പുതിയ രുചിയിൽ ഒരു കിടിലൻ മാജിക് നാരങ്ങാ വെള്ളം.. നാരങ്ങാവെള്ളം ഇനി ഇങ്ങനെ തയ്യാറാക്കി നോക്കൂ.!! Magic Lime Juice Malayalam

Magic Lime Juice Malayalam : ഈ ചൂടുകാലം മനുഷ്യരെ എല്ലാം ആകെ വലച്ചിരിക്കുകയാണ്. എത്ര വെള്ളം കുടിച്ചാലും മതി വരാതെ ക്ഷീണിച്ചു പോവുന്ന അവസ്ഥ. വെള്ളം കുടിച്ച് വയറു നിറയുന്നത് കൊണ്ട് തന്നെ ഭക്ഷണവും വേണ്ടാത്ത അവസ്ഥയാണ് എല്ലാവർക്കും. ഇടയ്ക്ക് ഒന്നോ രണ്ടോ മഴ പെയ്തുവെങ്കിലും ഭൂമിയെ തണുപ്പിക്കാതെ കടന്നു പോവുകയും ചെയ്തു.

കുറച്ചു ഒരു ആശ്വാസത്തിനായി നാരങ്ങ വെള്ളവും മോരും വെള്ളവും ഒക്കെ കുടിക്കാം എങ്കിലും സ്ഥിരം കുടിക്കാൻ കഴിയുകയും ഇല്ല. അധികമായാൽ അമൃതും വിഷം എന്ന് പറയുന്നത് പോലെ ഇതൊക്കെയും അധികം ആവുന്നതും നല്ലതല്ല. താഴെ കാണുന്ന വീഡിയോയിൽ നാരങ്ങ ഉപയോഗിച്ച് തന്നെ ഒരു കിടിലൻ ഡ്രിങ്ക് ആണ് കാണിച്ചിരിക്കുന്നത്. എന്നാൽ നാരങ്ങയുടെ ഒപ്പം തന്നെ മറ്റൊരു സാധനവും ചേരുന്നത് കൊണ്ട്

ഈ ഡ്രിങ്കിന് വ്യത്യസ്തമായ രുചിയും ഗുണവും കിട്ടുന്നുണ്ട്. ഇത് ചേരുന്നത് കൊണ്ട് തന്നെ ഈ ഡ്രിങ്കിന് നല്ലൊരു പച്ച നിറമാണ് ലഭിക്കുന്നത്. ശരീരത്തിന് കുളിർമ്മ നൽകുന്നത് കൂടാതെ കണ്ണിനും മനസ്സിനും കുളിർമ നൽകുന്ന ഒന്നാണ് ഈ ഡ്രിങ്ക്. ഈ ഡ്രിങ്ക് ഉണ്ടാക്കാനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു നാരങ്ങയുടെ നീര് ഒഴിക്കുക. ഇതോടൊപ്പം തന്നെ ഒരു ചെറിയ കഷ്ണം ഇഞ്ചിയും ഒരു ചെറിയ വെള്ളരിക്ക ചെറുതായി

അരിഞ്ഞതും കുറച്ചു പുതിന ഇലയും ആവശ്യത്തിന് പഞ്ചസാരയും ഒരു നുള്ള് ഉപ്പും വെള്ളവും ഐസ് ക്യൂബും കൂടി ചേർത്ത് നല്ലത് പോലെ അടിച്ചെടുക്കുക. ഇതിനെ അരിച്ചെടുത്തു കഴിഞ്ഞിട്ട് കുടിച്ചാൽ നല്ല രുചി ആയിരിക്കും. ഇനി വീട്ടിൽ വിരുന്നുകാർ വരുമ്പോൾ ഇതൊന്ന് ഉണ്ടാക്കി നൽകൂ. കുടിക്കുന്ന ഓരോരുത്തരും നിങ്ങളെ അഭിനന്ദിക്കും. അങ്ങനെ നിങ്ങളാവും വീട്ടിലെ സ്റ്റാർ. Video Credit : Mums Daily

Rate this post

Comments are closed.