സന്ധ്യക്ക് വിളക്ക് വെക്കുന്ന സമയത്ത് പല്ലിയെ കണ്ടാൽ.!! ഇതാണ് വരാൻ പോകുന്ന ഫലം; കണ്ടില്ലെന്ന് നടിക്കല്ലേ.!! Lizards at Home at evening astrology
Lizards at Home at evening astrology : പണ്ടുകാലം തൊട്ടുതന്നെ ഗൗളിശാസ്ത്രം ഉപയോഗപ്പെടുത്തി വരാനിരിക്കുന്ന കാര്യങ്ങളെപ്പറ്റി പറയുന്ന പതിവുണ്ടായിരുന്നു. അതായത് ജീവിതത്തിൽ നടക്കാനിരിക്കുന്ന നല്ലതും ചീത്തയുമായ കാര്യങ്ങളെ മുൻകൂട്ടി പ്രവചിക്കാനുള്ള കഴിവ് പല്ലിക്ക് ഉള്ളതായി വിശ്വസിക്കുന്നു. അതുകൊണ്ടുതന്നെ പല്ലിയെ വീടിന്റെ ഏതെങ്കിലും ഭാഗങ്ങളിൽ കാണുകയാണെങ്കിൽ ഉപദ്രവിക്കാതെ ഇരിക്കുകയാണ് പതിവ്.
അത്തരത്തിൽ വിളക്ക് കൊളുത്തുന്ന സമയത്ത് പല്ലിയെ ആ ഭാഗങ്ങളിൽ കാണുകയാണെങ്കിൽ അത് സൂചിപ്പിക്കുന്നത് എന്താണെന്ന് വിശദമായി മനസ്സിലാക്കാം. വിളക്ക് കൊളുത്തുന്ന സ്ഥലത്ത് പല്ലിയെ സ്ഥിരമായി കാണുകയാണെങ്കിൽ അത് ശുഭ സൂചനയായി കണക്കാക്കാം. അതിപ്പോൾ വിളക്കിന് മുകളിലോ അല്ലെങ്കിൽ വിളക്കിനു പുറകിലുള്ള ഫോട്ടോകളിലോ ഒക്കെ ആണെങ്കിലും അത് തന്നെയാണ് സൂചിപ്പിക്കുന്നത്. അതായത് ദൈവം നേരിട്ട് നൽകുന്ന ഒരു ശുഭ സൂചനയായി അതിനെ
കണക്കാക്കാവുന്നതാണ്. വീടിന്റെ തെക്ക് ഭാഗത്ത് ഇരുന്നു കൊണ്ട് പല്ലി ചിലക്കുകയാണെങ്കിൽ അത് വരാനിരിക്കുന്ന നല്ല കാലത്തെയാണ് സൂചിപ്പിക്കുന്നത്. അതു പോലെ വീടിന്റെ തെക്ക് പടിഞ്ഞാറ് ഭാഗത്തുള്ള ഭിത്തിയിലോ മറ്റോ ഇരുന്നു കൊണ്ട് പല്ലി ചിലുകയാണെങ്കിൽ അത് വളരെയധികം നല്ല സൂചനയാണ് കണക്കാക്കപ്പെടുന്നത്. വീട്ടിലെ വേണ്ടപ്പെട്ടവർക്കോ കുടുംബാംഗങ്ങൾക്കോ എന്തോ ഒരു വലിയ നല്ല കാര്യം വന്നു ചേരാനുള്ള സൂചനയായി അതിനെ കണക്കാക്കാം. വീടിന്റെ പടിഞ്ഞാറ് ഭാഗത്ത്
ഇരുന്നു കൊണ്ടാണ് പല്ലി ചിലക്കുന്നത് എങ്കിൽ കുടുംബത്തിൽ ഒരു വഴക്ക് നടക്കാനുള്ള സൂചനയായി അതിനെ കണക്കാക്കാം. അതുവഴി മാനസിക സംഘർഷം വന്നുചേരാനോ അല്ലെങ്കിൽ വലിയ ഒരു പ്രതിസന്ധി തരണം ചെയ്യേണ്ടതായോ വരുന്നതിന്റെ സൂചനയാണ് കണക്കാക്കേണ്ടത്. വീടിന്റെ വടക്ക് ഭാഗത്തിരുന്ന് ഗൗളി ചിലക്കുന്നതും ശുഭ സൂചനയാണ് കണക്കാക്കപ്പെടുന്നത്. ജീവിതത്തിലെ വലിയ മാറ്റങ്ങൾ വന്നുചേരാനുള്ള ഒരു ലക്ഷണമായി അതിനെ കണക്കാക്കാം. ഗൗളി ശാസ്ത്രവുമായി ബന്ധപ്പെട്ട കൂടുതൽ സൂചനകൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : Infinite Stories
Comments are closed.