നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി ഈ രീതിയിൽ തയ്യാറാക്കി നോക്കൂ.. കൊതിയൂറും മാമ്പഴപുളിശ്ശേരി.!! Mambazha Pulissery Recipe Malayalam

Mambazha Pulissery Recipe Malayalam : നാട്ടിലെങ്ങും മാമ്പഴക്കാലമാണ്. നല്ല പഴുത്ത മാമ്പഴത്തിന്റെ മണം ആണ് പലയിടത്തും. ചിലയിടങ്ങളിൽ പഴുക്കാൻ തയ്യാറായി നിൽക്കുന്ന പച്ചമാങ്ങയും. മാമ്പഴം കിട്ടാനായി കാത്തിരിക്കുന്നവർക്ക് വേണ്ടി ഉള്ളതാണ് ഈ റെസിപ്പി. മാമ്പഴ പുളിശ്ശേരി ഇഷ്ടമില്ലാത്തവർ ആയിട്ട് ആരും ഉണ്ടാവില്ല.

ഏത് മാമ്പഴം വച്ചു വേണമെങ്കിലും ഉണ്ടാക്കാം എങ്കിലും ഇതിന് ഏറ്റവും അനുയോജ്യമായ ചപ്പിക്കുടിയൻ മാങ്ങ കിട്ടിയാൽ അതാണ് ഏറ്റവും നല്ലത്. മാമ്പഴപുളിശ്ശേരി ഉണ്ടാക്കാനായി ആദ്യം തന്നെ ചപ്പിക്കുടിയൻ മാമ്പഴം എടുക്കുക. ഈ മാമ്പഴം ആണ് മാമ്പഴ പുളിശ്ശേരി ഉണ്ടാക്കാനായി ഏറ്റവും നല്ലത്. മാമ്പഴം നല്ലത് പോലെ കഴുകി അതിന്റെ തൊലി കളഞ്ഞ് വയ്ക്കുക. നല്ല അടികട്ടിയുള്ള പാത്രം എടുത്ത് അതിലേക്ക് ഈ മാമ്പഴം ഇടുക.

ഇതിന് ആവശ്യമായ പച്ചമുളക് അൽപ്പം വെള്ളം ചേർത്ത് അരച്ചെടുക്കണം. ഇതും അൽപ്പം ഉപ്പും മഞ്ഞൾപൊടിയും മുളകുപൊടിയും കൂടി ആ മാമ്പഴത്തിലേക്ക് ചേർക്കണം. നല്ല പുളിയുള്ള മാമ്പഴം ആണെങ്കിൽ ഇതിലേക്ക് ഒരൽപ്പം പഞ്ചസാരയും കൂടി ചേർത്തു കൊടുക്കാവുന്നതാണ്. ആവശ്യത്തിന് വെള്ളവും കറിവേപ്പിലയും കൂടി ചേർത്ത് മാമ്പഴം നല്ലത് പോലെ വേവിച്ചു എടുക്കണം. ഒരു മിക്സിയുടെ ജാറിലേക്ക് അര മുറി തേങ്ങ എടുത്ത് ജീരകവും കുരുമുളകും ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.

മാമ്പഴം വെന്ത് വെള്ളം വറ്റുമ്പോൾ അരച്ചു വച്ചിരിക്കുന്ന തേങ്ങയുടെ കൂട്ട് ഇതിലേക്ക് ചേർക്കുക. ഇതും കൂടി നന്നായി വെന്തതിന് ശേഷം കട്ട തൈരും കൂടി ചേർത്ത് യോജിപ്പിക്കണം. തൈര് തിളക്കുന്നതിന് മുൻപ് തന്നെ കറി അടുപ്പത്തു നിന്നും മാറ്റേണ്ടത് ആണ്. മറ്റൊരു പാനിൽ വെളിച്ചെണ്ണ ചൂടാക്കി അതിലേക്ക് ഉലുവ, കടുക്, വറ്റൽ മുളക്, കറിവേപ്പില എന്നിവ ചേർത്ത് പൊട്ടിച്ചു താളിച്ചാൽ നല്ല രുചികരമായ മാമ്പഴ പുളിശ്ശേരി തയ്യാർ. Video Credit : Veena’s Curryworld

Rate this post

Comments are closed.