സുരേഷ് ഗോപിയുടെ ഇളയ മകൻ മാധവ് സുരേഷ് തന്റെ റോണിനൊപ്പം ചിത്രം പങ്കുവെച്ചു.!! Madhav Suresh Gopi With His Pet Malayalam

സൂപ്പർതാരം സുരേഷ് ​ഗോപിയുടെ കുടുംബത്തിൽ നിന്നുമുള്ള മറ്റൊരു താരോദയമാണ് ഇളയ മകൻ മാധവ് സുരേഷ് . താരം തന്റെ ഇൻസ്റ്റാഗ്രാമിൽ തന്റെ പെറ്റ് റോണിനൊപ്പമുള്ള ചിത്രമാണ് ഇപ്പോൾ പങ്കുവെച്ചത് ചിത്രം നിമിഷ നേരം കൊണ്ടുതന്നെ ആരാധകർ സ്വീകരിച്ചു. സിനിമാ താരങ്ങളെപ്പോലെ തന്നെ അവരുടെ കുടുംബവും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. അതിനാൽ താരങ്ങളോടുള്ള അതെ ആരാധനയോടെ തന്നെയാണ് കുടുംബാം​ഗങ്ങളെയും

പ്രേക്ഷകർ കാണുന്നത്. അക്കൂട്ടത്തിൽ സിനിമാ പ്രേമികൾക്ക് താരങ്ങളുടെ മക്കളോട് കുറച്ച് ആരാധനയും ഇഷ്ടവും കൂടുതലാണെന്ന് പറഞ്ഞാലും തെറ്റില്ല. അതുകൊണ്ടാണല്ലോ താര പുത്രന്മാരും പുത്രിമാരും സിനിമയിലേക്കും അഭിനയത്തിലേക്കും വരുമ്പോൾ സിനിമയെ സ്നേഹിക്കുന്നവരുടെ ഇഷ്ടം അധികമായിമാറുന്നതും. സുരേഷ് ​ഗോപിയെന്ന നടനെക്കാളുപരിയായി അദ്ദേഹത്തിനുള്ളിൽ മനുഷ്യനെയാണ് ആരാധകൻ സ്നേഹിക്കുന്നത്.

അതിന് കാരണം അദ്ദേഹം സ്റ്റാർഡം വിട്ട് സമൂഹത്തിൽ ഇറങ്ങി പ്രവർത്തിക്കുന്നുവെന്നതാണ്. കുറച്ച് വർഷങ്ങളെ ആയിട്ടുള്ളൂ ഒരിടവേളയ്ക്ക് ശേഷം വീണ്ടും അദ്ദേഹം സിനിമയിൽ സജീവമാകാൻ തുടങ്ങിയിട്ട്. ഏറ്റവും അവസാനം മേ ഹൂം മൂസയാണ് തിയേറ്ററുകളിലെത്തിയ അദ്ദേഹത്തിന്റെ ചിത്രം. സുരേഷ് ​ഗോപിക്ക് പിന്നാലെ അദ്ദേഹത്തിന്റെ രണ്ട് ആൺമക്കളും സിനിമയിലുണ്ട് . ​ഗോകുൽ സുരേഷ് കുറച്ച് വർഷങ്ങളായി നായകനായും സഹനടനായുമെല്ലാം സിനിമയിലുണ്ട്. അടുത്തിടെ ഏറ്റവും ഇളയ മകനായ മാധവ് അഭിനയത്തിലേക്ക് കാലെടുത്ത് വെച്ചിട്ടുണ്ട്.

അച്ഛനൊപ്പമാണ് മാധവിന്റെ ആദ്യ ചിത്രം . മാധവിന്റെ ആദ്യ സിനിമയുടെ പൂജ ചടങ്ങിന്റെ ഫോട്ടോകളുമെല്ലാം സോഷ്യൽമീഡിയയിൽ അടുത്തിടെ വൈറലായിരുന്നു. സോഷ്യൽമീഡിയയിലും സജീവമായ മാധവ് പങ്കുവെച്ച ഏറ്റവും പുതിയ ചിത്രമാണ് ഇപ്പോൾ വൈറലാകുന്നത്. രോൺ എന്ന് തന്റെ നായകുട്ടിയോടൊപ്പമുള്ള ചിത്രമാണ് താരം പങ്കുവെച്ചത്.ഏറെ ആളുകളാണ് ചിത്രത്തിന് താഴെ കമ്മെന്റുകളുമായി എത്തിയത്. ചിത്രത്തിന് വൻ പ്രേക്ഷക പ്രീതിയാണ് ലഭിച്ചത്.

Rate this post

Comments are closed.