മുപ്പതാണ്ടായി എന്നെ സഹിക്കുന്ന കാരുണ്യമേ, ലീനേ, പിറന്നാളുമ്മകൾ.. തന്റെ ജീവന്റെ നല്ല പാതിക്ക് ആശംസകളുമായി ലാൽ ജോസ്.!!

മലയാള സിനിമാ ലോകത്ത്‌ എക്കാലത്തും നിറഞ്ഞു നിൽക്കുന്ന സംവിധായകരിൽ ഒരാളാണ് ലാൽ ജോസ്. മലയാളത്തിന്റെ വിഖ്യാത സംവിധായകരിൽ ഒരാളായ കമലിന്റെ അസിസ്റ്റന്റ് ഡയറക്ടറായി തന്റെ കരിയറിന് തുടക്കമിട്ട ലാൽ ജോസ് പിന്നീട് മലയാളികൾക്ക്‌ എന്നും ഓർക്കാൻ ഇഷ്ടപ്പെടുന്ന ഒരുപറ്റം സിനിമകളുടെ പിതാവായി മാറുകയായിരുന്നു. സമൂഹ മാധ്യമങ്ങളിൽ സജീവമായി ഇടപെടാറുള്ള താരം തന്റെ കുടുംബ വിശേഷങ്ങളും

മറ്റും ആരാധകരുമായി പലപ്പോഴും പങ്കുവയ്ക്കാറുണ്ട്. നേരത്തെ തങ്ങളുടെ കുടുംബത്തിലേക്ക് ഒരു പേരക്കുട്ടി എത്തിയതിന്റെ സന്തോഷം ലാൽജോസ് ആരാധകരുമായി പങ്കുവച്ചിരുന്നു. തന്റെ ഭാര്യയോടൊപ്പം കുഞ്ഞിനെ എടുത്ത് ലാളിക്കുന്ന ലാൽ ജോസിന്റെ ചിത്രം പ്രേക്ഷകർക്കിടയിൽ ഇടംപിടിക്കുകയും ചെയ്തിരുന്നു. എന്നാൽ ഇപ്പോഴിതാ തന്റെ പ്രിയതമയായ ലീനാമ്മക്ക് ഹൃദയം തൊടുന്ന പിറന്നാൾ ആശംസകളുമായി എത്തിയിരിക്കുകയാണ് ലാൽജോസ്.

“ഇന്ന് അവളുടെ പിറന്നാളാണ്. എത്ര പറന്ന് മാറിയാലും എന്നെ ഈ ഭൂമിയിൽ തന്നെ കെട്ടിയിടുന്ന കു(റ്റി)ട്ടിയുടെ സന്തോഷ ജന്മദിനം കുറ്റിക്ക് ! മുപ്പതാണ്ടായി എന്നെ സഹിക്കുന്ന കാരുണ്യമേ, ലീനേ, പിറന്നാളുമ്മകൾ.. എന്നായിരുന്നു തന്റെ ഭാര്യയുടെ ചിത്രം പങ്കുവച്ചുകൊണ്ട് താരം കുറിച്ചിരുന്നത്. 1992 ൽ തങ്ങളുടെ വിവാഹ ജീവിതം ആരംഭിച്ച ഇരുവർക്കും ഐറിൻ, കാതറിൻ എന്ന രണ്ട് മക്കളുമുണ്ട്. ലാൽജോസിന്റെ ഈയൊരു പിറന്നാൾ ആശംസ ആരാധകർക്കിടയിൽ നിമിഷനേരം കൊണ്ട്

വൈറലായതോടെ നിരവധി പേരാണ് ആയുരാരോഗ്യം നേർന്നുകൊണ്ട് ആശംസകളുമായി എത്തുന്നത്. മമ്ത മോഹൻദാസ്, സൗബിൻ സാഹിർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ മ്യാവു എന്ന ചിത്രമായിരുന്നു ലാൽജോസിന്റെ അവസാനമായി പുറത്തുവന്ന ചിത്രം. മാത്രമല്ല സോളമന്റെ തേനീച്ചകൾ എന്ന പുതിയ സിനിമയുടെ പണിപ്പുരയിലാണ് അദ്ദേഹമിപ്പോൾ. സിനിമയുടെ പോസ്റ്ററുകൾ സമൂഹ മാധ്യമങ്ങളിൽ നേരത്തെ ഇടംപിടിച്ചതിനാൽ ഏറെ പ്രതീക്ഷയോടെയാണ് സിനിമാപ്രേമികൾ ഈയൊരു ചിത്രത്തിനായി കാത്തിരിക്കുന്നത്.

 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by laljose (@laljosemechery)

Comments are closed.