ഏതു മാവും പൂക്കാൻ ഒരു രഹസ്യ ഫോർമുല.. കുഞ്ഞുമാവിൽ പോലും കുലകുത്തി മാങ്ങയുണ്ടാകുന്നതിന്റെ രഹസ്യം ഇതായിരുന്നോ.!! Maavu pookkaan Tips Malayalam
Maavu pookkaan Tips Malayalam : ചെറിയൊരു മാവും ആ മാവ് നിറയെ മാങ്ങയും എല്ലാ മലയാളികളുടെയും സ്വപ്നമാണ്. മാങ്ങയുണ്ടാവാത്ത മാവ് ആർക്കാണ് ഇഷ്ടമാവുക, എത്ര കുഞ്ഞു മാവാണെങ്കിലും അത് എത്രയും പെട്ടെന്ന് കായ്ച്ച് ധാരാളം മാങ്ങ ഉണ്ടാവണം എന്നായിരിക്കും മാവിൻ തൈ നടുന്ന എല്ലാവരുടെയും ആഗ്രഹം. എത്ര വലുതായാലും വർഷങ്ങൾ എടുത്താലും പൂക്കാത്ത മാവുകൾ നമ്മുടെയെല്ലാം വീടുകളിൽ ഉണ്ടാവാം. നിറയെ പൂവിട്ടിട്ടും കായ്ക്കാത്ത
മാവുകൾ വേറെയുണ്ട്. എന്നാലോ പൂവിട്ട് കായ് വന്നാലും ഒന്നോ രണ്ടോ മാങ്ങ മാത്രമായി ചുരുങ്ങുന്ന മാവുകളും കാണാം. എന്നാൽ ഇവിടെ നമ്മൾ പരിചയപ്പെടാൻ പോകുന്നത് ഏതു മാവും പൂക്കാനുള്ള ഒരു രഹസ്യ ഫോർമുലയാണ്. അത് കൂടാതെ ഈ മാവ് നടുന്നത് എങ്ങനെയാണെന്നും മാവിൽ മാങ്ങ നിറയാനുള്ള പൊടിക്കൈകൾ എന്തൊക്കെയാണെന്നും ഒറ്റ പൂ പോലും കൊഴിഞ്ഞു പോകാതെ എല്ലാ പൂവും എങ്ങനെ

മാങ്ങയാക്കാമെന്നുമൊക്കെ നമുക്ക് കാണാം. കുഞ്ഞു മാവിൽ നിറയെ മാങ്ങയുണ്ടാവാൻ നല്ല ഗുണനിലവാരമുള്ള മാവ് തിരഞ്ഞെടുക്കുകയാണ് ആദ്യം വേണ്ടത്. ഗുണ നിലവാരമുള്ള നല്ല ഇനത്തിൽപ്പെട്ട നിറയെ മാങ്ങയുണ്ടാകുന്ന മദർ പ്ലാന്റുകളിൽ നിന്നും നമുക്ക് വർഷം തോറും മാവിൻ തൈ ഗ്രാഫ്റ്റ് ചെയ്തെടുക്കാം. ഇത് കുഞ്ഞു മാവിൽ തന്നെ നിറയെ മാങ്ങ ഉണ്ടാവാൻ സഹായിക്കും. ഇങ്ങനെയെടുത്ത മാവിൻ തൈ നടുമ്പോൾ കുമ്മായം
ഇട്ടു വച്ച ചുവന്ന മണ്ണ് എടുത്ത് അതിലേക്ക് കുറച്ച് എല്ലുപൊടിയും വേപ്പിൻ പിണ്ണാക്കും ചേർത്ത് മിക്സ് ചെയ്യുക. കൂടാതെ അയർ എന്നു പറയുന്ന ഒരു പദാർത്ഥം കൂടെ ഇതിൽ ചേർക്കുന്നുണ്ട്. മാവ് പൂക്കാനും മാങ്ങയുണ്ടാകാനും ആവശ്യമായ സൂക്ഷ്മ മൂലകങ്ങളായ മൈക്രോന്യൂട്രിയന്റ്സ് ആയ ബോറോൺ, സിങ്ക് മുതലായവ അയറിൽ അടങ്ങിയിട്ടുണ്ട്. മാവിൽ നിറയെ മാങ്ങ കായ്ക്കാനുള്ള കൂടുതൽ പൊടിക്കൈകൾക്കായി വീഡിയോ കാണുക. Video Credit : common beebee
Comments are closed.