യൂട്യൂബിൽ വൈറലായ ചെറുനാരങ്ങാവെള്ളം തയ്യാറാക്കാം.. ദാ ഇങ്ങനെ.!! Lemon Juice Recipe Malayalam

Lemon Juice Recipe Malayalam : ഈ കൊടും വെയിലത്ത് എത്ര വെള്ളം കുടിച്ചാലും മതി വരില്ല. അങ്ങനെ ഉള്ള അവസരങ്ങളിൽ സാധാരണ തിളപ്പിച്ച വെള്ളം കുടിക്കുന്നതിന് പകരം സംഭാരമോ നാരങ്ങാ വെള്ളമോ ഇളനീരോ മോരും വെള്ളമോ ഒക്കെ കുടിക്കുന്നത് ശരീരത്തിന് നല്ലതാണ്. ഈ അടുത്ത കാലത്ത് യൂട്യൂബിൽ വൈറലായ ഒരു വീഡിയോ ആണ് ചെറുനാരങ്ങാവെള്ളം ഉണ്ടാക്കുന്നതിന്റെ വീഡിയോ.

ഇത് ഉണ്ടാക്കുന്നത് എങ്ങനെ എന്നാണ് ഇതോടൊപ്പം ഉള്ള വീഡിയോയിൽ കാണിക്കുന്നത്. വളരെ എളുപ്പത്തിൽ ഉണ്ടാക്കാവുന്ന ഇതിന്റെ റെസിപ്പി വളരെ വിശദമായി തന്നെ വീഡിയോയിൽ കാണിക്കുന്നുണ്ട്. ആദ്യം തന്നെ മിക്സിയുടെ ജാറിൽ ഒരു പിടി പുതിനയുടെ ഇല കഴുകി വൃത്തിയാക്കി ചേർക്കണം. ഇതിലേക്ക് ഒരു ചെറിയ കഷ്ണം ഇഞ്ചിയും രണ്ട് ഏലയ്ക്കയും അര കപ്പ് വെള്ളവും കൂടി ചേർക്കണം. ഇവ എല്ലാം കൂടി

Lemon Juice Recipe Malayalam
Lemon Juice Recipe Malayalam

നല്ലത് പോലെ അരച്ച് എടുക്കണം. ഇതിലേക്ക് രണ്ട് സ്പൂൺ നിറയെ ചെറുനാരങ്ങയുടെ നീര് ചേർക്കണം. ഇതോടൊപ്പം തന്നെ ഒന്നര കപ്പ്‌ വെള്ളവും കൂടി ചേർത്ത് ഒന്നും കൂടി നന്നായി അടിച്ചെടുക്കണം. ഈ മിശ്രിതം മറ്റൊരു പാത്രത്തിലേക്ക് അരിച്ചു ഒഴിക്കണം. മധുരത്തിന് ആവശ്യമായ പഞ്ചസാര ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കണം. ഏറ്റവും അവസാനം ഇതിലേക്ക് ആവശ്യത്തിന് ഐസ് കൂടി ചേർക്കാം.

ഈ വേനൽ കാലത്ത് മനസ്സിനെയും ശരീരത്തിനെയും തണുപ്പിക്കാൻ ഏറ്റവും അനുയോജ്യമായ ഒരു ഡ്രിങ്ക് ആണ് ഇത്. നമ്മുടെ ശരീരത്തിന് ആവശ്യമായ പോഷകങ്ങൾ ധാരാളം അടങ്ങിയിരിക്കുന്ന പുതിന ഇലയും നാരങ്ങയും ചേർന്നുള്ള ഈ ഡ്രിങ്ക് ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. കുറച്ച് ഐസ് ഫ്രിഡ്ജിൽ ഉണ്ടെങ്കിൽ വെയിലത്തു ക്ഷീണിച്ചു വരുന്ന വിരുന്നുകാർക്കും ഉണ്ടാക്കി നൽകാവുന്ന ഒരു ഡ്രിങ്ക് ആണ് ഇത്. Video Credit : sruthis kitchen

Rate this post

Comments are closed.