715 സ്‌ക്വയർ ഫീറ്റിൽ ഫീറ്റിൽ 2BHK ഉള്ള മോഡേൺ വീട് നോക്കാം.!! Low Budget 715 Sqft 2BHK Modern and Beautiful House

ഇന്ന് നമ്മൾ കൂടുതലായി അടുത്തറിയാൻ പോകുന്നത് ഒരു മനോഹരമായ വീടാണ്. ഏഴ് സെന്റ് പ്ലോറ്റിൽ 715 ചതുരശ്ര അടിയുള്ള വീടാണ് നമ്മൾ നോക്കാൻ പോകുന്നത്. കണ്ടമ്പറി സ്റ്റൈലിലുള്ള മനോഹരമായ വീടിന്റെ പ്രധാന ഉദാഹരണം തന്നെയാണ് കാണാൻ കഴിയുന്നത്. ഗ്രീൻ ഗ്രെ അതുപോലെ കാപ്പി ബ്രൗൺ നിറത്തിന്റെ കോമ്പിനേഷനുള്ള എലിവേഷൻ വീടിന്റെ വേറിട്ട കാഴ്ച്ചയാണ് കൊണ്ടു വരുന്നത്. കൂടുതൽ മനോഹരമാക്കാൻ ഇവിടെ ശ്രെമിക്കുന്നുണ്ട്.

2020ൽ പണിത ഈ വീടിനു ഏകദേശം 20 ലക്ഷം രൂപയാണ് ചിലവായി വന്നത്. വീടിന്റെ ഇന്റീരിയർ ചെയ്തിരിക്കുന്നത് വളരെ മനോഹരമായിട്ടാണ്. ലൈറ്റർ ഷെഡ്സിലാണ് ഇവ ഡിസൈൻ ചെയ്തിരിക്കുന്നത്. 715 സ്വകയർ ഫീറ്റുള്ള ഈ വീട്ടിൽ സിറ്റ്ഔട്ട്‌, ഡൈനിങ് ഹാൾ, ലിവിങ് ഹാൾ, രണ്ട് ബെഡ്റൂം അതിനോടപ്പം തന്നെ അറ്റാച്ഡ് ബാത്രൂം, അടുക്കള, വർക്ക്‌ ഏരിയ, തുടങ്ങിയവയാണ് ഉള്ളത്.

സിമ്പിൾ ഡിസൈൻസാണ് കിടപ്പ് മുറികൾക്ക് നൽകിരിക്കുന്നത്. വാതിലുകൾ നിർമ്മിച്ചിരിക്കുന്നത് തടികൾ ഉപയോഗിച്ചാണ്. കൂടാതെ വീട്ടിലുള്ള എല്ലാ ജനാലുകളും ഡിസൈൻ ചെയ്തിരിക്കുന്നത് ക്രോസ്സ് വെന്റിലേറ്റർസ് ഉപയോഗിച്ചാണ്. ഇവ ചൂട് വീടിന്റെ ഉള്ളിലേക്ക് അധികമായി കയറാതിരിക്കാൻ സഹായിക്കുന്നു. ഫ്ലോറിൽ ഉപയോഗിച്ചിരിക്കുന്നത് വിട്രിഫൈd ടൈൽസുകളാണ്. അടുക്കള പറയുകയാണെങ്കിൽ ആവശ്യത്തിലധികം സൗകര്യങ്ങൾ അടങ്ങിയവയാണ്.

ഇത്രേയും മനോഹരമായി വീട് പണിതെടുക്കാൻ ഏകദേശം ആറ് മാസം എടുക്കേണ്ടി വന്നു. വീടിനു ചിലവായ 14 ലക്ഷം രൂപ ഇന്റീരിയർ വർക്കും കൂടാതെ സെമി ഫർണിഷിങ് കൂടി കഴിഞ്ഞാണ് വന്നത്. അതുകൊണ്ട് തന്നെ ഏത് സാധാരണക്കാരനും ഈയൊരു തുകയിൽ ഇതുപോലെ അതിമനോഹരമായ ഭവനം സ്വന്തമാക്കാൻ കഴിയുമെന്ന കാര്യത്തിൽ യാതൊരു സംശയവും വേണ്ട. video credit:Home Sweet Home

Comments are closed.