ഇനി വമ്പൻ ഹിറ്റുകളുടെ പ്രവാഹം… മമ്മൂട്ടി ഹിറ്റ് കഴിഞ്ഞു ഇനി ലാലേട്ടൻ ഹിറ്റ്; ലിജോ ജോസിന്റെ പുത്തൻ സിനിമ വിശേഷം അറിഞ്ഞോ.? Lijo Jose Pellissery Talks About Mohanlal Movie Malayalam

Lijo Jose Pellissery Talks About Mohanlal Movie Malayalam: വളരെ കുറച്ച് ചിത്രങ്ങളിലൂടെ തന്നെ മലയാളികൾക്ക് പ്രിയങ്കരനായി മാറിയ സംവിധായകനാണ് ലിജോ ജോസഫ് പെല്ലിശ്ശേരി.മമ്മൂട്ടിയെ നായകനാക്കി ലിജോ സംവിധാനം ചെയ്ത ചിത്രമായിരുന്നു ‘നൻപൻ നേരത്ത് മയക്കം’. ചിത്രത്തിന്റെ പ്രീമിയര്‍ തിങ്കളാഴ്ച രാജ്യാന്തര ചലച്ചിത്ര മേളയില്‍ നടന്നിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രദര്‍ശനത്തിന് ശേഷം സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരിയുമായി ആരാധകൻ സംസാരിച്ചതിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നത്.

മമ്മൂട്ടിയുമായുള്ള ചിത്രത്തിനു ശേഷം ലിജോയുടെ അടുത്ത ചിത്രം ഏതെന്ന ചോദ്യമായിരുന്നു ഉയര്‍ന്നത്.  ആരാധകരുടെ ചോദ്യത്തിന് അടുത്തത്, മോഹന്‍ലാല്‍ പടം’ എന്ന മറുപടിയാണ്  ലിജോ നൽകിയത് . സിനിമയുടെ പ്രാരംഭ നടപടി പ്രവർത്തനങ്ങള്‍ തുടങ്ങിയെന്നും ഇവിടെ നിന്നും നേരെ പോകുന്നത് ആ സിനിമയുടെ കൂടുതൽ ചർച്ചകൾക്കാണെന്നും ലിജോ ആരാധകരോട് പറഞ്ഞു. ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റീവിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് 2023 ജനുവരി 10ന് ആരംഭിക്കും.

രാജസ്ഥാനിലാണ് ആദ്യം ഷൂട്ട് തുടങ്ങുക. ഒറ്റ ഷെഡ്യൂളില്‍ എഴുപത്തിയഞ്ചു ദിവസത്തോളം നീണ്ടു നില്‍ക്കുന്ന ചിത്രീകരണമാണ് അണിയറ പ്രവർത്തകർ പ്ലാന്‍ ചെയ്തിരിക്കുന്നത്. ഒരു മിത്ത് പ്രമേയമാക്കി ഒരുങ്ങുന്ന പീരിയഡ് ഡ്രാമയാണ് ചിത്രമെന്നും മോഹന്‍ലാല്‍  ഗുസ്തിക്കാരനായാണ് അതിൽ എത്തുക എന്നതും  സൂചനയുണ്ട്. സെഞ്ച്വറി കൊച്ചുമോനും കെ.സി. ബാബുവിന്റെ ഉടമസ്ഥതയിലുള്ള (ബേബി മറൈന്‍ ഗ്രൂപ്പ്) മാക്‌സ് ലാബുമാണ്

ഈ ചിത്രത്തിന്റെ നിര്‍മ്മാണത്തില്‍ പങ്കാളികുന്നത്. എന്തായാലും ആരാധകരുടെ പ്രിയ സംവിധായകന്റെ വിശേഷം ഇരുകൈയും നീട്ടിയാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.  ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ  ബോളിവുഡ് താരം രാധിക ആപ്തെ എത്തുമെന്നും റിപ്പോർട്ടുകളുണ്ട്. മമ്മൂട്ടിയെ പ്രധാന കഥാപാത്രമായി ഒരുക്കിയ നൻപൻ നേരത്ത് മയക്കം എന്ന ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ആരാധകരിൽ നിന്ന് ലഭിച്ചത്

Rate this post

Comments are closed.