“മകളുടെ മോഹം ലംബോര്‍ഗിനി യാത്ര” ‘കോലി’യുടെ കാറില്‍ തന്നെ ആഗ്രഹം സഫലമാക്കി താരം, മകൾ ദീപ്തയുടെ ആഗ്രഹം സാധിച്ചു കൊടുത്ത് ഗിന്നസ് പക്രു.!!

മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ഗിന്നസ് പക്രു. അധികം ഹേറ്റേഴ്‌സ് ഒന്നും തന്നെ ഇല്ലാത്ത ഒരു മികച്ച താരപ്രതിഭ. ഇന്ന് മലയാള സിനിമ ഇൻഡസ്ട്രിയിൽ ഒട്ടും പൊലിമ നഷ്ടപ്പെടാതെ ആദ്യം മുതൽക്കു തന്നെ തിളങ്ങി നിൽക്കുന്ന മികച്ച തരാം കൂടിയാണ് അദ്ദേഹം. ഏറ്റവും ഉയരം കുറഞ്ഞ താരപ്രതിഭ എന്ന ഗിന്നസ് റെക്കോർഡും പക്രുവിന് സ്വന്തം.

ഈ ഒരു ഗിന്നസിനു ശേഷം വലിയ നേട്ടങ്ങളാണ് താരം കൈവരിച്ചിട്ടുള്ളത്. മലയാളത്തിൽ മാത്രമല്ല ഇന്ത്യയിലുടനീളം പക്രുവിന് വലിയ സ്വീകാര്യതയാണുള്ളത്. അജയ് കുമാര്‍ എന്നാണ് താരത്തിന്റെ യഥാർത്ഥ പേര് എന്നിരുന്നാലും കൂടുതലായും അറിയപ്പെടുന്നത് ഗിന്നസ് പക്രു എന്ന പേരിലാണ്. താരത്തിന് ഒപ്പം തന്നെ അദ്ദേഹത്തിന്റെ കുടുംബവും ഏവർക്കും പ്രിയപ്പെട്ടവരാണ്.


താരത്തിന്റെ മകൾ ദീപ്തയും ആരാധകർക്ക് ഏറെ പ്രിയങ്കരിയാണ്. ഇപ്പോഴിതാ മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തു കൊണ്ടുള്ള താരത്തിന്റെ ചിത്രങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിരിക്കുന്നത്. ലംബോർഗിനി എന്ന വാഹനം മകൾക്ക് ഏറെ ഇഷ്ടപ്പെട്ടതാണ്. ലംബോർഗിനി കാണണമെന്നും അതിൽ യാത്ര ചെയ്യണമെന്നും ഉള്ള മകളുടെ ആഗ്രഹം സാധിച്ചു കൊടുത്തിരിക്കുകയാണ് പക്രു.

മകൾക്കൊപ്പം ലംബോര്ഗിനിയിൽ യാത്ര ചെയ്യുന്ന പക്രുവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. GUINNESS PAKRU IN MEDIA എന്ന താരത്തിന്റെ യൂട്യൂബ് ചാനലിലാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. അത്ഭുതദ്വീപ്, ജോക്കർ, മീശമാധവൻ, റിംഗ് മാസ്റ്റർ, അതിശയൻ എന്നിങ്ങനെ നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.

Comments are closed.