L ആകൃതിയിലുള്ള പത്തനംതിട്ടയിലെ വീട് നോക്കാം.!! L Shape Beautiful Home Tour

പത്തനംത്തിട്ടയിലുള്ള റാണിയിൽ മൂലേത്ര എന്ന വീടിനെയാണ് നമ്മൾ വിശദമായി പരിചയപ്പെടാൻ പോകുന്നത്. വീട് വെക്കാൻ ആഗ്രഹിക്കുന്നവർക്ക് നല്ലൊരു മാതൃക തന്നെയാണ് ഈ ഭവനം. ഗേറ്റ് തുറന്ന് കയറുമ്പോൾ തന്നെ പരന്ന വിശാലമായ മുറ്റമാണ് നമ്മൾക്ക് കാണാൻ സാധിക്കുന്നത്. ആകർഷണീയമായ മറ്റൊരു കാര്യം എന്താണെന്നു വെച്ചാൽ എൽ ആകൃതിയിലാണ് വീട് നിർമ്മിച്ചിരിക്കുന്നത്. വീടിന്റെ ഒരു ഭാഗത്ത് കരിങ്കല്ല് ഉപയോഗിച്ചുള്ള ഒരു കിണർ കാണാൻ സാധിക്കും.

വീടിനൊത്ത കാർപോർച്ചാണ് നിർമ്മിച്ചിരിക്കുന്നത്. വീട്ടിലേക്ക് കയറുമ്പോൾ തന്നെ രണ്ട് പ്രവേശന വാതിലുകളാണ് കാണാൻ കഴിയുന്നത്. വീടിന്റെ ഉള്ളിലേക്ക് കയറിയാൽ ലിവിങ് ഏരിയ കാണാം. വീടിന്റെ പത്രാസിനു ചേർന്ന നല്ല വിശാലമായ ലിവിങ് ഹാളാണ് നൽകിയിരിക്കുന്നത്. അവിടെ നിന്നും ഉള്ളിലേക്ക് കയറുമ്പോൾ ഡൈനിങ് റൂമിലെത്തും. ഡൈനിങ് റൂമിൽ നിന്നും നല്ല കാഴ്ച്ച ലഭ്യമാക്കാൻ വേണ്ടിയാണ് വീടിന്റെ മുന്നിൽ തന്നെ രണ്ടാമത്തെ എൻട്രൻസ് നൽകിയിരിക്കുന്നത്.

ഡൈനിങ് ഏരിയയും അടുക്കളയും പരസ്പരം ബന്ധപ്പെട്ട് കിടക്കാണ്. തുറന്ന അടുക്കളയാണ്. കൂടാതെ ഒരു വർക്ക് ഏരിയയുമുണ്ട്. ലൈറ്റിങ് കൊണ്ട് സമൃദമായ വീടാണ് നമ്മൾ പരിചയപ്പെട്ടത്. ഇത് രണ്ട് നിലയിലാണ് പണിതിരിക്കുന്നത്. അതിൽ താഴെത്തെ നിലയിൽ രണ്ട് കിടപ്പ് മുറികളും, മുകളിൽ രണ്ട് മുരികളാണ് ഉള്ളത്.

മാസ്റ്റർ ബെഡ്‌റൂം ഒരുക്കിരിക്കുന്നത് മുകളിലാണ്. പഴയ തരികൾ കൊണ്ടാണ് മുകളിലത്തെ നിലയിലെക്കുള്ള പടികൾ നിർമ്മിച്ചിരിക്കുന്നത്. കിടപ്പ് മുറിയിൽ കയറുമ്പോൾ സാധാരണ രീതിയിലാണ് ഒരുക്കിരിക്കുന്നത്. കൂടാതെ അറ്റാച്ഡ് ബാത്രൂമാണ് നൽകിട്ടുണ്ട്. മുകളിൽ നാല് ജനാളുകൾ മനോഹരമായി പണിതിട്ടുണ്ട്. അതുപോരാതെ ഒരു ബാൽക്കണിയും കാണാൻ സാധിക്കുന്നതാണ്. മിക്ക ചുമരുകളും കരിങ്കല്ല് വെച്ചാണ് ഒരുക്കിരിക്കുന്നത്. അതുകൊണ്ട് തന്നെ കാണാനും പ്രേത്യേക ഭംഗിയാണ്.

Rate this post

Comments are closed.