അഭിനയവും നൃത്തവും മാത്രമല്ല പഠനത്തിലും കേമി തന്നെ; വമ്പൻ നേട്ടവുമായി പ്രിയ താരം മാളവിക..| Malavika Nair Share’s Her Happy News Malayalam

Malavika Nair Share’s Her Happy News Malayalam: നിഷ്കളങ്കമായ സംസാരം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാളികളുടെ മനസ്സിൽ ചേക്കറിയ പ്രിയ ബാലതാരമാണ് മാളവിക നായർ. കറുത്ത പക്ഷികൾ എന്ന ചിത്രത്തിലെ അന്ധയായ പെൺകുട്ടിയെ ആരും മറന്നിട്ടുണ്ടാവില്ല. മമ്മൂട്ടിയുടെ മകളായി ചിത്രത്തിൽ തകർത്തഭിനയിച്ചു. പ്രേക്ഷകരുടെ ഹൃദയത്തിൽ സ്ഥാനമുറപ്പിക്കാൻ മാളവികയ്ക്ക് ആദ്യത്തെ ചിത്രത്തിലൂടെ തന്നെ കഴിഞ്ഞു. മല്ലി എന്ന കഥാപാത്രത്തെയാണ് മാളവിക ചിത്രത്തിൽ അവതരിപ്പിച്ചത്. കമൽ സംവിധാനം ചെയ്ത് 2006 ൽ പുറത്തിറങ്ങിയ കറുത്ത പക്ഷിയിലെ അഭിനയത്തിന് മികച്ച ബാല താരത്തിനുള്ള

കേരള സംസ്ഥാന ചലച്ചിത്ര അവാർഡ് നേടിയ താരമാണ് മാളവിക നായർ. സീരിലുകളിലൂടെയാണ് മാളവിക അഭിനയ രംഗത്തേക്ക് കടന്ന് വന്നത്. ഏഷ്യാനെറ്റിലെ സഹധർമ്മിണി എന്ന സീരിയലിലാണ് മാളവിക ആദ്യം അഭിനയിച്ചത്.16 ഓളം സീരിലുകളിൽ മാളവിക അഭിനയിച്ചിട്ടുണ്ട്. മാളവിക അഭിനയിച്ചു ഏറ്റവുമൊടുവിൽ പുറത്തിറങ്ങിയ ചിത്രം സി ബി ഐ 5 ആണ്. തങ്ങളുടെ പ്രിയ ബാലതാരത്തിന്റെ വളർച്ചയെ അത്ഭുതത്തോടെയാണ് ആരാധകർ കാണുന്നത്. ഒരു സമയത്ത് ബാലതാരനിരയിൽ പ്രധാനപ്പെട്ട താരമായിരുന്ന മാളവിക. പിന്നീട് നായിക റോളുകളിലേക്ക് കടന്ന് വന്നപ്പോഴും ആരാധകർ താരത്തെ ഇരു കയ്യോടെ സ്വീകരിച്ചു.

സഹോദരി റോളുകളിലും സൂപ്പർ താരങ്ങളുടെ മകളായുമെല്ലാം അഭിനയിച്ചിട്ടുള്ള മാളവിക പുതിയ ലുക്കിൽ എത്തിയത് ജോർജെട്ടൻസ് പൂരം എന്ന ദിലീപ് ചിത്രത്തിലൂടെയാണ്.നായികാ പ്രാധാന്യമുള്ള കഥാപാത്തെയാണ് ചിത്രത്തിൽ മാളവിക അവതരിപ്പിച്ചത്.19 സിനിമകളിലാണ് മാളവിക ഇത് വരെ അഭിനയിച്ചിട്ടുള്ളത്. ഇപ്പോഴിതാ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ സന്തോഷം ആരാധകാരുമായി പങ്ക് വെയ്ക്കുകയാണ് താരം. എറണാകുളം സെന്റ് തെരെസാസ് കോളേജിൽ നിന്ന് ജേർണലിസം ആൻഡ്
മാസ്സ് കമ്മ്യൂണിക്കേഷനിൽ

ഹൈ ഡിസ്റ്റിങ്ഷാനോട് കൂടിയാണ് മാളവിക ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയിരിക്കുന്നത്. ഈ വിഭാഗത്തിലെ കോളേജിലെ പി ജി ടോപ്പറും മാളവിക തന്നെയാണ്. ബിരുദാനന്തര ബിരുദ ചടങ്ങിൽ തിളങ്ങുന്ന മാളവികയുടെയും കൂട്ടുകാരുടെയും ചിത്രങ്ങൾ തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്ക് വെച്ച് കൊണ്ടാണ് ആരാധകാരുമായി പുതിയ സന്തോഷം അവർ പങ്ക് വെച്ചത്. താൻ നടത്തിയ ആവിശ്മരണീയമായ യാത്ര എന്തായിരുന്നെന്ന് ഓർമിപ്പിക്കുന്ന നാഴികക്കല്ലാണ് ഈ ദിവസം എന്ന വാചകത്തോടെയാണ് മാളവിക ചിത്രങ്ങൾ പോസ്റ്റ്‌ ചെയ്തത്.

Rate this post

Comments are closed.