വെറും 4 സെന്റ് സ്ഥലമുണ്ടെങ്കിൽ മനോഹരമായൊരു വീടൊരുക്കാം .!! 1200 സ്‌ക്വായർ ഫീറ്റിൽ 4 ബെഡ്‌റൂമുകൾ അടങ്ങുന്ന സ്വപ്ന ഭവനം.!! Low Budget House In 4 Cents Of Land with Interior Layout

വെറും നാല് സെന്റ് സ്ഥലം മാത്രം ഉണ്ടെങ്കിൽ ഏതൊരാൾക്കും വളരെ മനോഹരമായ ഒരു വീട് നിർമ്മിക്കാവുന്നതാണ്. ഏതൊരാളുടെയും വലിയൊരു സ്വപ്നമാണ് വീട് എന്നത്. അത് ഏറ്റവും മനോഹരമായ രീതിയിൽ തന്നെ ഉണ്ടായിരിക്കണമെന്നതും നിർബന്ധമാണ്. നാല് സെന്റ് സ്ഥലത്ത് 1200 സ്ക്വയർ ഫീറ്റ്,ഫോർ ബി ഏച്ച് കെ വീട് നിസ്സാരമായി പണിതെടുക്കാം. നാല് ബെഡ്റൂമുകൾ, ഒരു കിച്ചൺ, ഹാൾ എന്നിവയാണ് ഈ പ്ലാനിൽ ഉൾപ്പെടുന്നത്. ആവശ്യാനുസരണമുള്ള മാറ്റങ്ങൾ പ്ലാനിൽ വരുത്താവുന്നതാണ്.

ഓരോ വ്യക്തിയുടെയും ആവശ്യത്തിനനുസരിച്ച് ആണ് പ്ലാനുകൾ തയ്യാറാക്കുന്നത്. ഓരോ വ്യക്തിയുടെയും കുടുംബത്തിന്റെയും ആവശ്യങ്ങൾ വ്യത്യസ്തമാണ്. ഇന്ന് പരിചയപ്പെടുന്ന ഈ വീട്ടിൽ 4 ബെഡ്റൂമുകളിൽ മൂന്നെണ്ണം അറ്റാച്ച്ഡ് ബാത്റൂം വരുന്നവയാണ്. 1 കോമൺ ബാത്രൂം ആണ്. വീടിനു മുന്നിലായി തന്നെ മനോഹരമായ ഒരു കാർപോർച്ച് ഒരുക്കിയിരിക്കുന്നു. ഉള്ളിലേക്ക് കയറുമ്പോൾ തന്നെ ഒരു ഹാൾ ആണ് ഉള്ളത്.

ഹാളിനോട് ചേർന്ന് സ്റ്റെയർ സെറ്റ് ചെയ്തിരിക്കുന്നു അതിനോട് ചേർന്ന് തന്നെയാണ് ഡൈനിങ് ഏരിയ. മനോഹരമായ ഒരുക്കിയിരിക്കുന്ന വാഷ്ബേസിനും ഒരു ആകർഷണം തന്നെയാണ്. കിച്ചണും അതിനോട് ചേർന്ന് ഒരു വർക്ക് ഏരിയയും അറേഞ്ച് ചെയ്തിരിക്കുന്നു. കിച്ചണിൽ തന്നെ ഒരു ബ്രേക്ക്ഫാസ്റ്റ് ഏരിയയും സെറ്റ് ചെയ്തിട്ടുണ്ട്. താഴെ നിലയിൽ ആയി 2 ബെഡ്റൂമുകളുമാണ് ചെയ്തിട്ടുള്ളത്. കൂടാതെ മനോഹരമായ ഒരു ടിവി യൂണിറ്റും കൊടുത്തിട്ടുണ്ട്.

മുകളിലേക്ക് കയറുമ്പോൾ ഉള്ള ബാൽക്കണി ആണ് ഈ വീടിന്റെ മറ്റൊരാകർഷണം. ഗ്ലാസ് വർക്ക് ചെയ്ത ബാൽക്കണി ആരെയും ആകർഷിക്കുന്നതാണ്. വീടിനുള്ളിൽ ഓരോ സ്ഥലവും അറിഞ്ഞുകൊണ്ടുതന്നെയാണ് ലൈറ്റിംഗ് സെറ്റ് ചെയ്തിരിക്കുന്നത്. ഡൈനിംഗ് ഹാളിലേക്ക് കടന്നുവരുന്ന ലൈറ്റ് ഹാളിനെ കൂടുതൽ മനോഹരമാക്കുന്നു. വീടിന്റെ ഫ്രണ്ട് വ്യൂ സിമ്പിൾ ക്ലാഡിങ് വർക്ക് ആണ് ചെയ്തിരിക്കുന്നത്. വീടിന്റെ ഓരോ ഭാഗത്തുനിന്നുള്ള ലുക്കും വ്യത്യസ്തമാണ്.

Comments are closed.