ഒറ്റ ഫ്രെമിൽ രണ്ട് നായികമാർ.! ഹൃദയം നിറയുന്ന കാഴ്ച്ച.. സാന്ത്വനം ദേവിയേടത്തിക്കൊപ്പം നമ്മുടെ ലക്ഷ്‌മി നക്ഷത്രയും..! Lakshmi Nakshathra Receiving The Best Anchor Award from Chippy Malayalam

Lakshmi Nakshathra Receiving The Best Anchor Award from Chippy Malayalam: സോഷ്യൽ മീഡിയയിലുൾപ്പെടെ ഒട്ടേറെ ആരാധകരുള്ള അവതാരകയാണ് ലക്ഷ്മി നക്ഷത്ര. സ്റ്റാർ മാജിക്ക് എന്ന ഷോയിലൂടെയാണ് ലക്ഷ്‌മി മലയാളികൾക്ക് പ്രിയങ്കരിയാവുന്നത്. സ്വന്തമായി ഒരു യൂ ടൂബ് ചാനലുമുണ്ട് ലക്ഷ്മിക്ക്. തന്റെ വിശേഷങ്ങളും മറ്റും പ്രേക്ഷകരുമായി സ്ഥിരം പങ്കുവെക്കാറുമുണ്ട് താരം. ഇപ്പോൾ ജീവിതത്തിലെ ഏറ്റവും സന്തോഷകരമായ ഒരു മുഹൂർത്തത്തിലൂടെ കടന്നുപോയതിനെക്കുറിച്ചാണ് ലക്ഷ്മി നക്ഷത്ര ഇൻസ്റ്റാഗ്രാമിലൂടെ തുറന്നുപറയുന്നത്.

ടെലിവിഷൻ ദിനത്തോടനുബന്ധിച്ച് നടന്ന അവാർഡ് നിശയിൽ ഏറ്റവും മികച്ച അവതാരകക്കുള്ള അംഗീകാരം ലക്ഷ്മി നക്ഷത്രയെ തേടിയെത്തി. നടി ചിപ്പി രഞ്ജിത്താണ് ലക്ഷ്മിക്ക് അവാർഡ് നൽകിയത്. ‘എന്റെ ഏറ്റവും പ്രിയപ്പെട്ട താരത്തിന്റെ കയ്യിൽ നിന്നും ഒരു അവാർഡ്’ എന്ന് പറഞ്ഞുകൊണ്ടാണ് ലക്ഷ്മി ഇൻസ്റ്റാഗ്രാം പോസ്റ്റ് പങ്കുവെച്ചിരിക്കുന്നത്. മികച്ച അവതാരകക്കുള്ള അവാർഡ് ലക്ഷ്മിയെ തേടിയെത്തുന്നത് ഇതാദ്യ തവണയല്ല.

സ്റ്റാർ മാജിക്ക് ഷോയുടെ അവതാരകയായി പ്രേക്ഷകർക്ക് മുൻപിലെത്തുന്ന ലക്ഷ്മി തന്റെ അവതരണശൈലി കൊണ്ട് പ്രേക്ഷകരെയാകെ കയ്യിലെടുക്കുകയാണ്. സ്റ്റാർ മാജിക്കിന് മുമ്പും പല ടെലിവിഷൻ റിയാലിറ്റിഷോകളിലും അവതാരികയായി ലക്ഷ്മി നക്ഷത്ര എത്തിയിട്ടുണ്ടെങ്കിലും ഈ ഒരു ഷോയാണ് താരത്തിന് ഇത്രയധികം ആരാധകവൃന്ദത്തെ സമ്മാനിച്ചത്. മുൻപ് ഏഷ്യാനെറ്റിൽ സംപ്രേഷണം ചെയ്ത മൈലാഞ്ചി ഉൾപ്പെടെയുള്ള ഷോകളുടെ അവതാരകയായിരുന്നു ലക്ഷ്മി നക്ഷത്ര.

അപ്പോഴൊന്നും താരത്തിന് ഇത്രയധികം ശോഭിക്കാൻ സാധിച്ചിട്ടില്ല. സ്റ്റാർ മാജിക്കിന്റെയും ആദ്യത്തെ അവതാരക ലക്ഷ്മി ആയിരുന്നില്ല. രണ്ടും മൂന്നും അവതാരകർ മാറിയതിനു ശേഷമാണ് ലക്ഷ്മി ആ റോളിലെത്തുന്നത്. എന്നാൽ താരത്തിന് ആ ഷോ ഏറ്റവും ആസ്വാദ്യകരമായ രീതിയിൽ മുന്നോട്ടു കൊണ്ടുപോവാൻ കഴിഞ്ഞു എന്നതാണ് യാഥാർഥ്യം. ഇപ്പോൾ ഒരു സിനിമാതാരത്തിന് എന്ന പോലെയുള്ള ആരാധകരാണ് ലക്ഷ്മിക്കുള്ളത്. മാത്രമല്ല ലക്ഷ്മിയുടെ ഓരോ ഡയലോഗുകളും ആരാധകർ ഓർത്തുവെക്കാറ് പോലുമുണ്ട്.

Rate this post

Comments are closed.