നായകൻ, സഹനടൻ, വില്ലൻ, കൊമേഡിയൻ, ഏത് വേഷവും ഇവിടെ പക്കയാണ്.!! ആളെ മനസ്സിലായോ? Malayalam Actor Childhood Image

മലയാള സിനിമ ലോകം ഇന്ന് ഏറെ മാറിക്കൊണ്ടിരിക്കുകയാണ്. ഈ മാറ്റം ഇന്ത്യൻ സിനിമ ലോകത്ത് മലയാള സിനിമയുടെ വളർച്ചയിൽ പ്രകടമാണ്. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് കഴിഞ്ഞ കുറച്ചു വർഷങ്ങളായി ദേശീയ ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ മലയാള സിനിമകളും മലയാള സിനിമ താരങ്ങളും തിളങ്ങി നിൽക്കുന്നത്. മലയാള സിനിമയുടെ ഈ തിളക്കത്തിന്റെ ഭാഗമായ ഒരു നടന്റെ ബാല്യകാല ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്.

ഈ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രത്തിൽ കാണുന്ന, കൗമാരക്കാരന്റെ മുഖത്തോട്ട് സൂക്ഷിച്ചു നോക്കുമ്പോൾ, നിങ്ങൾ ബിഗ് സ്ക്രീനിലും ടെലിവിഷൻ സ്ക്രീനിലും എല്ലാം കണ്ട ഒരു മുഖത്തോട് സാദൃശ്യം തോന്നുന്നുണ്ടോ. അങ്ങനെ നിങ്ങൾക്ക് തോന്നുന്നുണ്ടെങ്കിൽ തീർച്ചയായും ആ പേര് ഇപ്പോൾ തന്നെ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക. ഇനി നിങ്ങൾക്ക് ഇത്‌ ആരാണെന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ലെങ്കിലും വിഷമിക്കേണ്ടതില്ല. കാരണം, ഈ ചിത്രത്തിൽ കാണുന്ന വ്യക്തി ഇന്ന് ഒരുപാട് മാറിയിരിക്കുന്നു.

2022-ലെ മികച്ച സഹനടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ജേതാവായ, മലയാള സിനിമ പ്രേക്ഷകരുടെ പ്രിയ നടനായ ബിജു മേനോന്റെ കൗമാരക്കാലത്തെ ചിത്രമാണ് നിങ്ങൾ ഇപ്പോൾ കാണുന്നത്. മികച്ച സഹനടനായി രണ്ടുതവണയും മികച്ച നടനായി ഒരു തവണയും കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് കമ്മിറ്റിയും ബിജു മേനോനെ ജേതാവായി പ്രഖ്യാപിച്ചിട്ടുണ്ട്. 2015-ന് ശേഷം തന്റെ സേഫ് സോൺ വിട്ട് പുറത്തുവന്നതോടെയാണ്, ബിജു മേനോൻ എന്ന നടനിലെ വ്യത്യസ്ത അഭിനയപ്രകടനങ്ങൾ പ്രേക്ഷകർ കണ്ടത്.

1995-ൽ പുറത്തിറങ്ങിയ ‘പുത്രൻ’ എന്ന ചിത്രത്തിലൂടെയാണ് ബിജു മേനോൻ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് നായകനായും സഹനടനായും വില്ലനായും എല്ലാം ബിജു മേനോൻ മലയാള സിനിമ പ്രേക്ഷകർക്ക് നിരവധി കഥാപാത്രങ്ങൾ സമ്മാനിച്ചു. സമീപ വർഷങ്ങളിൽ പുറത്തിറങ്ങിയ ‘ലീല’, ‘അനുരാഗ കരിക്കിൻ വെള്ളം’, ‘ഷേർലോക്ക് ടോംസ്‌’, ‘അയ്യപ്പനും കോശിയും’ തുടങ്ങിയ ചിത്രങ്ങളിൽ എല്ലാം ബിജു മേനോൻ പ്രേക്ഷകരുടെ കൈയ്യടി നേടി.

Comments are closed.