ലൂക്കയുടെ മാമോദിസ ലളിതമായി ആഘോഷിച്ചു മിയയും കുടുംബവും 😍😍 വീഡിയോയും ചിത്രങ്ങളും വൈറൽ.!!

മലയാളികളുടെ ഇഷ്ട നായികമാരിൽ ഒരാളാണ് ജോർജ്. പരസ്യ ചിത്രങ്ങളിലൂടെ ആദ്യം പ്രേക്ഷകർക്ക് മുമ്പിലെത്തിയ മിയ ടെലിവിഷൻ പരമ്പരയിലും തന്റെ സ്ഥാനം ഉറപ്പിച്ചു. അൽഫോൻസാമ്മ എന്ന മലയാളം ടെലിവിഷൻ സീരിയലിലൂടെയാണ് അഭിനയ രംഗത്തേക്ക് കടക്കുന്നത്. തുടർന്ന് വിവിധ ഭാഷകളിൽ നടിയും സഹനടിയുമായി തിളങ്ങി നിന്നിരുന്നു.

അടുത്തിടെയാണ് മിയ ഒരു ആൺകുഞ്ഞിന് ജന്മം നൽകിയത്. ‘ലൂക്ക ജോസഫ് ഫിലിപ്പ്’ എന്നാണ് കുഞ്ഞിന് പേരു നൽകിയിരിക്കുന്നത്. ലൂക്കയുടെ മാമോദിസ ചിത്രങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറൽ ആയിക്കൊണ്ടിരിക്കുന്നത്. വളരെ ലളിതമായ ഈ വിശേഷത്തിന്റെ വീഡിയോയും ചിത്രങ്ങളും എല്ലാം മിയ തന്റെ ഇൻസ്റാഗ്രാമിലൂടെ ആണ് പുറത്തു വിട്ടിരിക്കുന്നത്.


മകൻ ലൂക്കയുടെ ആദ്യത്തെ ഓണവിശേഷങ്ങളും താരം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. 2015ഇൽ പുറത്തിറങ്ങിയ പ്രത്വിരാജ് നായകനായ അനാർക്കലി എന്ന സിനിമയിലെ കഥാപാത്രത്തിലൂടെ മിയ കൂടുതൽ ശ്രദ്ധ നേടി. ഡ്രൈവിംഗ് ലൈസൻസ് എന്ന സിനിമയാണ് മിയയുടെ ഏറ്റവും അവസാനം റിലീസായ ചിത്രം. വിവാഹശേഷം നിരവധി ചാനല്‍ പരിപാടികളിലും മറ്റും അതിഥിയായൊക്കെ ഇരുവരും എത്താറുണ്ട്.

കഴിഞ്ഞ വര്ഷം സെപ്റ്റംബർ 12 നായിരുന്നു മിയയും എറണാംകുളത്തുകാരനായ അശ്വിനും തമ്മിലുള്ള വിവാഹം നടന്നത്. വിവാഹശേഷം അഭിനയജീവിതത്തിൽ നിന്നും താൽക്കാലികമായി ഒരു ബ്രേക്ക് എടുത്തിരിക്കുകയായിരുന്നു മിയ. തുടർന്ന് സജീവമാകുമെന്നും താരം അറിയിച്ചിരുന്നു. മിയയുടെ ഭർത്താവ് അശ്വിന്‍ ഫിലിപ്പ് കണ്‍സ്ട്രക്ഷന്‍ കമ്പനി ഉടമയാണ്.

Comments are closed.