വൈറ്റില.!! പാലാരിവട്ടം.!! കൂയ് വിമാനത്തിലെ കിളിയായി മാറി ചാക്കോച്ചൻ.!! രസകരമായ വീഡിയോ പങ്കുവെച്ച് താരം.!! Kunchacko Boban Funny Video Malayalam
Kunchacko Boban Funny Video Malayalam: മലയാള സിനിമാ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ട ചോക്ലേറ്റ് നായകൻ എന്ന വിശേഷണമുള്ള താരമാണല്ലോ കുഞ്ചാക്കോ ബോബൻ. വളരെ ചെറിയ പ്രായത്തിൽ തന്നെ സിനിമാ ലോകത്തെത്തി പ്രേക്ഷകരെ അമ്പരപ്പിച്ച താരം ഇന്നും മോളിവുഡിൽ നിറസാന്നിധ്യമാണ്. മാത്രമല്ല സമീപകാലത്തായി വ്യത്യസ്തമായ കഥാപാത്രങ്ങളിലും വേഷങ്ങളിലും പ്രേക്ഷകരെ വിസ്മയിപ്പിക്കുകയാണ് താരം. ” ന്നാ താൻ കേസ് കൊട്” എന്ന ചിത്രത്തിൽ കള്ളൻ രാജീവനായി
മാറി തിയറ്ററുകളിൽ വൻ തരംഗമായിരുന്നു ചാക്കോച്ചൻ സൃഷ്ടിച്ചിരുന്നത്.സിനിമാ വിശേഷങ്ങൾക്കപ്പുറം തന്റെ യാത്ര വിശേഷങ്ങളും കുടുംബ വിശേഷങ്ങളും എപ്പോഴും സമൂഹ മാധ്യമങ്ങളിൽ താരം പങ്കുവെക്കാറുണ്ട്. എന്നാൽ ഇപ്പോഴിതാ കഴിഞ്ഞ ദിവസം ചാക്കോച്ചൻ പങ്കുവെച്ച രസകരമായ ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളിലും ആരാധകർക്കിടയിലും ഏറെ വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.കെനിയയിലെ മാസേ മാര

എന്ന സ്ഥലത്തു നിന്നുള്ള രസകരമായ ഒരു ചെറു വീഡിയോയായിരുന്നു താരം പങ്കു വച്ചിരുന്നത്. ചെറു യാത്രാ വിമാനത്തിന്റെ വാതിലിനടുത്ത് നിന്ന് കൊണ്ട് ബസ്സിലേക്ക് ആളെ വിളിക്കുന്ന തരത്തിൽ ” വൈറ്റില വൈറ്റില പാലാരിവട്ടം.. ” എന്ന് വിളിച്ചു കൂവുന്നത് ദൃശ്യങ്ങളിൽ കാണാവുന്നതാണ്. ” ഇരവിക്ക് ബസ് കണ്ടക്ടറിൽ നിന്നും ഫ്ലൈറ്റ് കണ്ടക്ടറായി പ്രമോഷൻ കിട്ടി” എന്നായിരുന്നു ഈ ഒരു നർമ്മം നിറഞ്ഞ വീഡിയോക്ക് താഴെ താരം കുറിച്ചിരുന്നത്.
സുഗീദിന്റെ സംവിധാനത്തിൽ ബിജു മേനോൻ, കുഞ്ചാക്കോ ബോബൻ എന്നിവർ കഥാപാത്രങ്ങൾ ആയി പുറത്തിറങ്ങിയ ” ഓർഡിനറി” എന്ന ചിത്രത്തിലെ ചാക്കോച്ചന്റെ തന്നെ പേരാണ് ഇരവി. ഈയൊരു വീഡിയോ നിമിഷം നേരം കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിയതോടെ നിരവധി പേരാണ് രസകരമായ പ്രതികരണങ്ങളുമായി എത്തുന്നത്. ഫെലിനിയുടെ സംവിധാനത്തിൽ ഒരുങ്ങിയ “ഒറ്റ്” എന്ന ചിത്രമാണ് കുഞ്ചാക്കോ ബോബന്റെ അവസാന ചിത്രം.
Comments are closed.