എംജി ശ്രീകുമാറും കുടുംബവും ഫോറിൻ ലുക്കിൽ ഡിസ്‌നി വേൾഡിൽ.!! ചിത്രങ്ങൾ പങ്കുവെച്ച് താരം.!! M G Sreekumar And Family At Disney World

മലയാളക്കരയുടെ എക്കാലത്തെയും പ്രിയ്യപ്പെട്ട ഗായകൻ എംജി ശ്രീകുമാർ. അദ്ദേഹത്തിന്റെ പാട്ട് കേൾക്കാത്ത ഒരു മലയാളിയും ഇല്ല. അത് പോലെ തന്നെ മലയാളി പ്രേക്ഷകരുടെ ഇഷ്ട്ടപെട്ട താര കുടുംബം കൂടിയാണ് എംജി ശ്രീകുമാറിന്റേത്. എംജിയെ പോലെ തന്നെ ഭാര്യ ലേഖ ശ്രീകുമാറിനും നിറയെ ആരാധകർ ഉണ്ട്. സോഷ്യൽ മീഡിയയിൽ സജീവമാണ് ലേഖ. സ്വന്തം ആയി ഒരു യൂട്യൂബ് ചാനലും ഉണ്ട്.

ഇതിലൂടെ തന്റെയും എംജിയുടെയും വിശേഷങ്ങളും സന്തോഷങ്ങളും പങ്കുവെക്കാർ ഉണ്ട്. മികച്ച സ്വികാര്യത തന്നെ ലേഖയുടെ വിഡിയോകൾക്ക് ലഭിക്കാർ ഉണ്ട്. എംജി സോഷ്യൽ മീഡിയയിൽ അത്ര സജീവം അല്ലെങ്കിലും കുടുംബ വിശേഷങ്ങളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെക്കാർ ഉണ്ട്. ഇപ്പോഴിതാ എംജിയും ഭാര്യ ലേഖയും യു.എസിലെ ഫ്ലോറിഡയിൽ ഉള്ള ലോക പ്രശസ്തമായ വാൾട്ട് ഡിസ്‌നി വേൾഡ് റിസോർട് സന്ദർശിക്കാൻ വേണ്ടി പോയിരിക്കുക ആണ്.

ഭാര്യ ലേഖയെ ചേർത്ത് പിടിച്ചു കൊണ്ടുള്ള ചിത്രം ആണ് എംജി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. ഇരുവരും ഡിസ്‌നി വേൾഡിന് മുൻപിൽ സ്റ്റൈലിഷ് ലുക്കിൽ ആണ് ഉള്ളത്. ‘ഇൻ ഡിസ്നി വേൾഡ് ,ഒർലാണ്ടോ, യു.എസ്, ലവ് യു ഓൾ’ എന്ന ആദികുറുപ്പോടു കൂടി ആണ് താരം ഫേസ്ബുക്കിൽ ചിത്രം പങ്കുവെച്ചിരിക്കുന്നത്.

ഒറ്റനോട്ടത്തിൽ ഫോറിൻ കപ്പൾസ് ആണെന്നെ തോന്നുകയുള്ളൂ എന്ന് എല്ലാം ആണ് ആരാധകർ രസകരമായി കമ്മെന്റ് ചെയ്യുന്നത്.ചിത്രം ആരാധകർക്കിടയിൽ വൈറൽ ആയി കൊണ്ടിരിക്കുക ആണ്. എംജിയുടെ പാട്ടിന് എന്നും സെപറേറ്റ് ആരാധകർ തന്നെ ഉണ്ട്. ടെലിവിഷൻ ചാനൽ പ്രോഗ്രാമുകളിൽ ജഡ്‌ജ്‌ ആയും ഗസ്റ്റ് ആയും താരം എത്താറുണ്ട് . അതുകൊണ്ട് എല്ലാം തന്നെ എംജിയും കുടുംബവും പ്രേക്ഷകർക്ക് സുപരിചിതം ആണ്.

Comments are closed.