വേദിയിൽ നിറ സാന്നിധ്യമായി മമ്മൂക്ക…. സുഹൃത്ത് അജയ ചന്ദ്രൻ നായരുടെ മകന്റെ വിവാഹനിച്ഛയത്തിന് മോതിരം കൈമാറി മെഗാ സ്റ്റാർ.!! Mammooka Hands Over Ring For Friend’s Son’s Engagement Malayalam

Mammooka Hands Over Ring For Friend’s Son’s Engagement Malayalam: സുഹൃത്തും നിർമ്മാതാവുമായ അജയചന്ദ്രൻ നായരുടെ മകന്റെ കല്യാണത്തിന് മോതിരം കൈമാറി മമ്മൂട്ടി. കല്യാണ വേദിയിൽ എത്തിയ മമ്മൂട്ടി മോതിരം തനിക്ക് കൈ മാറണമെന്ന ആവശ്യം പറഞ്ഞതോടെയാണ് വേദിയിലേക്ക് എത്തിയ താരം പ്രതിശ്രുത വരനും വധുവിനും മോതിരം കൈമാറിയത്. മോതിര കൈമാറ്റത്തിന് ശേഷം വധൂ – വരന്മാർക്ക് ആയി ആശംസ പ്രസംഗവും താരം നടത്തി.

താര ജാടകൾ ഒന്നും ഇല്ലാതെ ലളിതമായി നാടൻ മുണ്ടും ഷർട്ടും ധരിച്ചാണ് നടൻ വിവാഹ വേദിയിൽ എത്തിയത്. കൊച്ചി മാറിയറ്റ് ഹോട്ടലിൽ വച്ചായിരുന്നു അജയ ചന്ദ്രൻ നായരുടെ മകൻ സായി കൃഷ്ണന്റെയും പ്രതിശ്രുതാ വധു പാർവ്വതിയുടെയും വിവാഹ നിശ്ചയം നടന്നത്. മമ്മൂട്ടി, മനോജ്‌ കെ ജയൻ,രമേശ്‌ പിഷാരടി, രഞ്ജി പണിക്കർ, നിർമ്മാതാവ് ആന്റോ ജോസഫ് – സിനിമ സാംസ്‌കാരിക രംഗത്തെ നിരവധി പേര് ചടങ്ങിൽ പങ്കെടുത്തു.

പൃഥ്വിരാജ്- സന്തോഷ്‌ ശിവൻ ചിത്രം അനന്തഭദ്രം,ജയറാം നായകനായ കമൽ ചിത്രം സ്വപ്ന സഞ്ചാരി, മോഹൻലാൽ അൻവർ റഷീദ് ചിത്രം ചോട്ടാ മുംബൈ, ജഗദീഷ് നായകനായ ഏപ്രിൽ ഫൂൾ തുടങ്ങിയ ചിത്രങ്ങളുടെ നിർമ്മാതാവാണ് അജയ ചന്ദ്രൻ നായർ. റോഷക്ക് ആണ് മമ്മൂട്ടിയുടേതായി പുറത്തിറങ്ങിയ അവസാന ചിത്രം. വമ്പൻ വിജയം നേടിയ ചിത്രം സംവിധാനം ചെയ്തത് നിസാം ബഷീർ ആയിരുന്നു.

ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്യുന്ന നൻ പകൽ നേരത്ത് മയക്കം ആണ് മമ്മൂട്ടിയുടേതായി ഇനി റിലീസ് ചെയ്യാനിരിക്കുന്ന ചിത്രം. നിലവിൽ ഐ എഫ് എഫ് കെ വേദികളിൽ പ്രദർശിപ്പിച്ച ചിത്രത്തിന് മികച്ച പ്രേക്ഷക പ്രതികരണമാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. ചിത്രം അടുത്ത വർഷം തിയേറ്ററുകളിൽ പ്രദർശനത്തിന് എത്തും.

Rate this post

Comments are closed.