ഈ ചെടിയുടെ പേര് നിങ്ങൾക്കറിയാമോ? നമ്മുടെ വീട്ടിൽ ഉണ്ടായിരിക്കേണ്ട ഈ ഔഷധസസ്യത്തിൻറെ ഗുണങ്ങൾ അറിയാം.!!

നമ്മുടെ ചുറ്റുവട്ടത്ത് കാണപ്പെടുന്ന നമ്മൾ ഗുണങ്ങളറിയാതെ പറിച്ചെറിഞ്ഞു കളയുന്ന പല ചെടികളും ഒരു തരത്തിൽ പറഞ്ഞാൽ ഒട്ടനവധി ഔഷധഗുണങ്ങൾ ഉള്ളവയാണ്. പുരാതനകാലം മുതൽക്ക് തന്നെ രോഗശമനത്തിനായി ഔഷധസസ്യങ്ങളെ ആണ് ആശ്രയിച്ചിരുന്നത്. ശാസ്ത്രവും സാങ്കേതികവിദ്യയും വളർന്നു വന്നിട്ടില്ലാത്ത ആ ഒരു കാലഘട്ടത്തിൽ ഇത്തരത്തിലുള്ള സസ്യങ്ങൾക്ക് തന്നെയായിരുന്നു പ്രാധാന്യവും.


കഠിനമായ അസുഖങ്ങൾക്ക് മാത്രമേ ആശുപത്രികളെ ആശ്രയിച്ചിരുന്നുള്ളു. എന്നാൽ ഇന്ന് ഔഷധസസ്യങ്ങളെ കുറിച്ചുള്ള അറിവില്ലായ്മ ഇവ പറിച്ചെറിഞ്ഞു കളയുന്നതു മൂലം നിസാര അസുഖങ്ങൾക്ക് പോലും ആശുപത്രികളെ ആശ്രയിക്കുകയും ചെയ്യേണ്ട അവസ്ഥയാണ്. നമ്മുടെ വീട്ടു പറമ്പിലും മറ്റുമായി ധാരാളം കണ്ടുവന്നിരുന്ന ഒരു ഔഷധസസ്യമാണ് കുറുന്തോട്ടി. ഇവയുടെ വിവിധ വർഗ്ഗങ്ങൾ ഉണ്ട്.

വാതത്തിനുള്ള ഒരു മികച്ച ഔഷധമാണ് കുറുന്തോട്ടി. കുറുന്തോട്ടിയുടെ വേരും ഇലയും അരച്ചെടുത്ത് ദിവസം കഴിക്കുന്നത് വാതം മാറുന്നതിന് ഏറെ സഹായകമാണ്. വയറിളക്കം പോലുള്ള രോഗങ്ങള്‍ക്കും നാഡീസംബന്ധമായ ആരോഗ്യത്തിനും ഈ സസ്യം ഉപയോഗിക്കാറുണ്ട്. ഹൃദയാരോഗ്യത്തിനും, ശരീരത്തിലെ കൊഴുപ്പു കുറയ്ക്കാനും, ഓർമ്മക്കുറവ് പോലുള്ള പ്രശ്നങ്ങൾക്കും വിര ശല്യത്തിനും അള്‍സര്‍ പ്രശ്‌നങ്ങള്‍ക്കും ഇവ സഹായകമാണ്.

കൂടുതൽ വിശദമായി വീഡിയോയിൽ ഇതിനെക്കുറിച്ച് പറയുന്നുണ്ട്. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമാവുകയാണ് എങ്കിൽ തീർച്ചയായും ലൈക്ക്, ഷെയർ ചെയ്യണേ.. ഇതുപോലെ കൂടുതല്‍ ഉപകാരപ്രദമായ വീഡിയോകള്‍ക്കായി Easy Tips 4 U എന്ന ചാനല്‍ Subscribe ചെയ്യാനും കൂടെ കാണുന്ന ബെൽ ഐക്കൺ ക്ലിക്ക് ചെയ്തു നോട്ടിഫിക്കേഷൻ ഇനേബിൾ ചെയ്യാനും മറക്കരുത്.

Comments are closed.