പ്രായത്തെ മറികടന്ന് തന്റെ അമ്പത്തഞ്ചാമത്തെ വയസ്സിൽ ചുറുചുറുക്കോടെ യോഗ ചെയ്ത് നടി ലിസി.!! Lissy Lakshmi yoga day viral video

എൺപതുകളിൽ ചലച്ചിത്രലോകത്ത് നിറഞ്ഞുനിന്നിരുന്ന പ്രേക്ഷകരുടെ പ്രിയങ്കരിയായ നായികയായിരുന്നു ലിസി. മോഹൻലാൽ,മമ്മൂട്ടി തുടങ്ങി മലയാളത്തിലെ സൂപ്പർ നായകന്മാരുടെ കൂടെയും, കൂടാതെ തമിഴ് തെലുങ്ക് ഭാഷകളിലും കഴിവ് തെളിയിച്ച വ്യക്തി കൂടിയാണ് താരം. ഇപ്പോൾ, രാജ്യാന്തര യോഗ ഡേയുടെ ഭാഗമായി തന്റെ 55 വയസ്സിലും യോഗ അഭ്യസിക്കുന്ന ലിസിയുടെ വീഡിയോയും ചിത്രങ്ങളും ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

ഈ പ്രായത്തിലും തന്റെ ചെറുപ്പം നിലനിർത്തുകയും അസാധാരണ മെയ്‌വഴക്കത്തോടുകൂടി യോഗ അഭ്യസിക്കുകയും ചെയ്യുന്ന ലിസിയെ ആരാധകർ ഒരു ചെറിയ അമ്പരപ്പോടെയാണ് നോക്കിക്കാണുന്നത്.യോഗ തീർച്ചയായും നിങ്ങളുടെ ജീവിതത്തെ മാറ്റിമറിക്കും എന്നും ജീവിതം മെച്ചപ്പെടുത്തും എന്നും ലിസി പറയുന്നു. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് താരം വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

ഇതിന് താഴെയായി നിരവധി ആരാധകരുടെ കമന്റുകളും വന്നിട്ടുണ്ട്.1982 ൽ പുറത്തിറങ്ങിയ ഇത്തിരിനേരം ഒത്തിരി കാര്യം എന്ന മലയാള ചിത്രത്തിലൂടെയാണ് ലിസി മലയാള സിനിമാ ലോകത്തേക്ക് കാലെടുത്ത് വെക്കുന്നത്. ഓടരുതമ്മാവാ ആളറിയാം, മുത്താരം കുന്ന് പി ഒ, ബോയിങ് ബോയിങ്, താളവട്ടം, വിക്രം ചൈത്രം തുടങ്ങിയവയാണ് ലിസിയുടെ പ്രധാന സിനിമകൾ. തുടർന്നും നിരവധി സിനിമകളിൽ അഭിനയിക്കുകയും

നൂറോളം ചിത്രങ്ങളുടെ ഭാഗമാവുകയും ചെയ്തിട്ടുണ്ട്. സിനിമ ഡയറക്ടർ പ്രിയദർശനാണ് ലിസിയുടെ ഭർത്താവ്. പ്രിയദർശന്റെ ചിത്രങ്ങൾക്ക് എല്ലായിപ്പോഴും ആരാധകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെ ഉണ്ട്. ലിസിക്ക് രണ്ട് മക്കളാണ്. കല്യാണിയും സിദ്ധാര്‍ത്ഥും. ഇരുവരും സിനിമാ മേഖലയിൽ സജീവമാണ്. മകൾ കല്യാണി പ്രിയദർശൻ അഭിനയത്തിലേക്ക് തിരിഞ്ഞപ്പോൾ സിദ്ധാർഥ് വി എഫ് എക്സ് ആണ് ചെയ്യുന്നത്.

Comments are closed.