എല്ലാ ദിവസവും എന്തായാലും കുറച്ച് ചോറ് ബാക്കി വരും അങ്ങനെ ചോറു ബാക്കി വരുമ്പോൾ ഇനി സന്തോഷിക്കാം.!! Leftover Rice Murukku Recipe Malayalam

ബാക്കി വരുന്ന ചോറ് കൊണ്ട് വളരെ രുചികരമായ മുറുക്ക് തയ്യാറാക്കാം ചോറ്ബാക്കി വന്നാൽ കളയേണ്ട ആവശ്യമില്ല, എല്ലാ ദിവസവും എന്തായാലും കുറച്ച് ചോറ് ബാക്കി വരും അങ്ങനെ ചോറു ബാക്കി വരുമ്പോൾ ആ ചോറുകൊണ്ട് മുറുക്ക് തയ്യാറാക്കിയാൽ കുറേ ദിവസം സൂക്ഷിച്ചുവച്ച് എല്ലാദിവസവും ചായയുടെ കൂടെ കഴിക്കാൻ നല്ലൊരു പലഹാരം ആയിരിക്കും.

ഈ പലഹാരം തയ്യാറാക്കാൻ ആയിട്ട് ബാക്കിവന്ന ചോറ് ഒരു തുള്ളി പോലും വെള്ളം ചേർക്കാതെ മിക്സിയുടെ ജാറിൽ നല്ലായിട്ട് അരച്ചെടുക്കുക.. അരച്ചതിനു ശേഷം അതിലേക്ക് അരിപ്പൊടി ചേർത്തു കൊടുക്കാം, അതിനുശേഷം അതിലേക്ക് ചൂടുവെള്ളം ഒഴിച്ച് നന്നായിട്ട് കുഴച്ചെടുക്കുക ഇടിയപ്പത്തിന് ഒക്കെ തയ്യാറാക്കുന്ന പാകത്തിന് വേണം ഇത് കുഴച്ചെടുക്കേണ്ടത് കുഴക്കുമ്പോൾ പ്രത്യേകം ശ്രദ്ധിക്കുക വെള്ളം കൂടി പോകാതിരിക്കണം അതുപോലെ തിളച്ച വെള്ളത്തിൽ തന്നെ കുഴയ്ക്കാൻ പ്രത്യേകം ശ്രദ്ധിക്കുക കുറച്ച് എണ്ണയോ അല്ലെങ്കിൽ ബട്ടർ ഇതിന്റെ കൂടെ ചേർത്തു കൊടുക്കാവുന്നതാണ്.

 

ഒരു നുള്ള് കായപ്പൊടി കൂടെ ഈ സമയത്ത് വേണമെങ്കിൽ ചേർത്ത് കൊടുക്കാൻ കായപ്പൊടിയുടെ സ്വാദിഷ്ടമുള്ളവർക്ക് അതുപോലെ നല്ലൊരു സ്വാദ് കിട്ടുന്നതിനും കായപ്പൊടി സഹായിക്കും, അതിനുശേഷം ഇടിയപ്പത്തിന്റെ അച്ചിൽ മാവു നിറച്ച് തിളച്ച് എണ്ണയിലേക്ക് വട്ടത്തിൽ ചുറ്റിച്ചു കൊടുക്കുക അതിനുശേഷം ചെറിയ തീയിൽ വച്ച് വേവിച്ചെടുക്കുക നല്ല മൊരു മൊരാ കഴിക്കാവുന്ന ഒരു മുറുക്ക്ഒരു പ്രത്യേക സ്വാദാണ്.

സാധാരണ ചോറ് ബാക്കി വരുമ്പോൾ കളയുകയാണ് പതിവ്അല്ലായെങ്കിൽ അടുത്ത ദിവസം അത് തിളപ്പിച്ച് ഉപയോഗിക്കാറുണ്ട് ഇനി അങ്ങനെ ചെയ്യേണ്ട ആവശ്യമില്ല, കുറച്ചുദിവസം കൂടുതൽ സൂക്ഷിച്ചാൽ നമുക്ക് ഇതുപോലെ മുറുക്ക് തയ്യാറാക്കി എടുക്കാം മുറുക്ക് ആകുമ്പോൾ എല്ലാവർക്കും ഇഷ്ടമാവുകയും ചെയ്യുമെല്ലാവരും കഴിക്കുകയും ചെയ്യും അതുപോലെ ചായയ്ക്ക് എന്തുണ്ടാക്കണമെന്ന് ടെൻഷനും മാറിക്കിട്ടും വീട്ടമ്മമാരുടെ ചായ സമയത്തുള്ള ടെൻഷൻ ഇതോടുകൂടി മാറുകയാണ്.

വായു കടക്കാത്ത ഒരു പാത്രത്തിൽ ഇത് സൂക്ഷിക്കാവുന്നതാണ്. തയ്യാറാക്കുന്ന വിധം വീഡിയോ ഇവിടെ കൊടുത്തിട്ടുണ്ട് വീഡിയോ ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക്ക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കല്ലെ. Video credit : Mia kitchen

 

Comments are closed.