മലയാളത്തിന്റെ സൂപ്പർ സ്റ്റാറും തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കയുന്ന തമിഴ് ചിത്രം ഒരുങ്ങുന്നു.!! Mammootty And Vijay Sethupathy Combo Film Coming Soon Malayalam

മലയാളത്തിന്റെ മഹാനടൻ മമ്മുട്ടിയും തമിഴകത്തിന്റെ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകർ, എം മണികണ്ഠൻ സംവിധാനം ചെയ്യുന്ന ചിത്രത്തിലൂടെയാണ് ഇരുവരും വെള്ളിത്തിരയിലെത്തുന്നത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മുട്ടി ക്ക് ഒപ്പം ഇതാദ്യമായാണ് വിജയ് സേതുപതി. രജനികാന്ത്,കമൽ ഹാസൻ, ഷാരൂഖ് ഖാൻ തുടങ്ങി തരങ്ങൾക്കൊപ്പവും വിജയ് സേതുപതി അഭിനയ മികവ് തെളിയിച്ചു താരം. എന്നാൽ ഇതാദ്യ മായാണ്. സംവിധായകൻ എം മാണികണ്ഠനുമായി ചേർന്നുള്ള വിജയ് സേതുപതിയുടെ മൂന്നാമത്തെ ചിത്രമാണ്.

കാക് മുട്ടൈ’ ആയിരുന്നു എം മണികണ്ഠൻ ആദ്യ സിനിമ. അഭിനയ മികവ് കൊണ്ടും ഇന്ത്യൻ സിനിമയിൽ തന്നെ ഏറെ ശ്രദ്ധ നേടിയ ആക്ടർ തന്നെയാണ് വിജയ് സേതുപതി. വിവിധ ഭാഷകളിൽഇനിയും ഒട്ടനവധി ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി വരാനിരിക്കുന്നത്.സെയ് റാം നരസിംഹ റെഡ്ഡി എന്ന ചിത്രത്തിലൂടെ തെലുങ്ക് സൂപ്പർ സ്റ്റാറിനൊപ്പം തെലുങ്കു ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. 2019 ൽ പുറത്തിറങ്ങിയ പേരൻപിനു ശേഷം മമ്മൂട്ടി വീണ്ടും തമിഴിൽ അഭിനയിക്കുന്ന ചിത്രം ആരാധകർ ഏറെയുള്ള രണ്ടു സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന

ചിത്രത്തിൻറെ ഷൂട്ടിംഗ് അടുത്ത വർഷം ആരംഭിക്കും എന്നതാണ് റിപ്പോർട്ട്‌. ഇതിനു മുൻപ് തെലുങ്കിലും മമ്മുട്ടിയുടെ സാന്നിധ്യം ഉണ്ടായിരുന്നു തെലുങ്കിൽ പ്രധാന വേഷത്തിലെത്തിയ മമ്മുട്ടി ചിത്രം” എജൻറ്” റിലീസിന് ഒരുങ്ങുകയാണ്. അന്യ ഭാഷകളിലും നിരവധി അവസരങ്ങളാണ് മമ്മുട്ടിയെ കാത്തിരിക്കയുന്നത്. സംവിധായകൻ എം മണികണ്ഠൻ ന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന ചിത്രം, നവംബർ അവസാനത്തോടെ ചിത്രത്തിന്റെ ഔദ്യോഗിക
റിപ്പോർട്ടുകൾ വരും എന്ന പ്രതീക്ഷയിലാണ്.

ജ്യോതിക നായികാ വേഷത്തിലെത്തുന്ന, ജിയോ ബേബി സംവിധാനം ചെയ്യുന്ന “കാതൽ ” ആണ് മമ്മുട്ടിയുടെ പുതിയ ചിത്രം. നൽ പകൽ നേരത്ത് മയക്കം, ക്രിസ്റ്റഫർ തുടങ്ങി ചിത്രങ്ങളാണ് ഇനി റിലീസിനായിഉള്ളത്. മെഗാസ്റ്റാർ മമ്മുട്ടിയും തമിഴകത്തിന്റ മക്കൾ സെൽവൻ വിജയ് സേതുപതിയും ഒന്നിച്ചെത്തുന്ന പുതിയ ചിത്രത്തിന്റെ ആവേശത്തിലാണ് ആരാധകർ. മമ്മുട്ടിയും വിജയ് സേതുപതിയും ഒറ്റ സ്‌ക്രീനിൽ എത്തുന്നു എന്നവാർത്ത അറിഞ്ഞതോടെ ആരാധകരും സന്തോഷത്തിലാണ്.ഈ രണ്ടു താരങ്ങള്‍ക്കും ആരാധകര്‍ ഏറെയാണ്.

Comments are closed.