പ്രേക്ഷകഹൃദയം കവർന്ന് ചക്കപ്പഴം ടീമിന്റെ സൂപ്പർ ഫൺ റീൽ.!! കുഞ്ഞുണ്ണിയെക്കൊണ്ട് വല്ലാത്ത പാട് തന്നെ…Kunju & Lallu Of Chakkappazham Reels Goes Viral

വളരെ ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ സ്വീകരണമുറി കീഴടക്കിയ പരമ്പരയാണ്ചക്കപ്പഴം. ഒരു സാധാരണ കുടുംബത്തില്‍ സംഭവിക്കുന്ന സ്വഭാവികമായ കാര്യങ്ങള്‍ ഹാസ്യത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുകയാണ് ചക്കപ്പഴത്തില്‍. അതുകൊണ്ടുതന്നെചക്കപ്പഴം സീരിയലിന് ആരാധകർ ഏറെയുമാണ്. ചക്കപ്പഴം എന്ന പേര് പോലെ തന്നെ അത്രയേറെ മധുരകരമാണ് ഓരോ എപ്പിസോഡും. കുഞ്ഞുണ്ണിയുടേയും കുടുംബത്തിന്റെയും കഥ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതായി മാറുകയായിരുന്നു.

ചക്കപ്പഴത്തിലെ അഭിനേതാക്കളെല്ലാം പ്രേക്ഷകര്‍ക്ക് പ്രിയങ്കരയായി മാറിയവരാണ്. സോഷ്യല്‍ മീഡിയയിലൂടെ ചക്കപ്പഴത്തിലെ വിശേഷങ്ങളും താരങ്ങളുടെ വിശേഷങ്ങളുമെല്ലാം ശ്രദ്ധിക്കപ്പെടാറുണ്ട്.. മാത്രമല്ല ഈ വിശേഷങ്ങളെല്ലാം തന്നെ വളരെ പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. അത്തരത്തിൽ ചക്കപ്പഴം കുടുംബത്തിൽ നിന്നുമുള്ള വൈറൽ റീൽ ആണ് ആരാധകരെ ഇപ്പോൾ പൊട്ടിച്ചിരിപ്പിക്കുന്നത്. വീട്ടിലെ തലമൂത്ത കഥാപാത്രം കൈകാര്യം ചെയ്യുന്ന അച്ഛൻ കുഞ്ഞുണ്ണിയും, ഗൃഹനാഥയും സൂപ്പർ കൂൾ അമ്മയായ കഥാപാത്രം കൈകാര്യം ചെയ്യുന്ന ലളിതയും ചേർന്ന് ആരാധകർക്ക് ഒരുപൊട്ടിച്ചിരി സദ്യ ഒരുക്കുകയാണ്.

ഭാര്യയും ഭർത്താവും ഒരു റീല് ചെയ്താൽ എങ്ങനെ ഉണ്ടാകും? അതിനോടൊപ്പം ബേസിൽ ജോസഫിന്റെ ജയ ജയ ജയ ജയ ഹേ എന്ന പാട്ട് കൂടി ആയാലോ? ഈ ഗാനം സ്വന്തമായി പാടി അഭിനയിച്ച് തകർത്തിരിക്കുകയാണ് കുഞ്ഞുണ്ണിയും ലളിതയും. ലളിതാമ്മ അതിമനോഹരമായി പാട്ടുപാടി തകർത്ത് അഭിനയിക്കുമ്പോൾ, യാതൊരു ഭാവവ്യത്യാസവും കൂടാതെ അരങ്ങിൽ തകർക്കുകയാണ് കുഞ്ഞുണ്ണിയും. ഒടുവിൽ സീനിൽ നിന്നും മാറിപ്പോകുന്ന കുഞ്ഞുണ്ണിയെ ഓടിച്ചിട്ട് പിടിക്കാൻ ഒരുങ്ങുകയാണ് ലളിതാമ്മ.

”ഈ കുഞ്ഞുണ്ണിയെ കൊണ്ട് ഓരോ കാര്യം ചെയ്യിക്കാൻ ഞാൻ പെടുന്ന പാടെ ” എന്ന ക്യാപ്ഷനോടെ ആണ് വീഡിയോ പങ്കുവെച്ചത്.ഒപ്പം ഈ വീഡിയോ ഒറ്റ ടേക്കിൽ ആണ് എടുത്തത് എന്ന് ലളിത എന്ന കഥാപാത്രം ചെയ്യുന്ന സബിറ്റാ ജോർജ് പറയുന്നു. നിരവധി പേരാണ് ഇതിനോടകം ഈ വീഡിയോ കണ്ടത്. ഒപ്പം ഈ വീഡിയോയ്ക്ക് കമന്റുകളുമായി സീരിയലിലെ സഹതാരങ്ങളും രംഗത്തെത്തിയിട്ടുണ്ട്. അമ്മ ആയും ഉത്തമയായ അമ്മായിയമ്മയായും, നിഷ്കളങ്ക ആയ അമ്മാമ്മയും അച്ഛമ്മയും ഒക്കെയായി വേഷം ഇടുന്ന സബിറ്റ ചുരുങ്ങിയ സമയം കൊണ്ട് ആണ് പ്രേക്ഷകരുടെ പ്രിയങ്കരി ആയി മാറിയത്. സീരിയലിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രം കൈകാര്യം ചെയ്യുന്നത് പ്രശസ്ത നടൻ അമൽ രാജ് ദേവ് ആണ്

Comments are closed.