വിക്കിക്ക് സ്നേഹചുംബനം ഒപ്പം കുഞ്ഞുങ്ങളെ മാറോട് ചേർത്ത് നയൻതാര..! പുതുവർഷത്തിൽ മക്കളോടൊപ്പം തമിഴകത്തിൻ ലേഡി സൂപ്പർസ്റ്റാർ….| Lady Superstar Nayanthara With Babies And Wikki Malayalam
Lady Superstar Nayanthara With Babies And Wikki Malayalam: ലേഡി സൂപ്പർസ്റ്റാർ നയൻതാരയ്ക്ക് ഈ വർഷം ഒരുപാട് സ്പെഷൽ ആയിരുന്നു. കാത്തുകാത്തിരുന്ന വിവാഹവും കുഞ്ഞുങ്ങളുടെ ജനനവുമെല്ലാം ഒന്നിച്ചു 2022ലായിരുന്നു സംഭവിച്ചത്. ആറ് വർഷത്തെ പ്രണയത്തിന് ശേഷം നയൻതാരയും വിഘ്നേഷ് ശിവനും വിവാഹിതരായത് 2022 ജൂണിലാണ്. വിവാഹം കഴിഞ്ഞ് മൂന്ന് മാസം പിന്നിട്ടപ്പോഴാണ് സറോഗസിയിലൂടെ തനിക്കും വിക്കിക്കും ഇരട്ടകുഞ്ഞുങ്ങൾ പിറന്നുവെന്ന് താരം സമൂഹത്തെ അറിയിച്ചത്. ഉയിർ, ഉലകം എന്നാണ് താരത്തിന്റെ മക്കളുടെ പേരുകൾ.
ഇപ്പോഴിതാ 2022 തങ്ങൾക്ക് സമ്മാനിച്ച സന്തോഷങ്ങൾക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് ഈ താര ദമ്പതികൾ. മനോഹരമായ ചില കുറിപ്പുകളോടെയാണ് കഴിഞ്ഞുപോയ 2022നെ കുറിച്ച് ഓർമിക്കുന്നത് എന്നും. ഒപ്പം മക്കൾക്കും നയൻതാരയ്ക്കുമൊപ്പമുള്ള മനോഹരമായ ചിത്രവും ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചു. എന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ഒരു വർഷമാണ് 2022. പ്രായമാകുമ്പോൾ എന്റെ ജീവിതത്തിൽ സംതൃപ്തിയും സന്തോഷവും തോന്നുന്ന മിക്ക ഓർമകളും അതൊക്കെ ഈ വർഷം മുതലുള്ളതായിരിക്കണം.

എന്റെ ജീവിതത്തിലെ പ്രണയത്തെ വിവാഹം കഴിച്ചതും എന്റെ തങ്കം നയൻതാര ഏറെ അനുഗ്രഹീതമായ രീതിയിൽ എന്റെ ജീവിതത്തിലെ ഏറ്റവും മഹത്തായ അവസരത്തിൽ ഇതിഹാസങ്ങളും സൂപ്പർ താരങ്ങളും നിറഞ്ഞ ഒത്തിരി നിമിഷങ്ങൾ ആസ്വദിക്കാൻ എന്റെ കുടുംബത്തിനും ഒരു സ്വപ്നതുല്യമായ വർഷം. രണ്ട് ആൺകുട്ടികളാൽ ഞങ്ങൾ അനുഗ്രഹിക്കപ്പെട്ടു. ഞാൻ കാണുമ്പോഴെല്ലാം ഞാൻ അവരുടെ അടുത്തേക്ക് പോകുമ്പോഴെല്ലാം എന്നെ കണ്ണീരിലാഴ്ത്തുന്നു ഇരുവരും .
എന്റെ കണ്ണുകളിൽ നിന്നുള്ള കണ്ണുനീർ എന്റെ ചുണ്ടുകൾക്ക് മുമ്പേ അവരെ സ്പർശിക്കുന്നുണ്ടായിരുന്നു . ഒരുപാട് അനുഗ്രഹീതനായി എന്ന് എനിക്ക് എപ്പോഴും തോന്നുന്നു. ദൈവമേ നിനക്ക് നന്ദി. ഞാൻ എപ്പോഴും ഇഷ്ടപ്പെട്ട, ഒരു കഥ നിർമിക്കുകയും റിലീസ് ചെയ്യുകയും ചെയ്തിരുന്നു. കാത്തുവാക്കുള്ളൈ രണ്ടുകാതൽ എന്നും എപ്പോഴും ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന സിനിമ. സിനിമയുടെ വാണിജ്യ വിജയത്തിൽ എനിക്ക് സന്തോഷമുണ്ട് എന്നും വിഘ്നേഷ് പറഞ്ഞു.
Comments are closed.