നിങ്ങൾക്ക് നല്ല കാലം ആരംഭിക്കും ഏത് ആഗ്രഹവും നടക്കും.!! കുംഭഭരണി നാളിൽ അടുത്തുള്ള ദേവീക്ഷേത്രത്തിൽ ഈ ഒരു വഴിപാട് ചെയ്യൂ.!! Kumbabharani Special Vazhipadukal Malayalam Astrology

Kumbabharani Special Vazhipadukal Malayalam Astrology : വിളിച്ചാൽ വിളിപ്പുറത്ത് എത്തുന്ന, അതിവേഗം അനുഗ്രഹവും ഐശ്വര്യവും വാരിക്കോരി നൽകുന്ന ഭദ്രകാളിയെ പൂജിച്ച് തൃപ്തിപ്പെടുത്തുന്ന ദിവസമാണ് കുംഭമാസത്തിലെ ഭരണി നാൾ. ദേവി മഹാമായയുടെ രൗദ്ര ഭാവമായ ഭദ്രകാളി ജ്ഞാനം ചൊരിഞ്ഞു പ്രപഞ്ചത്തെ പരിപാലിക്കുക എന്നതാണ് ഭദ്രകാളിയുടെ അവതാരലക്ഷ്യം. കുംഭ ഭരണി നാളിൽ ഭക്തിയോടെ നാമം ജപിച്ചു കൊണ്ട് ദേവി ക്ഷേത്ര ദർശനം നടത്തി

പൂജ ചെയ്‌താൽ അത്യുത്തമമാണ്. ഭദ്രകാളിക്ക് അതി പ്രസിദ്ധമായ ഒട്ടനവധി ക്ഷേത്രങ്ങളാണ് കേരളത്തിൽ ഉള്ളത്. കൊടുങ്ങല്ലൂർ, മലയാലപ്പുഴ, ചോറ്റാനിക്കര, കാട്ടിൽ മേക്കത്തിൽ, ചെട്ടികുളങ്ങര, ആറ്റുകാൽ, തിരുമാന്ധാംകുന്ന് എന്നിവ ഇവയിൽ ചിലത് മാത്രം. കേരളത്തിൽ മിക്ക കുടുംബങ്ങളുടെയും പരദേവതയാണ് ഭദ്രകാളി. ശിഷ്ടരക്ഷകയും അധർമ്മസംഹാരകയുമായ ഭദ്രകാളിയെ ഭജിച്ചാൽ ദൃഷ്ടിദോഷവും ദുരിതങ്ങളും കഷ്ടപ്പാടുകളും വിട്ടകലും.

Kumbabharani Special Vazhipadukal Malayalam Astrology
Kumbabharani Special Vazhipadukal Malayalam Astrology

ഇത്തവണ കുംഭഭരണി 2023 ഫെബ്രുവരി 25 ശനിയാഴ്ചയാണ്. അന്നേ ദിവസം ഭദ്രകാളിയുടെ മൂലമന്ത്രം ജപിക്കുന്നത് പല വിധത്തിൽ ഉള്ള ദോഷങ്ങൾ അകറ്റാൻ നല്ലതാണ്. ഈ മന്ത്രം ഏതാണ് എന്നറിയാനായി വീഡിയോ കാണുക. അഷ്ടമിതിഥി, ചൊവ്വാഴ്ച, വെള്ളിയാഴ്ച ദിവസങ്ങളിൽ ഭദ്രകാളിക്ക് വഴിപാടുകൾ ചെയ്യുന്നത് നല്ലതാണ് എങ്കിലും കുംഭഭരണി ദിവസം കടുംപായസം കഴിപ്പിച്ചാൽ കാര്യവിജയവും ചുവന്ന പട്ട് സമർപ്പിച്ചാൽ തടസ്സങ്ങൾ വിട്ടൊഴിയും.

ദേവിക്ക് ചാന്താട്ടം നടത്തിയാൽ ശത്രുദോഷത്തിൽ നിന്നും മുക്തിയും ലഭിക്കും. ഇതു പോലെ കുംകുമാഭിഷേകം, പട്ടും താലിയും സമർപ്പിക്കൽ, ചെമ്പരത്തി മാല സമർപ്പിക്കൽ, കമുകിൻ പൂങ്കുല മാല സമർപ്പിക്കൽ, എണ്ണ അഭിഷേകം, രക്തപുഷ്പാഞ്ജലി, പൂമുടൽ തുടങ്ങി ഓരോ വഴിപാടിനും ഓരോ ലക്ഷ്യങ്ങൾ ഉണ്ട്. കുംഭഭരണി നാളിൽ ഇവയിൽ ഏത് ചെയ്താലും അത്ഭുതകരമായ രീതിയിൽ അഭിവൃധി നിങ്ങൾക്ക് ഉണ്ടാവുന്നതാണ്. ഏത് വഴിപാട് ആണ് കഴിപ്പിക്കേണ്ടത് എന്ന് മനസിലാക്കാൻ വീഡിയോ മുഴുവനായും കാണുക.

Rate this post

Comments are closed.