Lal Salaam Movie Review in Malayalam : ഐശ്വര്യ രാജനീകാന്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ലാൽ സലാം സമ്മിശ്ര പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് നേടിയെടുത്തത്. 3 സിനിമയുടെ സംവിധാനത്തിന് ശേഷം വർഷങ്ങൾ ഇടവേള എടുത്തിട്ടാണ് ഐശ്വര്യ ലാൽ സലാം എന്ന ചിത്രവുമായി എത്തിയത്. 3 യിൽ ഭർത്താവായിരുന്ന ധനുഷിനെയാണ് നായകനാക്കിയത് എങ്കിൽ രണ്ടാമത്തെ ചിത്രത്തിൽ സൗത്ത് ഇന്ത്യയുടെ തന്നെ സൂപ്പർ സ്റ്റാറും തന്റെ പിതാവുമായ സാക്ഷാൽ രാജനീകന്തിനെ തന്നെയാണ് ഐശ്വര്യ നായകനാക്കി കൊണ്ട് വന്നത്. തമിഴ് സിനിമ ലോകത്തെ മുടിചൂടാ മന്നൻ എന്ന് വിശേഷിപ്പിക്കാവുന്ന രാജനീകാന്ത് നായകനായ സിനിമ ആയത് കൊണ്ട് തന്നെ ഏറെ പ്രതീക്ഷകയോടെയാണ് സിനിമ ആരാധകർ ലാൽ സലാമിനായി കാത്തിരുന്നത്.
ഒരു കാലത്ത് തമിഴ് സിനിമ അടക്കി വാണ രജനിയെ തമിഴ് മക്കൾ ഒരു സൂപ്പർ സ്റ്റാർ എന്നതിനപ്പുറം ഒരു ദൈവത്തെ പോലെ തന്നെയാണ് കണ്ടിട്ടുള്ളത്. അതിനു കാരണം സാധാരണക്കാരനായ രജനിയിൽ നിന്ന് സൂപ്പർ സ്റ്റാർ രജനിയിലേക്കുള്ള താരത്തിന്റെ വലിയ യാത്രയാണ്. രാജനീകാന്തിന്റെ രാഷ്ട്രീയ പരാമർഷങ്ങളും രാഷ്ട്രീയ പ്രവേശനവും എല്ലാം വലിയ രീതിയിൽ ചർച്ചയാകുന്ന ഒരു സമയം ആയത് കൊണ്ട് തന്നെ ഏറെ പ്രാധാന്യമുള്ള ചിത്രമാണ് ലാൽ സലാമിനെ മലയാളികൾ പ്രേക്ഷകർ പോലും കണ്ടത്. സിനിമ ഇറങ്ങുന്നതിനു മുൻപ് ഐശ്വര്യ രാജനീകാന്ത് നടത്തിയ ഒരു പ്രസ്താവനയും ശ്രദ്ധയാകർഷിച്ചിരുന്നു അത് മറ്റൊന്നും ആയിരുന്നില്ല തന്റെ പിതാവ് ഒരു മനുഷ്യ സ്നേഹി ആണെന്നും സങ്കി അല്ലെന്നും ആയിരുന്നു. വളരെ ഇമോഷണൽ ആയിട്ടാണ് ഐശ്വര്യ രാജനീകാന്ത് ഈ പ്രസ്താവന നടത്തിയത്.
അത് കൊണ്ട് തന്നെ ചിത്രത്തേക്കുറിച്ച് കൂടുതൽ ആകാംഷ ഈ പ്രസ്താവനയും ജനങ്ങൾക്ക് നൽകി. വളരെ സെലക്റ്റീവ് ആയും സമയം എടുത്തും ചിത്രങ്ങൾ ചെയ്യുന്ന രജനിക്ക് ഈ സിനിമയിൽ പിഴച്ചു എന്നാണ് ഒരു വിഭാഗം ആളുകൾ പറയുന്നത്. ജയിലർ എന്ന വമ്പൻ ഹിറ്റിനു ശേഷം രജനി ഇങ്ങനൊരു ചിത്രത്തിൽ അഭിനയിച്ചത് മകളോടുള്ള സ്നേഹം കൊണ്ടാണെന്നും പറയുന്നവരുണ്ട്. ഐശ്വര്യ രാജനീകാന്തിന്റെ 3 വളരെ മികച്ച ഒരു ചിത്രം എന്ന് വിളിക്കാൻ ആകില്ലെങ്കിലും പാട്ട് കൊണ്ടും ആക്ടിങ് കൊണ്ടുമെല്ലാം യുവാക്കൾക്കിടയിൽ ഒരു ഓളം സൃഷ്ടിച്ചിരുന്നു. എന്നാൽ അങ്ങനെ ഒരു ഓളം സൃഷ്ടിക്കാനോ ഒന്നും ലാൽസലാമിനു കഴിഞ്ഞില്ല. ജയിലർ പോലെ ഉള്ള ചിത്രത്തിലൂടെ വലിയൊരു തിരിച്ചു വരവ് നടത്തിയ ശേഷം രജനി എടുത്ത മോശം തീരുമാനം ആയിരുന്നു ലാൽ സലാം എന്ന് പറയുന്നവർ ഉണ്ട്.
