ഉണക്കലരി കൊണ്ട് സിമ്പിൾ ആയിട്ട് ചെയ്യാൻ പറ്റുന്ന ടേസ്റ്റി ആയ ഒരു പായസം തയ്യാറാക്കാം.!! Making Tasty Payasam With Unakalleri

പായസം നമുക്കെല്ലാവർക്കും ഒരുപാടിഷ്ട്ടമാണ്. വീട്ടിലുള്ള സാധനങ്ങൾ വച്ചു തന്നെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഒരു പായസത്തിന്റെ റെസിപ്പി നോക്കാം. ഇങ്ങനെ ഉണ്ടാക്കുകയാണെങ്കിൽ ഒരുപാട് സമയവും നിങ്ങൾക്ക് ലാഭിക്കാം. റേഷൻ കടയിലെ കിറ്റിൽ നിന്ന് ലഭിച്ച ഉണക്കലരി 5 ടേബിൾസ്പൂൺ എടുത്ത് 4 തവണ നന്നായി കഴുകി അര മണിക്കൂർ മാറ്റി വക്കുക.

ഈ സമയം കൊണ്ട് ഒരു കുക്കർ എടുത്ത് നന്നായി കഴുകുക.അതിലെ എണ്ണമയം എല്ലാം പോവുന്നത് വരെ നന്നായി കഴുകി വൃത്തിയാക്കണം. കുക്കറിൽ ഒരു ലിറ്റർ നല്ല കൊഴുപ്പുള്ള പാലും 200 ഗ്രാം പഞ്ചസാരയും ഇട്ട് സ്റ്റോവിൽ വച്ച് തിളപ്പിക്കുക. തിളച്ചു വരുന്ന സമയത്ത് പാലിന് മുകളിൽ പാട ഉണ്ടെങ്കിൽ അത് മാറ്റി കൊടുക്കാം എന്നിട്ട് ചെറുതീയിൽ അടച്ചു 10 മിനുട്ട് വെക്കാം.

ശേഷം ഫ്ളെയിം ഓഫ്‌ ചെയ്ത് അരമണിക്കൂർ വെക്കാം. അരമണിക്കൂറിന് ശേഷം തുറന്ന് നമ്മൾ നേരത്തെ കഴുകിവച്ച അരി ചേർത്ത് ചെറുതീയിൽ ഒരു വിസിൽ വരുന്നത് വരെ കത്തിക്കാം. വിസിൽ വന്നാൽ അടുപ്പിൽ നിന്ന് ഇറക്കി വെച്ച് ആവി പോയ ശേഷം തുറന്നു നോക്കാം. ഈ സമയം കൊണ്ട് അരിയൊക്കെ നന്നായി വെന്തിട്ടുണ്ടാവണം.

ഇല്ലെങ്കിൽ കുറച്ചു നേരം കൂടെ ചെറുതീയിൽ വേവിക്കാം. ഇതിലേക്ക് ഒരു നുള്ള് ഏലക്ക പിടിച്ചതും ഒരു നുള്ള് ഉപ്പും ചേർത്താൽ നമ്മുടെ പായസം റെഡി.പായസം ഉണ്ടാക്കുമ്പോൾ പഞ്ചസാരക്ക് പകരം ശർക്കര ഉപയോഗിച്ചാലും മതി. ഏലക്ക ചേർക്കുന്നത് പായസത്തിന് രുചി വർധിപ്പിക്കുകയും നല്ല സ്മെല്ലും നൽകുന്നതാണ്.

Comments are closed.