ഭർത്താവിന്റെ അനുഗ്രഹം വാങ്ങി.. മകളെ നെഞ്ചോട് ചേർത്തു.!! റിയൽ വിന്നർ ലക്ഷ്മിപ്രിയയെന്ന് വിധിയെഴുതി സോഷ്യൽ മീഡിയ..Lakshmi Priya Bigg Boss Malayalam

ബിഗ്ഗ്‌ബോസ് മലയാളം നാലാം സീസണിൽ നാലാം സ്ഥാനക്കാരിയായി മാറിയിരിക്കുകയാണ് ലക്ഷ്മിപ്രിയ. തുടക്കം മുതൽ തന്നെ നൂറ് ദിവസങ്ങൾ തികയ്ക്കണമെന്ന ആഗ്രഹത്തോടെയാണ് ലക്ഷ്മിപ്രിയ ഷോയിൽ നിന്നിരുന്നത്. ഷോയിലെ ഏറ്റവും മികച്ച കണ്ടന്റ് ക്രീയേറ്റർ കൂടിയായി മാറുകയായിരുന്നു താരം. തന്റെ എല്ലാ ഇമോഷനും കൃത്യമായി പകർന്നാടിയ ലക്ഷ്മിപ്രിയക്ക് മികച്ച പ്രേക്ഷകപിന്തുണയും ലഭിച്ചിരുന്നു. ഇപ്പോഴിതാ നാട്ടിലേക്ക് തിരിച്ചെത്തിയ ലക്ഷ്മിപ്രിയയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ

തരംഗമാവുകയാണ്. പലതവണ എവിക്ഷൻ എപ്പിസോഡിൽ വന്നുനിന്നിട്ടും പ്രേക്ഷകപിന്തുണ ഒന്ന് കൊണ്ട് മാത്രം ശക്തമായി പിടിച്ചുനിന്ന ലക്ഷ്മിപ്രിയയെ സ്വീകരിക്കാൻ എയർപോർട്ടിൽ ആളുകൾ തിരക്കുകൂട്ടിയിരുന്നു. ഭർത്താവും മകളും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം താരത്തിനായി കാത്തുനിൽക്കുകയായിരുന്നു. ഗുരുക്കന്മാർക്ക്, ജയേഷേട്ടന്, മകൾക്ക്, കൂടെയുണ്ടായിരുന്ന ഇരുപത് മത്സരാർത്ഥികൾക്കും ലക്ഷ്മിപ്രിയ നന്ദി പറയുന്നുണ്ട്. “നിങ്ങൾ ഓരോരുത്തരും തന്ന ചിരിയാണ് എന്നെ പൊട്ടിച്ചിരിപ്പിച്ചതെന്നായിരുന്നു താരത്തിന്റെ പ്രേക്ഷകരോടുള്ള പ്രതികരണം. നിങ്ങൾ സമ്മാനിച്ച ഓരോ

വികാരങ്ങളിലൂടെയുമാണ് ഞാൻ കടന്നുപോയത്. എന്റെ ദേഷ്യവും സങ്കടവുമെല്ലാം മറയില്ലാതെ പുറത്തുവന്നു.” ഷോയിൽ വെച്ച്‌ ഏറ്റവും കൂടുതൽ ബുദ്ധിമുട്ടുണ്ടാക്കിയത് ബ്ലെസ്സ്ലി എന്ന മത്സരാർത്ഥിയുടെ ഭാഗത്ത് നിന്നുണ്ടായ മോശം പെരുമാറ്റം മാത്രമാണെന്ന് താരം പ്രതികരിച്ചിരുന്നു. ഒരു സ്ത്രീയെന്ന നിലയിൽ ഒരു ബഹുമാനവും തരാതെയാണ് ബ്ലെസ്ലി പെരുമാറിയതെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർക്കുന്നുണ്ട്.

ബിഗ്ഗ്‌ബോസ് വീട്ടിലായിരുന്ന സമയത്ത് ലക്ഷ്മിപ്രിയ ഏറ്റവും കൂടുതൽ മിസ്സ്‌ ചെയ്തിരുന്നത് ഭർത്താവ് ജയേഷിനെയും മകളെയുമാണ്. സിനിമയിലും സീരിയലിലും തിളങ്ങാറുള്ള ലക്ഷ്മിപ്രിയ ഇതിനുമുമ്പും പല റിയാലിറ്റി ഷോകളുടെയും ഭാഗമായിട്ടുണ്ട്. പളുങ്ക് എന്ന സീരിയലിൽ അഭിനയിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബിഗ്ഗ്‌ബോസ്സിൽ നിന്ന് വിളി വരുന്നത്. ഹിറ്റ്‌ പ്രോഗ്രാം സ്റ്റാർ മാജിക്കിന്റെയും ഒരു ഭാഗമായിരുന്നു താരം. ബിഗ്ഗ്‌ബോസ് വീട്ടിൽ വെച്ച് താരം പറഞ്ഞ ചില ഡയലോഗുകൾ കോർത്തിണക്കി ഒരു പരിപ്പ് പാട്ടും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു.

Rate this post

Comments are closed.