പുതുവർഷത്തിൽ സൗഭാഗ്യ ആരാധകർക്കായി പങ്കുവച്ച ചിത്രം കണ്ടോ ?? “ഈ മാജിക് ഫ്ലവർ ഓരോ ദിവസവും എൻറെ കൈകളിൽ ഇരുന്നു വിടരുകയാണ്” 🥰🥰 കുഞ്ഞിനൊപ്പം ഉള്ള മനോഹര ചിത്രം പങ്കുവെച്ച് സൗഭാഗ്യ.!! Sowbhagya Venkitesh | Arjun Somasekhar | Sudharshana Arjun

സോഷ്യൽ മീഡിയയിൽ സിനിമ താരങ്ങളേക്കാൾ കൂടുതൽ ആരാധകരുള്ള താരദമ്പതികളാണ് സൗഭാഗ്യ വെങ്കിടേഷും ഭർത്താവ് അർജുൻ സോമശേഖറും. നർത്തകിയും tiktok താരവുമാണ് സൗഭാഗ്യ. നടിയും നർത്തകിയുമായ താരാകല്യാൺൻറെ മകൾ ആയിട്ടും ടെലിവിഷൻ ഫ്രെയിമുകളിൽ ഒന്നും സൗഭാഗ്യ അത്ര സുപരിചിതയായിരുന്നില്ല. tiktok വീഡിയോ കളി ലൂടെയാണ് മലയാളി സൗഭാഗ്യയെ ശ്രദ്ധിച്ചുതുടങ്ങിയത്.


തൻറെതായ അഭിനയ ശൈലിയിലൂടെയും നൃത്തച്ചുവടുകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെയാണ് സൗഭാഗ്യ ചുരുങ്ങിയ കാലം കൊണ്ട് സ്വന്തമാക്കിയത്. സൗഭാഗ്യയുടെ ടിക് ടോക് വീഡിയോയിലൂടെ തന്നെയാണ് മലയാളികൾ ആദ്യമായി അർജുനെയും പരിചയപ്പെടുന്നത്. പിന്നീട് ചക്കപ്പഴം എന്ന സീരിയലിലും അർജുൻ അഭിനയിച്ചു. ചെറുപ്പം മുതൽ തന്നെ സുഹൃത്തുക്കളായിരുന്ന സൗഭാഗ്യയുടെയും അർജുൻറെയും വിവാഹം ഇരുവരുടെയും വീട്ടുകാർ ചേർന്ന്

നടത്തിയതായിരുന്നു. താരാ കല്യാണിന്റെ ശിഷ്യൻ കൂടിയാണ് അർജുൻ. കഴിഞ്ഞമാസമാണ് അർജുനും സൗഭാഗ്യക്കും ഒരു പെൺകുഞ്ഞ് പിറന്നത്. സുദർശന എന്നാണ് ഇവർ കുഞ്ഞിനെ നൽകിയ പേര്. സോഷ്യൽ മീഡിയയിൽ സജീവമായ ഇരുവരും കുഞ്ഞു പിറന്നതിന്റെയും പേരിട്ടതിന്റെയും വിശേഷങ്ങൾ ആരാധകരുമായി പങ്കിട്ടിരുന്നു. കുഞ്ഞിനൊപ്പം ഉള്ള ഇരുവരുടെയും ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഏറെ തരംഗമായിരുന്നു.

ഇപ്പോഴിതാ പുതുവർഷത്തിൽ കുഞ്ഞിനൊപ്പം ഉള്ള മനോഹരമായ ചിത്രങ്ങളാണ് സൗഭാഗ്യ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്. ഈ മാജിക് ഫ്ലവർ എൻറെ കൈകളിൽ ഇരുന്ന് ഓരോ ദിവസവും വളരുകയാണ് എന്ന മനോഹരമായ കുറിപ്പോടെയാണ് സൗഭാഗ്യ ചിത്രങ്ങൾ പങ്കുവച്ചിരിക്കുന്നത്. കുഞ്ഞിനെ നെഞ്ചോട് ചേർത്തുള്ള സൗഭാഗ്യയുടെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. നിരവധിപേരാണ് അമ്മയ്ക്കും മകൾക്കും ആശംസകളുമായി ചിത്രത്തിനു താഴെ കമൻറ് ചെയ്തിരിക്കുന്നത്.

Comments are closed.