ലവ് ലോലിക്ക അച്ചാർ, സ്നേഹം കുറച്ചു കൂടുതൽ ഉള്ള അച്ചാർ എന്നു പറഞ്ഞില്ലെങ്കിൽ കുറഞ്ഞു പോകും. അത്രയും സ്വദിൽ ഒരു അച്ചാർ👌🏻😋😋 Lololikka Pickle Recipe Malayalam
Lololikka pickle recipe malayalam.!!!നല്ല ചുവന്ന തുടുത്ത കുഞ്ഞൻ ആപ്പിളിന്റെ പോലെ തോന്നിക്കുന്ന തരത്തിലെ ഒരു നെല്ലിക്ക അതിന്റെ പേരും ലവ് ലോലിക്ക എന്ന് അതിന്റെ പേരിനൊപ്പം ലവ്ചേർക്കണമെങ്കിൽ ആ അച്ചാറിന് അല്ലെങ്കിൽ ആ നെല്ലിക്കയുടെ സ്വാദും അതുപോലെതന്നെ ആയിരിക്കണം…അങ്ങനെ ഒരു ലവ് ലോലിക്ക അച്ചാർ ആണ് ഇനി തയ്യാറാക്കുന്നത്. അതിനായി ഒരു ആവശ്യത്തിന് വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിച്ച് അതിലേക്ക്
നന്നായി കഴുകിയ നെല്ലിക്ക ചേർത്തു കൊടുക്കാം. ചേർത്തതിനുശേഷം ഇത് ചെറുതായിട്ടൊന്ന് ഇളക്കി യോജിപ്പിച്ച് അടച്ചു വയ്ക്കുക, ഒരു രണ്ട് മിനിറ്റ് ചെറിയ തീയിൽ അടച്ചു വെച്ചതിനുശേഷം അതിലേക്ക് ആവശ്യത്തിന് മുളകുപൊടി, കായപ്പൊടിയും, ഉപ്പും, മഞ്ഞൾ പൊടിയും ചേർത്തു വീണ്ടും ഇളക്കി യോജിപ്പിക്കുക. അതിലേക്ക് ഉലുവ പൊടിയും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. കുറച്ചു സമയം കഴിഞ്ഞാൽ

നെല്ലിക്ക നല്ല പാകത്തിന് അച്ചാർ ആയി കിട്ടും.ചോറിനും കഞ്ഞിക്കും ഒപ്പം നല്ല രുചികരമായ ഒന്നാണ് ഈ അച്ചാർ. എങ്കിലും ഈ നെല്ലിക്ക ഉപ്പിലിട്ട് കഴിക്കാനും അച്ചാർ ആക്കി വെച്ച് കഴിക്കാനും എല്ലാവർക്കും ഇഷ്ടമാണ് വെറുതെ തന്നെ ഇത് കഴിച്ച് എപ്പോഴും തീർന്നു പോകുന്നതാണ് നല്ല ഭംഗിയുള്ള നെല്ലിക്ക വളരെ ഹെൽത്തിയുമാണ്
നാട്ടിൻപുറങ്ങളിലേക്ക് ഇഷ്ടംപോലെ കാണുന്ന ഈ ഒരു നെല്ലിക്ക ഇനി കാണുമ്പോൾ ഇതുപോലെ അച്ചാർ ആക്കി സൂക്ഷിച്ചാൽ എല്ലാ ദിവസവും നമുക്ക് നല്ല രുചികരമായ നെല്ലിക്ക അച്ചാർ കഴിക്കാവുന്നതാണ്..തയ്യാറാക്കുന്ന വിധം വിശദമായി വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട്…വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലേ. Video credits :Curry Leaves by Dhanya
Comments are closed.