ലോകം കീഴടക്കിയ അർജന്റീനക്കും മാന്ത്രിക മെസ്സിക്കും അഭിനന്ദനങ്ങൾ! ലോകകപ്പ് ജേതാക്കളെ അഭിനന്ദിച്ച് മമ്മൂക്കയും ലാലേട്ടനും…| Mammooka And Lalettan Congratulating World Cup Winners Malayalam

Mammooka And Lalettan Congratulating World Cup Winners Malayalam: 2022 ഖത്തർ ലോകകപ്പ് അവസാനിച്ചിരിക്കുകയാണ്. കഴിഞ്ഞ രാത്രി നടന്ന ഫൈനൽ മത്സരത്തിൽ ഫ്രാൻസിനെ പരാജയപ്പെടുത്തിക്കൊണ്ട് ലയണൽ മെസ്സിയുടെ അർജന്റീന ലോകകപ്പ് ജേതാക്കൾ ആയിരിക്കുന്നു. മുഴുവൻ സമയവും അവസാനിക്കുമ്പോൾ, മത്സരം സമനിലയിൽ ആയതിനാൽ, പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീളുകയും, പെനാൽറ്റി ഷൂട്ടൗട്ടിൽ അർജന്റീന വിജയിക്കുകയും ആയിരുന്നു. ലോകകപ്പിന്റെ ഫൈനൽ മത്സരം വീക്ഷിക്കാൻ മലയാളത്തിന്റെ പ്രിയ നടന്മാരായ മമ്മൂട്ടിയും മോഹൻലാലും Lusail സ്റ്റേഡിയത്തിൽ എത്തിയിരുന്നു.

മത്സരശേഷം ഇരുവരും ജേതാക്കളായ അർജന്റീന ടീമിനെ അഭിനന്ദിച്ച് സോഷ്യൽ മീഡിയ ഹാൻഡിൽ പോസ്റ്റുകൾ പങ്കുവെച്ചു. ജേതാക്കളെ അഭിനന്ദിച്ചതിനോടൊപ്പം, മികച്ച പ്രകടനം കാഴ്ചവച്ച എതിരാളികളെയും മോഹൻലാൽ പ്രശംസിച്ചു. “ഉജ്ജ്വലമായ ഒരു ഫൈനൽ. യോഗ്യരായ രണ്ട് എതിരാളികൾ, അവരുടെ ഹൃദയം തുറന്നു കളിച്ചു, ദശലക്ഷക്കണക്കിന് ഫുട്ബോൾ ആരാധകർക്ക് ആവേശകരമായ മത്സരം നൽകി. കഠിനമായി പ്രയത്നിച്ച് വിജയിച്ച അർജന്റീനക്ക് അഭിനന്ദനങ്ങൾ. 36 വർഷത്തെ അധ്വാനവും കപ്പും ഒരിക്കൽ കൂടി നിങ്ങളുടേതാണ്,” മോഹൻലാൽ തുടർന്നു.

“ലയണൽ മെസ്സി ഈ തീയതി തന്റെ വിധിക്കൊപ്പം സൂക്ഷിച്ചു, മഹത്വത്തിൽ തലകുനിക്കുന്നു. ഗംഭീരമായ അവസാന നൃത്തം. യോഗ്യരായ എതിരാളികൾ ആയതിനും അവസാനം വരെ അവർ നടത്തിയ മികച്ച പോരാട്ടത്തിനും, എംബാപ്പക്കും ഫ്രഞ്ച് ടീമിനും അഭിനന്ദനങ്ങൾ. വെൽ ഡൺ ഖത്തർ. ത്രില്ലിന്റെ ഈ ഒരു സീസണിന് ഫിഫയ്ക്ക് നന്ദി. 2026-ൽ വീണ്ടും കാണാം,” മോഹൻലാൽ തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ കുറിച്ചു. ലയണൽ മെസ്സി കപ്പ് ഉയർത്തി നിൽക്കുന്ന ചിത്രം പങ്കുവെച്ചുകൊണ്ട് മമ്മൂട്ടിയും അർജന്റീന ടീമിന് അഭിനന്ദനങ്ങൾ അറിയിച്ചു.

“എന്തൊരു രാത്രി! നല്ല കളി! ഒരുപക്ഷേ എക്കാലത്തെയും മികച്ച ഫുട്ബോൾ മത്സരങ്ങളിൽ ഒന്നിന് സാക്ഷ്യം വഹിച്ചതിന്റെ ആവേശം. ലോകം കീഴടക്കിയ അർജന്റീനക്കും മാന്ത്രിക മെസ്സിക്കും അഭിനന്ദനങ്ങൾ. ഫ്രാൻസും കയ്ലിയൻ എംബാപ്പയും നന്നായി കളിച്ചു,” മമ്മൂട്ടി കുറിച്ചു. ഇരുവരെയും കൂടാതെ മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നുള്ള മറ്റു നിരവധി പേരും ജേതാക്കളായ അർജന്റീനക്ക് അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് സാമൂഹ്യ മാധ്യമങ്ങളിൽ പോസ്റ്റുകൾ പങ്കുവെച്ചിട്ടുണ്ട്.

Rate this post

Comments are closed.