‘ന്നാ താന്‍ കേസ് കൊട്’ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷം.!! വൈറലായി അച്ഛന്റയും മകന്റെയും ഡാന്‍സ് വീഡിയോ.!! Kunchacko Boban And His Son Dance Video Goes Viral

ആരാധക മനസ്സുകളില്‍ സ്ഥാനം കണ്ടെത്തിയ പ്രിയ താരമാണ് കുഞ്ചാക്കോ ബോബന്‍. മലയാളികളുടെ എവര്‍ഗ്രീന്‍ ചോക്ലേറ്റ് ഹീറോ. കുഞ്ചാക്കോ ബോബന്റെ 50 കോടി ക്ലബ്ബില്‍ കയറിയ ചിത്രമാണ് ‘ന്നാ താന്‍ കേസ് കൊട്. റിലീസ് ചെയ്ത് 50 ദിവസങ്ങള്‍ പിന്നിട്ട സിനിമ ഒ.ടി.ടിയിലും ഹിറ്റായി മാറിയിരുന്നു. ചിത്രത്തിനൊപ്പം തന്നെ ചാക്കോച്ചന്റെ ഡാന്‍സും സൂപ്പര്‍ ഹിറ്റായി. ‘കാതോട് കാതോരം’ എന്ന ചിത്രത്തിലെ ‘ദേവദൂതര്‍ പാടി’ എന്ന ഗാനമാണ് ചിത്രത്തിലൂടെ കുഞ്ചാക്കോ ബോബന്‍ വീണ്ടും അവതരിപ്പിച്ചത്.

ഒ.എന്‍.വി. കുറുപ്പ് രചിച്ച്, ഔസേപ്പച്ചന്‍ ഈണം നല്‍കിയ ഈ നിത്യഹരിത ഗാനം കുഞ്ചാക്കോ ബോബന്റെ ചുവടുകളോടെ എത്തിയപ്പോള്‍ ഗംഭീര വരവേല്‍പ്പാണ് ആരാധകരുടെ ഭാഗത്തു നിന്നും ലഭിച്ചത്. സോഷ്യല്‍ മീഡിയയില്‍ വളരെ പെട്ടന്ന് തന്ന ആ വീഡിയെ വൈറലായി മാറുകയും ചെയ്തു. എന്നാല്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കൊണ്ടിരിക്കുന്നത് ചാക്കോച്ചന്റെ മറ്റൊരു ദേവദൂതര്‍ ഡാന്‍സ് വീഡിയോ ആണ്. അതില്‍ അച്ഛനൊപ്പം മകന്‍ ഇസഹാക്കും കൂടിയിട്ടുണ്ട്. അച്ഛനും മകനും ഒന്നിച്ചുളള രസകരമായ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്.

‘ദേവദൂതര്‍ പാടി’ എന്ന ഗാനത്തിന് മകന്‍ ഇസയുടെ മുന്നില്‍ നിന്ന് ഡാന്‍സ് കളിക്കുന്ന കുഞ്ചാക്കോ ബോബനെയും ഡാന്‍സ് കുറച്ചുനേരം നോക്കിനിന്ന ശേഷം അച്ഛനൊപ്പം കൂടുന്ന ഇസയെയും പിന്നീടുളള ഇസയുടെ കുസൃതിയും വീഡിയോയില്‍ കാണാം.’ന്നാ താന്‍ കേസ് കൊട്’ എന്ന ചിത്രത്തിന്റെ അമ്പത് ദിവസം പിന്നിട്ടതിന്റെ ആഘോഷത്തിന്റെ തുടങ്ങിയതിന്റെ ഭാഗമായാണ് അച്ഛന്റയും മകന്റെയും ഈ ഡാന്‍സ് വീഡിയോ.

ഇന്‍സ്റ്റാഗ്രാമിലാണ് ചാക്കോച്ചന്‍ ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വളരെ പെട്ടെന്നാണ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്. ആരാധകരെല്ലാം ഇത് ഏറ്റെടുത്തു എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. ഏറ്റവും ക്യൂട്ട് ദേവദൂതര്‍, അച്ഛന്റെയും മകന്റെയും വീഡിയോകള്‍ക്കായി ഇനിയും കാത്തിരിക്കുന്നു, കുഞ്ഞു ചാക്കോച്ചന്‍ അടിപൊളി, ചാക്കോച്ചന്റെ മോനല്ലേ ഇതല്ല ഇതിലപ്പുറവും ചാടിക്കടക്കും, ന്യൂ ചാക്കോച്ചന്‍ തുടങ്ങി നിരവധി കമന്റുകളാണ് ഈ വീഡിയോയ്ക്ക് താഴെ വന്നുകൊണ്ടിരിക്കുന്നത്.

Comments are closed.