ഐശ്വര്യയെ സംബന്ധിച്ചടത്തോളം രണ്ടാമത്തെ മൂവി ആണെങ്കിൽ പോലും വർഷങ്ങളായി സഹ സംവിധായകയായും മറ്റും സിനിമയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്തിയാണ് അവർ. അത് കൊണ്ട് തന്നെ പ്രതീക്ഷയിലേക്ക് ഉയരാൻ അവർക്ക് കഴിഞ്ഞില്ല. ഹിന്ദു മുസ്ലീം ഐക്യം എന്ന ആശയമാണ് സിനിമ മുന്നോട്ട് വെയ്ക്കുന്നത് ഇതിലേക്ക് എത്താൻ ഹിന്ദുക്കളും മുസ്ളീങ്ങളും ഒരുമിച്ചു സന്തോഷത്തോടെ ജീവിക്കുന്ന ഒരു നാട്. ഒരു ക്രിക്കറ്റ് കളി മൂലം വർഗീയ കലാപങ്ങൾ നടന്ന് വേർപിരിയുന്ന ഒരു നാടായി മാറുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്. ചിത്രത്തിലെ നായകൻ തിരു ആയി എത്തുന്നത് വിഷ്ണു വിശാൽ ആണ്. തിരുവിന്റെ മരിച്ചു പോയ അച്ഛന്റെ പഴയകാല സുഹൃത്ത് മൊയ്ദീൻ ഭായ് ആണ് രാജനീകാന്ത്. രാജനീകാന്തിന്റെ ഏക മകൻ ഷംസുദ്ധീൻ ആയി എത്തുന്നത് വിക്രാന്ത് ആണ്. വളരെ മികച്ച പ്രകടനമാണ് എല്ലാവരും കാഴ്ച വെച്ചത്.
ഒരു ഗ്രാമത്തിൽ ഹിന്ദുക്കളും മുസ്ങ്ങളും ചേരി തിരിഞ്ഞു ക്രിക്കറ്റ് ടീമുകൾ ഉണ്ടാകുകയും. ഇന്ത്യ പാകിസ്ഥാൻ ടീമുകൾ തമ്മിൽ മത്സരിക്കുന്ന മനസ്ഥിതിയോടെ അവർ തമ്മിൽ പോരാടുകയും ചെയ്യന്നതിലൂടെയാണ് കഥ മുന്നോട്ട് പോകുന്നത്. ഈ അനീതിക്കെതിരെ മൊയ്ദീൻ ഭായ് എന്ന പ്രമാണിയും മുസ്ലീം ക്രിക്കറ്റ് ടീമിലെ അംഗവുമായ ഷംസുദ്ധീന്റെ പിതാവുമായ മൊയ്ദീൻ ശബ്ദമുയര്ത്തുന്നുണ്ട്. എന്നാൽ പിന്നീട് നടക്കുന്ന വലിയൊരു വഴക്ക് ഹിന്ദു മുസ്ലീം കലാപം ആയി മാറി ഷംസുദീൻറെ കൈ നഷ്ടമാകുന്നു. ഇതിനു പിന്നിൽ തിരു ആണെന്നാണ് ആ നാട്ടിലുള്ളവരും അവന്റെ അമ്മ പോലും വിശ്വസിക്കുന്നത്. നിറയെ ഫ്ലാഷ് ബാക്കുകളും ഫൈറ്റുകളും എല്ലാം ചിത്രത്തിൽ നിറയുന്നുണ്ട്. രാജനീകാന്തിന്റെ പതിവ് ശൈലിയിലുള്ള സ്റ്റൈലിഷ് ആക്ഷനുകളും ചിത്രത്തിൽ കാണാൻ കഴിയും. എ ആർ റഹ്മാൻ ആണ് ചിത്രത്തിന് സംഗീതം നൽകിയത്.