“ജോണിക്കുട്ടിയേ നീ ഇങ്ങോട്ടൊന്നു നോക്കിയേ” അമ്മച്ചിയും ജോണിക്കുട്ടിയും തമ്മിലുള്ള സീൻ തകർത്തഭിനയിച് കൊച്ചുമിടുക്കി.!! Little girl immitate mallika sukumaran in film bro daddy!!

മലയാളികൾക്കിടയിൽ തരം​ഗമായി മാറിയ ചിത്രമാണ് ബ്രോ ഡാഡി. അച്ഛന്റെയും മകന്റെയും സൗഹൃദത്തിന്റെ കഥ പറഞ്ഞ ചിത്രം ഒടിടിയിലാണ് റീലീസ് ചെയ്യ്തത്. ബ്രോ ഡാഡി എന്ന സിനിമയിൽ ജോണിക്കുട്ടിയും അമ്മച്ചിയും തമ്മിലുള്ള രസകരമായ സീനുകൾ തകർപ്പനായി അഭിനയിച്ചിരിക്കുകയാണ് ഒരു കുട്ടിതാരം. അമ്മച്ചിയായി മല്ലികാ സുകുമാരനും ജോണിക്കുട്ടിയായി മോഹൻലാലും മത്സരിച്ച് അഭിനയിച്ച ആ രംഗങ്ങൾ

അതേ തന്മയത്വത്തോടെ ഈ കുരുന്ന് റീക്രിയേറ്റ് ചെയ്യ്തിട്ടുണ്ട്. മോഹൻലാലും അമ്മയായി എത്തിയ മല്ലിക സുകുമാരനും തമ്മിലുള്ള സംഭാഷണം റീക്രിയേറ്റ് ചെയ്യ്തിരിക്കുകയാണ് കുട്ടിതാരം. ‘ജോണിക്കുട്ടിയേ നീ ഇങ്ങോട്ടൊന്നു നോക്കിയേ…ഏതു ബ്യൂട്ടി പാർലറിലാടാ നിന്റെ കെട്ടിയോളു പോയത് എന്ന ഡയലോ​ഗാണ് വളരെ മനോഹരമായി കുട്ടിത്താരം ചെയ്യ്തിരിക്കുന്നത്. മല്ലിക സുകുമാരനെ അതു പോലെ തന്നെ ഇമിറ്റേറ്റ് ചെയ്യാൻ കുരുന്ന് ശ്രമിച്ചിട്ടുണ്ട്.

സിനിമയിലെ അമ്മച്ചിയെപ്പോലെ തന്നെ വേഷമൊക്കെ ധരിച്ച് മുഖം നിറയുന്ന ആ കണ്ണടയും വച്ച് അതേ ഭാവങ്ങളോടെയാണ് കുരുന്നിന്റെ അഭിനയം. ഈ കുരുന്നിന്റെ തകർപ്പൻ പ്രകടനത്തിന് അഭിനന്ദനങ്ങളുമായി നിരവധിപ്പേരാണ് എത്തുന്നത്. മുൻപും ഇത്തരത്തിലുള്ള വീഡിയോകൾ പങ്കുവെച്ച് കുട്ടിത്താരം എത്തിയിരുന്നു. അഞ്ച് വയസ്സുകാരിയായ താരം ഇൻസ്റ്റാ​ഗ്രാം റീൽസിലൂടെയാണ് മലയാളികൾക്ക് പ്രിയങ്കരിയായത്. എന്തായാലും കുട്ടിത്താരത്തിന്റെ വീഡിയോ ആരാധകർക്കിടയിൽ

വെെറലായി മാറിക്കഴിഞ്ഞിട്ടുണ്ട്. മോഹൻലാൽ പൃഥ്വിരാജ് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന രണ്ടാമത്തെ ചിത്രം ‘ബ്രോ ഡാഡി’ ഒടിടി പ്ലാറ്റ്‌ഫോമായ ഡിസ്നിപ്ലസ് ഹോട്ട്സ്റ്റാറിലൂടെയാണ് ആരാധകരിലെത്തിയത്. ഒരു ചെറിയ ഫാമിലി കോമഡി എന്റർടൈനർ ചിത്രമാണ് ‘ബ്രോ ഡാഡി’. കല്യാണി പ്രിയദർശൻ, മല്ലിക സുകുമാരൻ, കനിഹ , മിന, ലാലു അലക്സ് തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തിൽ അണി നിരന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂരാണ് ‘ബ്രോ ഡാഡി’ നിർമ്മിച്ചത്.

Comments are closed.