1.60 കോടി രൂപക്ക് വിശാലമായ ഒരു വീട്.!! പതിമൂന്നര സെന്റിൽ 2650 സ്ക്വയർ ഫീറ്റിൽ പണിത വീട്.!! Luxury Home Tour

1.60 കോടിക്ക് ഒരു വീട് സ്വന്തമാക്കാൻ ആഗ്രഹിക്കുന്നുവോ? പതിമൂന്നര സെന്റ് സ്ഥലത്ത് 2650 സ്ക്വയർ ഫീറ്റിലാണ് ഈ വീട് നിർമ്മിച്ചിരിക്കുന്നത്. വളരെ വിശാലമായി രണ്ട് നിലകളിലായാണ് വീടിന്റെ നിർമ്മിതി. ആരെയും ആകർഷിക്കുന്ന തരത്തിലുള്ള ഒരു വീടാണിത്. വളരെ വിശാലമായ മുറ്റം.
വീടിന്റെ ഗേറ്റുകൾ നിർമ്മിച്ചിരിക്കുന്നത് ജിഐ പൈപ്പുകൾ ഉപയോഗിച്ചാണ്. വിശാലമായ കാർ പോർച്ച് . വീടിന്റെ സിറ്റൗട്ട് വരുന്നതും സ്‌പെഷ്യസ് ആണ്. വീട്ടിലെ മെറ്റീരിയലുകൾ അധികവും നിർമ്മിച്ചിരിക്കുന്ന തേക്ക് ഉപയോഗിച്ചാണ്. ഫ്രണ്ട് ഡോർ മണിച്ചിത്രത്താഴ് വർക്ക്‌ ചെയ്തിരിക്കുന്നു.

രണ്ടു പാളികളുള്ള ഈ വാതിൽ തുറന്ന് അകത്തു കയറുമ്പോൾ ആദ്യം ഉള്ളത് ഒരു ഫോയർ ആണ്. അവിടെ നിന്നും വലത്തോട്ട് നടക്കുമ്പോൾ ഉള്ളത് ഒരു ഗസ്റ്റ് ലിവിങ് ഏരിയ. ഇവിടെ ഏഴ് പേർക്ക് ഇരിക്കാവുന്ന തരത്തിൽ സീറ്റ് അറേഞ്ച് ചെയ്തിരിക്കുന്നു. ഇതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് കൊടുത്തിരിക്കുന്നത് ഇത് സെപ്പറേറ്റ് പാർട്ടീഷൻ ചെയ്തിരിക്കുന്നു.ഡൈനിങ് ഹാളിലും ലിവിങ് ഏരിയയും ഇരുന്ന് ടി വി കാണാവുന്ന തരത്തിലാണ് ടിവി യൂണിറ്റ് സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിങ് ഏരിയയിൽ തന്നെയാണ് സ്റ്റെയർ സെറ്റ് ചെയ്തിരിക്കുന്നത് സ്റ്റെയർ ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്.

6 പേർക്കുള്ള ഭക്ഷണം കഴിക്കുന്ന തരത്തിലാണ് ഡൈനിങ് ഏരിയ ഉള്ളത്. ഇത് വളരെ സ്പെഷ്യൽസ് ആണ് ഇവിടെ അടുത്തുതന്നെയാണ് വാഷ് ഏരിയ.ഡൈനിങ് ഹാളിൽ നിന്നും നേരെ കിച്ചണിലേക്ക് കയറുന്ന രീതിയിൽ ആണ്. കിച്ചൺ ഇതിനോട് ചേർന്ന് തന്നെ വർക്ക് ഏരിയയും സെറ്റ് ചെയ്തിരിക്കുന്നു. വളരെ വിശാലമായ കിച്ചൺ ആണ്. കൗണ്ടർടോപ്പ് സെറ്റ് ചെയ്തിരിക്കുന്നത് ഗ്രാനൈറ്റിൽ ആണ്. കൗണ്ടർടോപ്പ് വരുന്നത് എൽ ഷേപ്പ്ഡ് ആണ്. ഗ്രൗണ്ട് ഫ്ലോറിൽ 2 ബെഡ്റൂമും ഫസ്റ്റ് ഫ്ലോറിൽ രണ്ടു ബെഡ്റൂമും ആണ് വരുന്നത്. 4 ബെഡ്റൂമും അറ്റാച്ച്ഡ് ബാത്റൂം ആണ്.139.01 സ്ക്വയർഫീറ്റ് ആദ്യത്തെ ബെഡ്റൂം.

ഫസ്റ്റ് ഫ്ലോറിൽ വരുന്ന 2 ബെഡ് റൂമുകളുടേ അളവ് 153.50,177.34 സ്ക്വയർഫീറ്റ് എന്നിങ്ങനെയാണ്. മുകളിലെ രണ്ട് ബെഡ്റൂം മുകളിലും മനോഹരമായിത്തന്നെ ബാൽക്കണി ഉണ്ട്. ഒരു ബെഡ്റൂമിൽ നിന്ന് ഇറങ്ങുന്നത് റൗണ്ട് ബാൽക്കണിയിലേക്ക് ആണ്. രണ്ടാമത്തെ ബെഡ്റൂമിൽ നിന്നും ഇറങ്ങുന്നത് വലിയ വിശാലമായൊരു ബാൽക്കണിയിലേക്ക് ആണ്. ഇതേ ബാൽക്കണിയിലേക്ക് തന്നെ ഫസ്റ്റ് ഫ്ലോറിലെ ലിവിങ് ഏരിയയിൽ നിന്നും ഇറങ്ങാം. പിന്നീട് വരുന്നത് ഒരു യൂട്ടിലിറ്റി ആണ് ഇത് വളരെ വിശാലമായി തന്നെ അറേഞ്ച് ചെയ്തിരിക്കുന്നു. യൂട്ടിലിറ്റി ഏരിയയിൽ നിന്നും ടെറസിലേക്ക് ഉള്ള ഒരു കോണി സെറ്റ് ചെയ്തിട്ടുണ്ട്.video credit:Start Deal

Comments are closed.