
കുറ്റി കുരുമുളക് നടുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കൂ; ഇരട്ടി ഫലം ഉറപ്പ്.!! Kuttikurumulak krishi tips
Kuttikurumulak krishi tips : “തേങ്ങാ തൊണ്ട് ഉണ്ടോ കുറ്റികുരുമുളക് കാട് പോലെ കുറ്റി കുരുമുളക് നടുമ്പോൾ ഇക്കാര്യങ്ങൾ കൂടി പരീക്ഷിച്ചു നോക്കൂ ഇരട്ടി ഫലം ഉറപ്പ്” സാധാരണയായി കുരുമുളക് കൃഷി ചെയ്യുമ്പോൾ മരങ്ങളിലോ, തടികളിലോ ഒക്കെ പടർത്തിവിടുന്ന പതിവായിരിക്കും കൂടുതലായും ചെയ്തു വരുന്നത്. ധാരാളം തൊടിയും മരങ്ങളുമെല്ലാം ഉള്ള വീടുകളിൽ ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യാൻ വളരെ എളുപ്പമാണ്. എന്നാൽ ഇന്നത്തെ കാലത്ത് സ്ഥല പരിമിതി പല വീടുകളിലും ഒരു വലിയ പ്രശ്നം തന്നെയാണ്.
അത്തരം ആളുകൾക്ക് എളുപ്പത്തിൽ വളർത്തിയെടുക്കാവുന്ന ഒന്നാണ് കുറ്റി കുരുമുളക്. കുറ്റി കുരുമുളക് എങ്ങനെ കൃഷി ചെയ്യണം എന്നതിനെപ്പറ്റി കൂടുതൽ വിശദമായി മനസ്സിലാക്കാം. ഈയൊരു രീതിയിൽ കുരുമുളക് കൃഷി ചെയ്യുമ്പോൾ ഗ്രോബാഗോ അല്ലെങ്കിൽ അത്യാവശ്യം വലിപ്പമുള്ള പോട്ടുകളോ ഉപയോഗപ്പെടുത്താവുന്നതാണ്. ഏറ്റവും ഫലപ്രദമായ രീതിയിൽ കുരുമുളക് കൃഷി ചെയ്തെടുക്കാനായി ഉപയോഗിക്കാവുന്ന ഒരു മികച്ച വളമാണ് തൊണ്ട് വെള്ളത്തിൽ കുതിർത്തി എടുക്കുന്നത്.
- Consistent moisture: Keep soil consistently moist, but not waterlogged.
- Support: Provide support for pepper plants as they grow.
- Mulching: Mulch around plants to retain moisture and suppress weeds.
ഈയൊരു രീതിയിൽ ചെയ്യാനായി തൊണ്ട് മൂന്നോ നാലോ ദിവസം വെള്ളത്തിലിട്ട് മുകളിൽ രണ്ട് പലക ഇട്ടുവയ്ക്കുക. അതിനുമുകളിലായി വീണ്ടും ഒരു ബക്കറ്റിൽ വെള്ളവും തൊണ്ടും നിറച്ച് കനത്തിൽ വയ്ക്കുക. പിന്നീട് ചെടി നടുമ്പോൾ ഇതിൽ നിന്നും വെള്ളത്തിൽ കിടന്ന് നല്ല രീതിയിൽ കുതിർന്ന തൊണ്ട് എടുത്ത് ഉപയോഗിക്കാവുന്നതാണ്. കുരുമുളക് കൃഷി ചെയ്യുന്നതിനായി ആദ്യം തന്നെ മണ്ണ് മിക്സ് ചെയ്ത് എടുക്കണം. മുൻപ് കൃഷി ചെയ്യാൻ ഉപയോഗിച്ച മണ്ണ് വേണമെങ്കിലും ഇവിടെ ഉപയോഗപ്പെടുത്താവുന്നതാണ്. ആദ്യം തന്നെ ആ മണ്ണ് ഒരു ചാക്കിലോ മറ്റോ ഇട്ട് കൊടുക്കുക.
അതിലേക്ക് ഒരു പാത്രത്തിന്റെ അളവിൽ മണൽ ഇട്ടു കൊടുക്കുക. അതേ പാത്രത്തിന്റെ അളവിൽ തന്നെ ചാണകപ്പൊടി, വേപ്പില പിണ്ണാക്ക്, എല്ലുപൊടി എന്നിവ കൂടി ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്ത് എടുക്കണം. ശേഷം പോട്ടിലേക്ക് മണ്ണ് നിറച്ചു കൊടുക്കാം. നേരത്തെ തയ്യാറാക്കി വെച്ച തൊണ്ടിൽ നിന്നും കുറച്ചെടുത്ത് ആദ്യത്തെ പോട്ടിൽ ഫിൽ ചെയ്തു കൊടുക്കാം. അതിന് മുകളിലായി തയ്യാറാക്കി വെച്ച മണ്ണിന്റെ കൂട്ടും അല്പം ചാരപ്പൊടിയും ചേർത്ത് മിക്സ് ചെയ്ത ശേഷം ചെടി നട്ടു പിടിപ്പിക്കാവുന്നതാണ്. തൊണ്ടിന് പകരമായി ഉണങ്ങിയ കരിയില, പഴയ ഓടിന്റെ കഷ്ണങ്ങൾ എന്നിവയും ആവശ്യാനുസരണം ഉപയോഗപ്പെടുത്താവുന്നതാണ്. കൂടുതൽ വിശദമായി മനസിലാക്കാൻ വീഡിയോ കാനാവുന്നതാണ്. Kuttikurumulak krishi Video Credit : Mini’s LifeStyle
Comments are closed.