ഇവിടെ നിന്നാണ് ഞങ്ങളുടെ ജീവിതം ആരംഭിക്കുന്നത് ; മൂകാംബിക ദേവിക്കുമുമ്പിൽ വണങ്ങിനിന്നു എം ജി യും ഭാര്യ ശ്രീലേഖയും.!! M G Sreekumar And Wife Lekha At Mookambika Malayalam
M G Sreekumar And Wife Lekha At Mookambika Malayalam: മലയാള സംഗീത ആസ്വാദകർക്ക് വളരെയേറെ ഇഷ്ടമുള്ള ഗായകനാണ് എം ജി ശ്രീകുമാർ. അദ്ദേഹത്തിന്റെ പ്രിയ പത്നി ലേഖ ശ്രീകുമാർ മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിതയാണ്.എം ജി ശ്രീകുമാർ ഏതൊരു സദസ്സിൽ ചെന്നാലും ഇരുവരും ഒന്നിച്ചു തന്നെ ഉണ്ടാകും.ഇവരുടെ ഇഷ്ടസ്ഥലങ്ങളിൽ ഒന്നാണ് ഗുരുവായൂർ. തങ്ങളുടെ ഗുരുവായൂരുള്ള ഫ്ലാറ്റ് ഒത്തിരി ആഗ്രഹിച്ചു സ്വന്തമാക്കിതാണെന്നു ഇവർ നേരത്തെ തന്നെ പറഞ്ഞിട്ടുണ്ട്.
ഇപ്പോൾ അടുത്തിടെ ഇവർ മറ്റൊരു ക്ഷേത്രത്തിൽ എത്തിയ വിശേഷങ്ങൾ പങ്കുവെച്ചിട്ടുണ്ട്. ഇരുവരും മൂകാംബികയും മുരുഡേശ്വർ ഒക്കെ സന്ദർശിച്ചു ചുറ്റിക്കറങ്ങി നടക്കുന്ന ദൃശ്യമാണ് നമുക്ക് കാണാൻ കഴിയുക. എം ജി ശ്രീകുമാർ ഈ ചിത്രം പങ്കുവെച്ചിരിക്കുന്നത് മൂകാംബിക ദർശനം എന്ന ക്യാപ്ഷനോട് കൂടിയാണ്. ഉഡുപ്പിയിലും മുരുഡേശ്വർ ക്ഷേത്രത്തിലുമൊക്കെ പോയ ചിത്രങ്ങൾ ലേഖ തന്റെ ഫേസ് ബുക്ക് പേജിലൂടെ പങ്കുവെച്ചിരുന്നു. മൂകാംബിക ക്ഷേത്രത്തിൽ വച്ച് തന്നെയാണ് ഇരുവരുടെയും വിവാഹം കഴിഞ്ഞതും.

അമേരിക്കൻ യാത്രക്ക് ശേഷമാണു ഇരുവരും മൂകാംബികയിൽ എത്തിയത്. മൂകാംബിക ദേവിയുമായുള്ള ആത്മബന്ധത്തെ കുറിച്ച് നേരത്തെയും എം ജി ശ്രീകുമാർ പറഞ്ഞിരുന്നു. നിമിഷം നേരം കൊണ്ട് തന്നെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്. നിരവധി പേരാണ് വിമർശനങ്ങളും ആശംസകളുമായി എത്തിയത്. ഇതിനെല്ലാം തന്നെ എം ജി മറുപടി കൊടുത്തിട്ടുമുണ്ട്.
എം ജി യുടെ കഴുത്തിലെ ലോക്കറ്റുകളെ കുറച്ചു ഒരുപാട് പേര് കമന്റ് ചെയ്തിരുന്നു. ഇത്രയും ലോക്കറ്റുകൾ ഇട്ടു നടന്നാൽ ശരീരത്തിന് ഭാരം തോന്നില്ലേ എന്നായിരുന്നു ഒരാളുടെ കമന്റ്. ഇതിനു തക്ക മറുപടിയായി ഭാരം ഞാൻ താങ്ങിക്കോളാം കുഞ്ഞേ എന്നാണ് എം ജി പറഞ്ഞത്. അത് കൂടാതെ മൂകാംബിക ക്ഷേത്രത്തിന്റെ സവിശേഷതയും താരം ആരാധകർക്കായി പങ്കുവെക്കുന്നുണ്ട്. മൂകാംബിക ദേവിയുടെ അനുഗ്രഹം കൊണ്ടാണ് തങ്ങൾ ഇരുവരും ഇത്രയും വർഷം ഒരുമിച്ചു താമസിച്ചതെന്നും താരം കൂട്ടിച്ചേർക്കുന്നു.
Comments are closed.