ആദ്യമായി ലൊക്കേഷനിലെത്തി കണ്മണികുട്ടി 😍😍 ക്യാമറയ്ക്ക് പിന്നിൽനിന്ന് അഭിനയം പഠിപ്പിച്ചു കൊടുത്ത് മുക്ത.. വീഡിയോ വൈറൽ 🔥🔥 [വീഡിയോ]

ആരാധകരുടെ പ്രിയപ്പെട്ട നടി മുക്തയുടെ മകളും അഭിനയരംഗത്തേക്ക് അരങ്ങേറ്റം കുറിച്ചു കഴിഞ്ഞു. ഇപ്പോഴിതാ മകൾ കണ്മണിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആദ്യത്തെ ലൊക്കേഷൻ അനുഭവം മുക്ത പ്രേക്ഷകരുമായി പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ്. മകൾ കൺമണി പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്, കിയാര എന്നാണ് കൺമണിയുടെ യഥാർത്ഥപേര്. മുക്തയുടെ നാത്തൂനും ഗായികയുമായ


റിമി ടോമിയുടെ ഓഫീഷ്യൽ യുട്യൂബ് ചാനലിലൂടെ കണ്മണി പ്രേക്ഷകർക്ക് സുപരിചിതയാണ്. മുക്ത യോടൊപ്പം സ്റ്റാർ മാജിക് ഷോ യിൽ എത്തി കണ്മണി വീണ്ടും ജനശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ മകളുടെ ആദ്യത്തെ ലൊക്കേഷൻ അനുഭവത്തെ കുറിച്ചാണ് ചാനലിലൂടെ മുക്ത പങ്കുവെച്ചത്. സിനിമയെ കുറിച്ച് പറയാൻ മകൾക്ക് ഇപ്പോൾ അറിവ് ഉണ്ടാവില്ല അതുകൊണ്ട് താൻ തന്നെ പറയാം എന്ന് മുക്ത വീഡിയോയിലൂടെ അറിയിച്ചു.

സുരാജ് വെഞ്ഞാറമൂട്, അതിഥി ബാലൻ എന്നിവർ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിലാണ് കൺമണിയും മികച്ച ഒരു വേഷം കൈകാര്യം ചെയ്യുന്നത്. ലൊക്കേഷൻ വീഡിയോകളിൽ നിന്നും കണ്മണി താരങ്ങളുമായി വളരെയധികം പെട്ടെന്ന് അടുക്കുന്നുണ്ട് എന്ന് കാണാം, മാത്രമല്ല ക്യാമറയ്ക്ക് മുന്നിലെത്തുമ്പോൾ പിന്നിൽനിന്ന് അഭിനയം പഠിപ്പിച്ചു കൊടുക്കുന്നത് മുക്തയാണ്, മകളുടെ ഓരോ നിമിഷങ്ങളും ക്യാമറയിൽ പകർത്തി പ്രേക്ഷകർക്ക് മുന്നിൽ എത്തിച്ചിട്ടുണ്ട്.

കണ്മണി കുട്ടിക്ക് നിരവധി പേരാണ് ആശംസകളുമായി രംഗത്ത് എത്തിയത്. ഇനിയും ഇതുപോലെ നല്ല അവസരങ്ങൾ കൺമണിയെ തേടിയെത്തട്ടെ, അമ്മയെ പോലെ നല്ലൊരു അഭിനേത്രി ആകാൻ കണ്മണിക്ക് സാധിക്കട്ടെ എന്നും ആരാധകർ കമൻറ് ബോക്സിലൂടെ അറിയിക്കുന്നുണ്ട് .മുക്തയും മലയാള സിനിമയിൽ സജീവമായി നിന്ന നടിയാണ്. തമിഴിലും താരം സാന്നിധ്യമറിയിച്ചിട്ടുണ്ട്. വിവാഹത്തിനു ശേഷം അഭിനയരംഗത്തു നിന്നും മാറിനിന്നതാരം ഇടവേളയ്ക്ക് ശേഷം കൂടത്തായി പരമ്പരയിലൂടെയാണ് ഒരു തിരിച്ചുവരവ് നടത്തിയത്.

Comments are closed.