“ധൈര്യമില്ലെങ്കിൽ പിന്നെന്ത് പ്രതാഭം”; മലയാളത്തിന്റെ ലേഡി സൂപ്പർസ്റ്റാർ ഡബ്ബിങിനിടെ പങ്കുവച്ച പോസ്റ്റ്.!! Lady Superstar Manju Warrier Post Goes Viral

അപ്രതീക്ഷിത തിരിച്ചുവരവിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച താരമാണ് മഞ്ജു വാരിയർ. 1995 ഇൽ ‘സാക്ഷ്യം ‘ എന്ന ചിത്രത്തിലൂടെയാണ് അവർ സിനിമ ലോകത്തേക്ക് കടന്നു വന്നത്. പിന്നീട് തൂവൽ കൊട്ടാരം(1996), സല്ലാപം (1996), ഈ പുഴയും കടന്ന്(1996) എന്ന ചിത്രത്തിലൂടെ തന്റെതായൊരിടം അവർ സിനിമയിൽ ഉണ്ടാക്കിയെടുത്തു. കന്മദത്തിലൂടെ ശക്തമായ സ്ത്രീ കഥപാത്രവും തനിക്കു ചേരുമെന്ന് അവർ തെളിയിച്ചു.1998 ഇൽ പുറത്തിറങ്ങിയ സിബി മലയിൽ ചിത്രമാണ് ‘സമ്മർ ഇൻ ബെത്ലെഹേം’. കുസ്തൃതി കുടുക്കയായ മഞ്ജുവിന്റെ കഥാപാത്രം ‘ആമി’ യെ അത്രപെട്ടനാരും മറക്കാൻ സാധ്യത ഇല്ല.

‘ദേവിക ശേഖർ’ എന്ന പത്ര പ്രവർത്തകയായി അവർ വീണ്ടും ശക്തമായ കഥാപാത്രങ്ങളിലേ ക്കെത്തി. കരുതയായ സ്ത്രീയുടെയും, ഗ്രാമീണ പെൺകുട്ടിയുടെയും, അമ്മയുടെയും, ഭാര്യയുടെയും, റോളുകൾ അവർ ഭംഗിയായി ചെയ്തു വെച്ചു. നടൻ ദിലീപുമായുള്ള വിവാഹത്തിലൂടെ തന്റെ അഭിനയ ജീവിതത്തിന് താത്കാലിക വിരാമം കുറച്ചെങ്കിലും 2015 ഇൽ പുറത്തിറങ്ങിയ ‘ഹൌ ഓൾഡ് ആർ യു ‘ എന്ന ചിത്രത്തിലൂടെ അതി ശക്തമായ തിരിച്ചുവരവ് കാഴ്ചവെച്ചു . മലയാള സിനിമ മാത്രമല്ല ആ തിരിച്ചുവരവ് ആഘോഷിച്ചത്. അത് മറ്റു പല നായികമാർക്കും പ്രചോദാനമായി.

2019 ഇൽ പുറത്തിറങ്ങിയ ‘അസുരൻ’ എന്ന തമിഴ് ചിത്രത്തിലെ പചൈയമ്മാൾ, ആറാം തമ്പുരാന്നിലെ ഉണ്ണിമായ, കളിയാട്ടത്തിലെ താമര, കണ്ണെഴുതി പൊട്ടും തൊട്ട് എന്ന ചിത്രത്തിലെ ഭദ്ര എന്നിങ്ങനെ എടുത്തു പറയേണ്ട നിരവധി കഥപാത്രങ്ങൾ. അവർ വിജയകരമായി ചെയ്തു വെച്ചു. മലയാളത്തിൽ ആദ്യമായി പെണ്ണിന്റെ പ്രതികാരം പറഞ്ഞ ടി. കെ രാജീവ്‌ കുമാർ ചിത്രമാണ് ‘കണ്ണെഴുതി പൊട്ടും തൊട്ട് ‘ ചിത്രത്തിലെ ഭദ്ര എന്ന കഥപാത്രത്തെ വളരെ സൂക്ഷ്മമായാണ് അഭിനയിച്ചു ഫലിപ്പിച്ചിരിക്കുന്നത്.

തന്റെ രണ്ടാം വരവിൽ ‘ഹൌ ഓൾഡ് ആർ യൂ, ആമി, ഉദാഹരണം സുജാത, പ്രതി പൂവൻ കോഴി, മേരി ആവാസ് സുനോ,’ എന്നീ ചിത്രങ്ങൾ ശ്രദ്ധിക്കപ്പെട്ടു. മികച്ച നടിക്കുള്ള 1996 ലെ സംസ്ഥാന ചലച്ചിത്ര പുരസ്ക്കാരം, ഫിലിം ഫെയർ അവാർഡ്, ഫിലിം ക്രിട്ടിക് അവാർഡ് എന്നീ പുരസ്‌കാരങ്ങൾ നേടി.അവർ പറയുന്നത് ‘നോ ഗട്സ്! നോ ഗ്ലോറി ‘ എന്നാണ്. നമ്മുക്ക് ധൈര്യമില്ലെങ്കിൽ സന്തോഷമില്ല.

 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

A post shared by Manju Warrier (@manju.warrier)

Comments are closed.