ജിയോ മച്ചാൻ വിവാഹിതനായി, വധു എലിസബത്ത്; വിവാഹചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.!! M4 Tech Jio Machan Elizabath After Marriage Response Malayalam

M4 Tech Jio Machan Elizabath After Marriage Response Malayalam: മറ്റു ഭാഷകളിലെല്ലാം ഗോൾഡൻ പ്ലേ ബട്ടൺ അവരുടെ നാട്ടിലേക്ക് എത്തിച്ചപ്പോൾ മലയാളികൾക്ക് ആദ്യമായി ഒരു ഗോൾഡൻ ബട്ടൻ യൂട്യൂബിൽ നിന്ന് എത്തിച്ചത് എം ഫോർ ടെക് ആണ്. ജിയോ മച്ചാനെ കഴിവ് തന്നെയാണ് അതിന് കാരണം മലയാളികൾ ഇന്നും നെഞ്ചിലേറ്റിയ തൃശ്ശൂർക്കാരൻ. 8 മില്യനിൽ കൂടുതൽ ഫോള്ളോവെർസ് ഉള്ള M4 ടെക് എന്ന യുട്യൂബ് ചാനലിന്റെ ഉടമയാണ് ജിയോ. ഇപ്പോഴിതാ ജിയോ വിവാഹിതനായിരിക്കുകയാണ്. വധു എലിസബത്ത് .

തൃശൂർ വെച്ചായിരുന്നു വിവാഹം.അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും വിവാഹത്തിൽ പങ്കെടുത്തു.നിരവധി പേരാണ് ജിയോ മച്ചാന് ആശംസകളുമായി എത്തിയിരിക്കുന്നത്നവംബർ 12 നായിരുന്നു വിവാഹ നിശ്ചയം നടന്നത്. ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. “ഇതാണ് എന്റെ ജീവിതപങ്കാളി എലിസബത്ത് എന്നാണ് പേര്. മുന്നിൽ ഞാൻ എന്റെ ജീവിതപങ്കാളിയെ കാണിക്കുന്നു “എന്ന് പറഞ്ഞായിരുന്നു എലിസബത്തിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവെച്ചത്.

വരകളോടും ആർട്ട്കളോടും താല്പര്യമുള്ള വ്യക്തിയാണ് എലിസബത്ത്. പുതിയ ടെക്നിക്കൽ ടിപ്സ് കൊണ്ടും കുക്കിംഗ് വീഡിയോ കൊണ്ടും ഇന്നും പ്രേക്ഷകരെ അതിശയിപ്പിച്ച ചരിത്രമേയുള്ളൂ എം ഫോർ ടെക്കിന്. ജിയോയും പ്രവീണും ഒരുമിച്ചപ്പോൾ വലിയ അതിശയങ്ങളാണ് മലയാളികൾക്ക് മുന്നിൽ കാഴ്ച വച്ചത്. ഇത്ര വലിയ ഉയരങ്ങളിൽ എത്തിയിട്ടും ആ ഒരു സിംപ്ലിസിറ്റിയും ഒരേപോലെ എല്ലാവർക്കും മുന്നിൽ നിൽക്കുന്ന കഴിവുമാണ് ജിയോയെ പ്രേക്ഷകശ്രദ്ധ നേടിയെടുത്തത്.

ടെക്‌നോളജി റിലേറ്റഡ് ടിപ്സ് ആൻഡ് ട്രിക്‌സും ട്രാവൽ വ്ലോഗുമാണ് അദ്ദേഹത്തിന്റെ ചാനെലിൽ പ്രധാനമായും അവതരിപ്പിക്കുന്നത്. വലിയ ആഘോഷത്തോടെയാണ് വിവാഹ ചടങ്ങുകളും തുടർന്നുള്ള പാർട്ടികളും ഉണ്ടായിരുന്നത്. തന്റെ പ്രേക്ഷകരെ മച്ചാന്മാരെ എന്നാണ് ഇദ്ദേഹം അഭിസംബോധന ചെയ്യാറ്. വളരെ ഊഷ്മളമായ അവതരണ ശൈലി കൊണ്ട് പ്രേക്ഷകരുടെ പ്രിയപ്പെട്ട ജിയോ മച്ചാൻ ആകാൻ ഇദ്ദേഹത്തിന് കഴിഞ്ഞു.

Rate this post

Comments are closed.