ചാക്കോച്ചനെ കാണാൻ ക്ലാസ് കട്ട് ചെയ്‌ത്‌ കുട്ടി ഫാൻസ്‌; വൈറലായി കുഞ്ചാക്കോ ബോബൻ പങ്കുവെച്ച വീഡിയോ.!! Kunchacko Boban Shares Video With His Little Fans Malayalam

പ്രേക്ഷകരുടെ റൊമാന്റിക് ഹീറോയാണ് കുഞ്ചാക്കോ ബോബൻ.1981 ൽ ബോബൻ കുഞ്ചാക്കോ നിർമ്മിച്ച് ഫാസിൽ സംവിധാനം ചെയ്ത ധന്യ എന്ന ചിത്രത്തിൽ അഭിനയിച്ചുകൊണ്ട് ബാലതാരമായി ആണ് അഭിനയ ലോകത്തേക്ക് താരം ചുവടുവെക്കുന്നത്.1996ൽ പുറത്തിറങ്ങിയ താരത്തിന്റെ അനിയത്തിപ്രാവ് എന്ന ചിത്രം ഇന്നും പ്രേക്ഷക മനസ്സുകളിൽ മായാതെ നിലനിൽക്കുന്നു.ചിത്രത്തിലെ സുധി എന്ന കഥാപാത്രത്തെ ഇന്നും പ്രേക്ഷകർ ഹൃദയത്തോട് ചേർക്കുകയാണ്. ഇടക്കാലത്ത് സിനിമാലോകത്തു നിന്നും വിട്ടു

നിന്നെങ്കിലും പിന്നീട് പൂർവാധികം ശക്തിയോടെ സിനിമ ലോകത്തേക്ക് തിരിച്ചെത്തുകയായിരുന്നു. ഈയടുത്ത് കുഞ്ചാക്കോ ബോബന്റെ പുറത്തിറങ്ങിയ ന്നാ താ ൻ കേസ് കൊട് എന്ന ചിത്രം വളരെയധികം കയ്യടികൾ നേടി.താരജാഡകൾ ഒന്നുമില്ലാത്ത താരത്തിന് ആരാധകർക്ക് വളരെയധികം ഇഷ്ടമാണ്. 2005ലാണ് താരം വിവാഹിതനാകുന്നത്. പ്രിയ ആൻ സാമുവൽ ആണ് ഭാര്യ. ഇവർക്ക് ഒരു മകനാണ് ഇസ്ഹാഖ്. താരം ഇൻസ്റ്റഗ്രാമിലൂടെയും മറ്റു സോഷ്യൽ മീഡിയകളിലൂടെയും തന്റെ

വിശേഷങ്ങൾ ആരാധകരുമായി എല്ലായിപ്പോഴും പങ്കുവയ്ക്കാറുണ്ട്. ഇപ്പോഴിതാ പുതിയൊരു വീഡിയോയാണ് താരം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ഗൂഡല്ലൂർ ഘടികൾ എന്ന് ചേർത്തുകൊണ്ട് അതിനു താഴെ മനോഹരമായ ഒരു കുറിപ്പ് പങ്കു വച്ചിരിക്കുന്നു .രണ്ടു കുട്ടികൾക്കൊപ്പം പ്രഭാത നടത്തത്തിലാണ് കുഞ്ചാക്കോ ബോബൻ ഉള്ളത്. ഇന്ന് സ്കൂൾ ഇല്ലേടാ എന്ന് ചോദിക്കുന്ന കുഞ്ചാക്കോ ബോബനോട്‌ നിങ്ങളെ കാണാനായിട്ട് വന്നതാണ് സ്കൂൾ കട്ട് ചെയ്തതെന്ന് കുട്ടികൾ പറയുന്നു.

അതിനു മറുപടിയായി ഗുഡ് ബോയ്സ് എന്ന് താരം പറയുന്നുണ്ട്. വീഡിയോയ്ക്ക് താഴെ ഇങ്ങനെയാണ് താരം കുറിച്ചത്.ചാവേർമൂവിയുടെ ഷൂട്ടിങ്ങിനായി ഗൂഡല്ലൂർ എത്തിയതാണ്. നൈറ്റ് ഷിഫ്റ്റും തീവ്രമായ ത്രില്ലിംഗ് സീക്വൻസുകളുള്ള തിരക്കേറിയ ഒന്നാണ് ഷൂട്ടിങ്. ലൊക്കേഷനിൽ ഞങ്ങൾ കണ്ടെത്തുന്ന നേറ്റീവ് എനർജി ബുസ്റ്ററുകളിൽ ചിലത് ഇവയൊക്കെയാണ.ഈ നിരുപാധികവും നിഷ്കളങ്കവുമായ സ്നേഹവും വാത്സല്യവും ഞങ്ങൾക്ക് കഴിയും വിധം തിരിച്ചു നൽകാൻ നിങ്ങൾ ഞങ്ങളെ പ്രേരിപ്പിക്കുന്നു”.

Comments are closed.