോർ. ചിത്രത്തിൽ പ്രാദേശിക രാഷ്ട്രിയകാരനായാണ് മമ്മൂട്ടിയെത്തുന്നത്. ഫാമിലി ഡ്രാമയായ ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ ഭാര്യയാണ് ജ്യോതിക. ലാലു അലക്സ്‌, മുത്തുമണി, ചിന്നു ചാന്ദിനി, സുധി കോപ്പ എന്നിവരും മറ്റു പ്രധാനവേഷങ്ങളിൽ ചിത്രത്തിൽ എത്തുന്നു.

Comments are closed.