വെറും 2 സെക്കൻഡിൽ പേനിനെ കൂട്ടത്തോടെ തുരത്താം; വെളുത്തുളളി മാത്രം മതി പേൻ ഇനി ഒരിക്കലും വരില്ല.!! Lice & Eggs Removal tips

Lice & Eggs Removal tips : സ്കൂളിൽ പോകുന്ന കുട്ടികൾ വീട്ടിലുണ്ടെങ്കിൽ തീർച്ചയായും നേരിടേണ്ടി വരുന്ന പ്രധാന പ്രശ്നങ്ങളിൽ ഒന്നാണ് തലയിൽ ഉണ്ടാകുന്ന പേൻ ശല്യം. ഒന്നോ രണ്ടോ പേൻ മാത്രമാണ് തലയിൽ ഉള്ളത് എങ്കിലും അത് പിന്നീട് വലിയ രീതിയിൽ ചൊറിച്ചിൽ ഉണ്ടാക്കുന്നതിന് കാരണമായേക്കും. അത്തരം അവസരങ്ങളിൽ തലയിലെ പേനിനെ മുഴുവനായും ഇല്ലാതാക്കാനായി വീട്ടിൽ തന്നെ തയ്യാറാക്കി

നോക്കാവുന്ന രണ്ട് ഹെയർ പാക്കുകളുടെ കൂട്ട് വിശദമായി മനസ്സിലാക്കാം. ഇതിൽ ആദ്യത്തെ രീതി വെളുത്തുള്ളിയും, ചെറുനാരങ്ങാ നീരും ഉപയോഗപ്പെടുത്തിയിട്ടുള്ളതാണ്. ആദ്യം തന്നെ തൊലി കളഞ്ഞെടുത്ത വെളുത്തുള്ളി നന്നായി ചതച്ചെടുത്ത് മാറ്റി വയ്ക്കണം. അതിലേക്ക് കുറച്ച് ചെറുനാരങ്ങയുടെ നീര് കൂടി പിഴിഞ്ഞൊഴിച്ച് നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു ഹെയർ പാക്ക് തലയിൽ അപ്ലൈ ചെയ്ത ശേഷം

ഒരു മണിക്കൂർ കഴിഞ്ഞ് കഴുകി കളയുകയാണെങ്കിൽ പേൻ ശല്യം പാട് ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. മറ്റൊരു രീതി ഒരു പാത്രം എടുത്ത് അതിലേക്ക് ഒരു ടീസ്പൂൺ അളവിൽ ഉപ്പിട്ട് കൊടുക്കുക. ശേഷം രണ്ട് ടേബിൾസ്പൂൺ അളവിൽ വെള്ളം കൂടി ഒഴിച്ച് ഉപ്പ് അതിൽ നല്ലതുപോലെ മിക്സ് ചെയ്യുക. ഈയൊരു കൂട്ടിലേക്ക് ഒരു ടീസ്പൂൺ അളവിൽ വിനാഗിരി കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യണം. പിന്നീട് ഈ മിശ്രിതം തലയിൽ തേച്ച് പിടിപ്പിച്ച് കുറച്ചുനേരം കഴിഞ്ഞ് കഴുകി കളയുകയാണെങ്കിൽ

പേൻ ശല്യമെല്ലാം ഇല്ലാതാക്കാനായി സാധിക്കുന്നതാണ്. ഈ രണ്ടു രീതികൾ ഉപയോഗപ്പെടുത്തി തലയിലെ പേൻ ശല്യം നാച്ചുറലായി തന്നെ ഒഴിവാക്കാനായി സാധിക്കും. അതുകൊണ്ടു തന്നെ പേനിന്റെ ശല്യം മാറ്റാനായി കടകളിൽ നിന്നും കെമിക്കൽ അടങ്ങിയ ഷാമ്പുകളും മറ്റും വാങ്ങി ഉപയോഗിക്കേണ്ട ആവശ്യവും വരുന്നില്ല. കൂടുതൽ വിശദമായി വീഡിയോയിൽ കാണിച്ചു തരുന്നുണ്ട്. വീഡിയോ മുഴുവനായും നിങ്ങൾ ഒന്ന് കണ്ടു നോക്കൂ. ഏവർക്കും വളരെയേറെ ഉപകാരപ്രദമായ അറിവ്. Video Credit : Nathoonz

Comments are closed.