മകൾ ഇനി എയർ ഹോസ്റ്റസ്സ്.! സന്തോഷം പങ്കുവെച്ചു M 80 മൂസ്സാക്ക…| M80 Moosa Daughter Now Air Hostess Malayalam

M80 Moosa Daughter Now Air Hostess Malayalam: മലയാള ടെലിവിഷന്‍ ചരിത്രത്തിലെ ഹിറ്റ് സീരിയലുകളിലൊന്നായിരുന്നു M 80 മൂസ. M80 മൂസയിലെ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച റസിയ ഇനി പുതിയൊരു വേഷപകർച്ചയിലേക്ക്. M 80 മൂസ എന്ന പ്രധാന കഥാപാത്രം അവതരിപ്പിച്ച വിനോദ് കോവൂരാണ് മകള്‍ റസിയ ആയി അഭിനയിച്ച അഞ്ചു ശശി “എയര്‍ ഹോസ്റ്റസ് “ആയ വിവരം ഫേസ്ബുക്കിലൂടെ പ്രേക്ഷകരോട് പങ്കുവെച്ചത്. പ്രോഗ്രാമിനിടയിൽ നടന്ന ഒരു ഷോയിക്ക്സു വേണ്ടി തന്റെയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസുമാരെ കണ്ടപ്പോ തോന്നിയ ആഗ്രഹമാണ് ഇന്ന്

സാക്ഷാത്കരിച്ചതെന്നും വിനോദ് കോവൂര്‍ കുറിപ്പില്‍ പറഞ്ഞു. മകൾ എയർ ഹോസ്റ്റസ് ആയെങ്കിലും കലയെ ഉപേക്ഷിച്ചിട്ടില്ലെന്ന് പറഞ്ഞ മൂസക്ക, ‘മകള്‍ റസിയ’യുടെ പുതിയ തമിഴ് സിനിമ പുറത്തിറങ്ങാനിരിക്കുകയാണെന്നും അറിയിച്ചു.”വലിയ ഒരു ഇടവേളക്ക് ശേഷം M80 മൂസയിലെ എന്റെ മകൾ റസിയയായ് അഭിനയിച്ച അഞ്ജുവിനെ കൊച്ചിയിലെ ഹോളിഡെ ഇൻ ഹോട്ടലിൽ വെച്ച് കണ്ടുമുട്ടി. ഉപ്പാന്റെ റസിയ മോൾ ഇന്ന് എയർ ഹോസ്റ്റസാ . കൂടുതൽ നേരവും ആകാശത്താണ് നാടായ നാട് മുഴുവനും രാജ്യമായ രാജ്യം മുഴുവനും പാറി പാറി നടക്കുന്നു. M80 മൂസ പ്രോഗ്രാം നടന്നോണ്ടിരിക്കുമ്പോൾ ആദ്യമായ് എന്റേയും സുരഭിയുടേയും കൂടെ ഗൾഫിൽ പോകാൻ

വിമാനത്തിൽ കയറിയ ദിവസം വിമാനത്തിലെ എയർ ഹോസ്റ്റസ് മാരെ കണ്ടപ്പോ ഓൾക്കും മനസിൽ ഒരാഗ്രഹം ഉദിച്ചു എയർ ഹോസ്റ്റസ് ആകണമെന്ന് . എന്നോടും സുരഭിയോടും ചോദിച്ചു. നടക്കുമോന്ന് . ധൈര്യമായ് മുന്നേറി കൊള്ളാൻ ഞങ്ങൾ പറഞ്ഞു. അങ്ങനെ റസിയ ആ സ്വപ്നം പൂവണിയിച്ചു. ഇപ്പോൾ കഴിഞ്ഞ കുറേ വർഷങ്ങളായ് അവൾ മാനത്തൂടെ പാറി പറക്കുന്ന വിവരം അറിയുമ്പോൾ സന്തോഷമാണ് അഭിമാനമാണ്. എയർ ഹോസ്റ്റസ് ആയിട്ടും കലയെ മോൾ ഉപേക്ഷിച്ചില്ല ട്ടോ . റസിയ നായികയായ് വരുന്ന ഒരു തമിഴ് സിനിമയുടെ ഷൂട്ട് കഴിഞ്ഞ് നില്ക്കുകയാണ് ജനുവരിയിൽ റിലീസ് ഉണ്ട് .

ഇന്ന് പരസ്പരം കണ്ടപ്പോൾ മൂസ ഷൂട്ടിംഗ് നടന്ന കാലം ശരിക്കും ഒന്നയവിറക്കി. യാത്ര പറഞ്ഞ് ഇറങ്ങുമ്പോൾ നാളെ ഖത്തറിലേക്ക് പറക്കും പിന്നെ വീണ്ടും വീണ്ടും യാത്ര എന്ന് ചിരിച്ചോണ്ട് പറഞ്ഞപ്പോൾ ഞാൻ പറഞ്ഞു 14 ന് ഉപ്പ ബഹറിനിലേക്ക് പോകുന്നുണ്ട് എന്നിട്ട് 17 ന് തിരിച്ചും . ഷെഡ്യൂൾ നോക്കി അവൾ പറഞ്ഞു തിരിച്ച് വരുന്ന ഫ്ലൈറ്റിൽ മിക്കവാറും അവൾ ഡ്യൂട്ടിയിൽ ഉണ്ടാകുമെന്ന് .ആകാശത്തിൽ വെച്ച് മോൾ എയർ ഹോസ്റ്റസായും ഉപ്പ പാസഞ്ചർ ആയും കണ്ടുമുട്ടുന്ന ദിവസത്തിനായുള്ള കാത്തിരിപ്പിലാ .മൂസക്കായിന്റെ പൊന്നുമോൾ റസിയ”

Rate this post

Comments are closed.