
ചിരട്ടകൾ ചുമ്മാ കത്തിച്ചു കളയരുതേ.!! കുരുമുളക് പറിച്ചു മടുക്കും; ഇങ്ങനെ ചെയ്താൽ കുരുമുളക് ഇനി ഒരിക്കലും കടയിൽ നിന്നും വാങ്ങില്ല.!! Kurumulak Krishi using Coconut shells
kurumulak Krishi using Coconut shells : മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഉപയോഗിക്കാറുള്ള ഒരു സുഗന്ധ വ്യഞ്ജനമാണല്ലോ കുരുമുളക്. സാധാരണയായി ഉണക്കിയ കുരുമുളകാണ് കൂടുതലായും ഉപയോഗിക്കുന്നത് എങ്കിലും മീൻ കറിയെല്ലാം വയ്ക്കുമ്പോൾ പച്ചക്കുരുമുളക് ഉപയോഗിക്കുമ്പോൾ കൂടുതൽ രുചി ലഭിക്കും. അത്തരം അവസരങ്ങളിൽ വീട്ടാവശ്യങ്ങൾക്കുള്ള കുരുമുളക് വീട്ടിൽ തന്നെ വളർത്തിയെടുക്കാൻ
സാധിക്കുകയാണെങ്കിൽ വളരെ നല്ലതല്ലേ. കുരുമുളക് ചെടി തഴച്ച് വളരാനും, നിറയെ കായ ലഭിക്കാനുമായി ചെയ്യേണ്ട കാര്യങ്ങൾ എന്തെല്ലാമാണെന്ന് വിശദമായി മനസ്സിലാക്കാം. ചെടി നടാനായി തിരഞ്ഞെടുക്കുന്ന തണ്ട് മുതൽ പരിപാലന രീതിക്കു വരെ വളരെയധികം പ്രാധാന്യമുണ്ട്. ചെടിക്കായി തണ്ട് മുറിച്ചെടുക്കുമ്പോൾ ചെറിയ രീതിയിൽ കൂർപ്പ് ഉള്ള ഭാഗത്ത് വെച്ച് വേണം കട്ട് ചെയ്ത് എടുക്കാൻ. എന്നാൽ മാത്രമാണ് ചെടി പെട്ടെന്ന് വേരുപിടിച്ച് കിട്ടുകയുള്ളൂ.
Growing kurumulak (black pepper) in coconut shells is a creative way to do micro-farming at home. Though black pepper is typically a climber that grows best with support, it can be started in coconut shells for nursery or ornamental purposes.
അതുപോലെ നടാനായി തിരഞ്ഞെടുക്കുന്ന തണ്ടിലെ എല്ലാ ഇലകളും പൂർണമായും കളയാൻ പ്രത്യേകം ശ്രദ്ധിക്കണം. തണ്ട് കട്ട് ചെയ്യാനായി മൂർച്ചയുള്ള ഒരു കത്രികയോ, അതല്ലെങ്കിൽ ഒരു ബ്ലേഡോ ഉപയോഗപ്പെടുത്തുന്നതാണ് എപ്പോഴും നല്ലത്. അതല്ലെങ്കിൽ തണ്ടിന്റെ അറ്റം പിളർന്നു പോകാനുള്ള സാധ്യത കൂടുതലാണ്. തണ്ട് മുളപ്പിച്ചെടുക്കാനായി പ്രധാനമായും ഉപയോഗിക്കുന്നത് ചിരട്ട കത്തിച്ച് ഉണ്ടാക്കുന്ന കരി, കറ്റാർവാഴയുടെ നീര്, വെള്ളം എന്നിവയാണ്.
അടുക്കളയിൽ നിന്നും വെറുതെ കളയുന്ന ചിരട്ട സൂക്ഷിച്ചു വച്ചാൽ വളരെ എളുപ്പത്തിൽ ചിരട്ടക്കരി ഉണ്ടാക്കിയെടുക്കാൻ സാധിക്കും. അതിൽ നിന്നും കുറച്ചെടുത്തു മാറ്റി വെള്ളവും കറ്റാർവാഴയുടെ നീരും ചേർത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. അതിലേക്ക് തണ്ട് ഇറക്കി വെച്ച് കുറച്ചുനേരം റസ്റ്റ് ചെയ്യാനായി മാറ്റിവയ്ക്കുക. ശേഷം അടുക്കള വേസ്റ്റും, മണ്ണും ഉപയോഗിച്ചുള്ള പോട്ട് മിക്സ് തയ്യാറാക്കി അതിലാണ് ചെടി വളർത്തിയെടുക്കേണ്ടത്. ചെടിക്ക് നല്ല രീതിയിൽ വെള്ളവും വെളിച്ചവും ലഭിക്കണം. കുരുമുളക് ചെടിയുടെ കൂടുതൽ പരിചരണ രീതികൾ അറിയാനായി വീഡിയോ കാണാവുന്നതാണ്. Video Credit : POPPY HAPPY VLOGS
Comments are closed.