ന്യൂയോർക്കിൽ മകൾക്കൊപ്പം ലേഖയും ശ്രീകുമാറും.!! ഒഴിവുസമയങ്ങൾ ആഘോഷമാക്കുന്ന ദമ്പതിമാരുടെ വിശേഷങ്ങൾ പങ്കിട്ട് സോഷ്യൽ മീഡിയയും ആരാധകരും.!! Lekha and M.G Sreekumar With Their Daughter in New York

മലയാളികൾ എക്കാലവും ഓർക്കുന്ന ഒരു പിടി മനോഹര ഗാനങ്ങൾ സമ്മാനിച്ച വ്യക്തിയാണ് എം ജി ശ്രീകുമാർ. മാസ്മരിക ശബ്ദം കൊണ്ട് ആരാധകരെ വാരിക്കൂട്ടിയ വ്യക്തിത്വം.. പിന്നണി ഗായകൻ, കമ്പോസർ, ടെലിവിഷൻ അവതാരകൻ, സിനിമ നിർമാതാവ്, എന്നിങ്ങനെ നിരവധി മേഖലകളിൽ സജീവമായി തുടരുകയാണ് താരം. ഇരുപത്തി അയ്യായിരത്തിലധികം പാട്ടുകളാണ് ഇതിനോടകം ശ്രീകുമാർ പാടിയിട്ടുള്ളത്. അതിൽ തന്നെ തമിഴ് തെലുങ്ക്, സംസ്കൃതം, ഹിന്ദി, എന്നിങ്ങനെ അന്യഭാഷകളുമടങ്ങുന്നു.

നാഷണൽ അവാർഡുകൾ തുടങ്ങി നിരവധി അവാർഡുകൾ ഇതിനോടകംതന്നെ കരസ്ഥമാക്കിയിട്ടുണ്ട്. ലേഖാ ശ്രീകുമാറാണ് ഭാര്യ. 14 വർഷത്തെ ലിവിംഗ് ടുഗദറിന് ശേഷമാണ് ഇരുവരും വിവാഹിതരാകുന്നത്. തങ്ങൾ ലിവിങ് ടുഗദർ ആണെങ്കിലും ഇക്കാലത്തെ ലിവിംഗ് ടുഗദറിനെ ശ്രീകുമാർ അത്രതന്നെ അനുകൂലിക്കുന്നില്ല. പിന്നണിഗാന രംഗത്തും സോഷ്യൽമീഡിയയിലും ടെലിവിഷനിലും എല്ലാം സജീവമായി തുടരുകയാണ് താരം.ഇപ്പോഴിതാ ശ്രീകുമാറിന്റെയും ലേഖയുടെയും പുതിയ വിശേഷങ്ങൾ ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്.

Lekha-and-MG-Sreekumar-with-their-daughter-in-New-York-2
Lekha-and-MG-Sreekumar-with-their-daughter-in-New-York-2

എത്രതന്നെ തിരക്കുണ്ടെങ്കിലും തന്റെ ഭാര്യയോടൊത്ത് സമയം ചെലവഴിക്കാൻ ശ്രീകുമാർ മടിക്കാറില്ല. കഴിഞ്ഞ കുറേ മാസങ്ങളായി അമേരിക്കയിൽ മകൾക്കൊപ്പമാണ് ലേഖയും ശ്രീകുമാറും. അവധിക്കാലം ചെലവഴിക്കാൻ പോയതാണ് ഇരുവരും. ശ്രീകുമാറിനൊപ്പം സമയം ചിലവഴിക്കുന്ന ലേഖയുടെ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത്.കറുത്ത ബനിയനും ഓറഞ്ച് നിറത്തിലുള്ള പ്രിന്റഡ് പാന്റും ധരിച്ച് അടിപൊളി തൊപ്പിയും കൂളിംഗ് ഗ്ലാസും വെച്ച് അടിപൊളിയായി നടക്കുന്ന ലേഖയുടെ ചിത്രങ്ങളാണിവ.

എപ്പോഴും സ്നേഹിക്കുന്ന ഭർത്താവ് കൂടെ ഉണ്ടെങ്കിൽ നാം എപ്പോഴും സൗന്ദര്യം ഉള്ളവരായി തന്നെ തുടരുമെന്ന് ഇതിന് മുൻപ് ലേഖ പറഞ്ഞിരുന്നു..ശ്രീകുമാറിന്റെ നിഴലായി തന്നെ ലേഖ എല്ലായിപ്പോഴും കൂടെയുണ്ടാകും അതുകൊണ്ടുതന്നെ മലയാളികളുടെ ഇഷ്ടപ്പെട്ട ദമ്പതിമാരിൽ ഒരാളായി മാറി കഴിഞ്ഞിരിക്കുകയാണ് ലേഖയും ശ്രീകുമാറും.

Comments are closed.