കുത്തി പരത്തി ഉണ്ടെങ്കിൽ ബ്രേക്ക്ഫാസ്റ്റ് സൂപ്പർ ആകും.!! ഏതു സമയത്തും ഇത് മതി കഴിക്കാൻ.!! Kutthi Parathi Breakfast

കുത്തിപ്പരത്തി അപ്പം എന്നൊരു റെസിപ്പി നിങ്ങൾ കഴിച്ചിട്ടുണ്ടോ? വളരെ രുചികരമാണ് ഈ കുത്തി പരത്തി ഇത് തയ്യാറാക്കുന്ന രീതി കൊണ്ടാണ് ഇതിനെ ഇങ്ങനെ വിളിക്കുന്നത് തയ്യാറാക്കാൻ വളരെ എളുപ്പമാണ് നാട്ടിൻപുറങ്ങളിൽ നാലുമണി പലഹാരമായിട്ടും അതുപോലെ നമുക്ക് ബ്രേക്ക്ഫാസ്റ്റ് കഴിക്കാൻ ആയിരുന്നാലും പെട്ടെന്ന് ഉണ്ടാക്കാൻ ആകുന്ന ഒന്നാണ്.ചപ്പാത്തി പോലെ കുഴക്കേണ്ട കഷ്ടപ്പെടേണ്ട ആവശ്യങ്ങൾ ഒന്നുമില്ല

തയ്യാറാക്കാൻ വളരെ പെട്ടെന്ന് പറ്റുന്ന കുത്തി പരത്തി ഗോതമ്പ് മാവു കൊണ്ട് തന്നെ അല്ല അരിപ്പൊടി കൊണ്ടും തയാറാക്കാം. അരി കഴിക്കാൻ പറ്റാത്തവർക്ക് യാതൊരു ടെൻഷനും വേണ്ട ഇങ്ങനെ കഴിക്കാം. ഇത് തയ്യാറാക്കാനായിട്ട് ഗോതമ്പുപൊടിയും കുറച്ച് തേങ്ങയും ഉപ്പും ഒരു സ്പൂൺ നെയ്യും ആണ് വളരെ പെട്ടെന്ന് നമുക്ക് പൊടിയിലേക്ക് ആവശ്യത്തിന് വെള്ളം ഒഴിച്ച് കൊടുക്കുക, അതിലേക്ക് നാളികേരം ചേർത്ത് ആവശ്യത്തിനു ഉപ്പും ചേർത്ത് ഒരു സ്പൂൺ നെയ്യും ചേർത്ത് നന്നായിട്ട് കുഴച്ചെടുക്കുക കുറച്ചു കൂടി ലൂസായിട്ട് വേണം ഇത് കുഴച്ചെടുക്കേണ്ടത്.

കുഴച്ചു കഴിഞ്ഞാൽ കൈയിൽ വെള്ളം തൊട്ടതിനു ശേഷം മാവിൽ നിന്ന് ഒരു കൈ മാവ് എടുത്തതിന് ശേഷം ചീനച്ചട്ടിയിലേക്ക് കുറച്ച് വെണ്ണ തടത്തിലേക്ക് കൈകൊണ്ട് കുത്തി കുത്തി പരത്തി കൊടുക്കുക.. പരത്തി പരത്തി അത് ആവശ്യത്തിനു കട്ടിയിൽ വരുത്തിയെടുക്കുക ചിലർക്ക് കട്ടിയോടെ കഴിക്കുന്നതാണ് ഇഷ്ടം ചിലർക്ക് കുറച്ചു കഴിക്കുന്നതാണ് ഇഷ്ടം.പല നാടുകളിലും പല പേരിലാണ് കുത്തിപരത്തി അറിയപ്പെടുന്നത് ഇത് വളരെ രുചികരം ഹെൽത്തിയുമാണ് കഴിക്കാൻ ഒത്തിരി ടേസ്റ്റിയുമാണ് തേങ്ങയൊക്കെ ചേർന്നുകൊണ്ടുതന്നെ തേങ്ങ എങ്കിലും മൊരിഞ്ഞു വരുമ്പോൾ ഉള്ള സ്വാദ് അതുപോലെ വളരെ ഹെൽത്തിയുമാണ് ഈ വിഭവം.

ഒരിക്കലെങ്കിലും ഇതിന്റെ സ്വാദ് അറിഞ്ഞിരിക്കണം പണ്ടുകാലത്ത് നാട്ടുമ്പുറങ്ങളിൽ ഉണ്ടാക്കുന്ന നാടൻ റെസിപ്പിയായിരുന്നു ഈ ഒരു വിഭവം, നാടൻ റെസിപികൾ ഒരിക്കലും മറക്കാതിരിക്കുക എപ്പോഴും തന്നെ ആയിരിക്കും സ്വാദ് കൂടുതൽ തയ്യാറാക്കാനുള്ള വിധവും വളരെ എളുപ്പമായിരിക്കും. ഇപ്പോഴത്തെ കഷ്ടപ്പാടുകൾ ഒന്നും ഉണ്ടാവാതെ വളരെ പെട്ടെന്ന് തന്നെ നമുക്ക് ബ്രേക്ക്ഫാസ്റ്റ് തയ്യാറാക്കി എടുക്കാം.തയ്യാറാക്കുന്ന വിധം വിശദമായി ഇവിടെ വീഡിയോ കൊടുത്തിട്ടുണ്ട്. വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ചാനൽ സബ്സ്ക്രൈബ് ചെയ്യാനും ലൈക് ചെയ്യാനും ഷെയർ ചെയ്യാനും മറക്കരുത്. Video credits: Rajas Kingdom

Comments are closed.