അനിരുദ്ധിനെ ജയിലിലാക്കി ഡോക്ടർ ഇന്ദ്രജ.. ഡോക്ടറായി പ്രാക്ടീസ് ചെയ്യാൻ ഇനി അനിയെ അനുവദിക്കില്ലെന്ന് ശത്രുക്കൾ.. മകന്റെ രക്ഷകനായി സുമിത്ര എത്തുമ്പോൾ.!! Kudumbavilakku weekly promo

കുടുംബപ്രക്ഷകരുടെ ഇഷ്ടപരമ്പരയാണ് ഏഷ്യാനെറ്റിൽ പ്രക്ഷേപണം ചെയ്യുന്ന കുടുംബവിളക്ക്. കുടുംബജീവിതങ്ങളിലെ സങ്കീർണ്ണതയും ബന്ധങ്ങളുടെ ശക്തിയും അടിവരയിട്ട് പറയുന്ന പരമ്പര റേറ്റിങ്ങിലും മുൻപന്തിയിലാണ്. നടി മീര വാസുദേവാണ് പരമ്പരയിൽ മുഖ്യകഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സുമിത്ര എന്ന വീട്ടമ്മയുടെ റോളിൽ ഗംഭീരമായ പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്. പരമ്പരയുടെ പുതിയ പ്രൊമോ

വീഡിയോയിൽ അനിരുദ്ധ് ജയിലിലാകുന്നതാണ് കാണിച്ചിരിക്കുന്നത്. ഡോക്ടർ ഇന്ദ്രജയുടെ പ്രതികാരാഗ്നിയിൽ എരിഞ്ഞടങ്ങുന്ന അനിരുദ്ധൻ എന്ന് പറഞ്ഞുകൊണ്ടാണ് പ്രൊമോ വീഡിയോ പുറത്തുവിട്ടിരിക്കുന്നത്. ഇന്ദ്രജയും വേദികയും മുന്നേ തന്നെ കൈകോർത്തിരുന്നു. ഇപ്പോഴിതാ അനിരുദ്ധിനെ എങ്ങനെയും തോൽപ്പിക്കുക എന്നതാണ് ഇന്ദ്രജയുടെ പ്ലാൻ. ഏത് വിധേനയും അനിയുടെ ഭാവി ഇല്ലാതാക്കുക, അവൻ ഇനി ഒരിക്കൽ പോലും ഡോക്ടറായി പ്രാക്ടീസ് ചെയ്യരുത്

എന്നിങ്ങനെയൊക്കെയാണ് ഇന്ദ്രജയുടെ മാസ്റ്റർ പ്ലാൻ. ഇന്ദ്രജയുടെ പ്ലാൻ എന്ത് തന്നെയായാലും ഒടുവിൽ അനി ജയിലിലാകുകയാണ്. ഈയൊരു ദുരവസ്ഥയിൽ നിന്ന് അനിയെ രക്ഷിക്കാൻ ആരാണ് എത്തുക? എല്ലാം സുമിത്ര അറിയുകയാണ്. മകന്റെ നെഞ്ച് പിടഞ്ഞാൽ അമ്മ എവിടെയാണെങ്കിലും അത്‌ അറിയുക തന്നെ ചെയ്യും. ഇവിടെയും അത്‌ സംഭവിക്കുകയാണ്. സ്വന്തം മകന്റെ രക്ഷകനായി സുമിത്ര എത്തുന്നു. പ്രൊമോയിൽ കാണിക്കുന്നതനുസരിച്ച് അത്യന്തം നാടകീയമായ രംഗങ്ങളാണ് പരമ്പരയിൽ ഇനി

വരാനിരിക്കുന്നത്. അനിരുദ്ധിന്റെ ഈ പരാജയം ഏവർക്കും വേദന സമ്മാനിക്കുന്നതാണ്. റേറ്റിങ്ങിൽ മുൻപന്തിയിലുള്ള പരമ്പരയാണ് കുടുംബവിളക്ക്. നടി ചിത്ര ഷേണായിയാണ് പരമ്പരയുടെ നിർമ്മാതാവ്. സുമിത്ര എന്ന വീട്ടമ്മയുടെ ജീവിതത്തിലൂടെയാണ് കുടുംബവിളക്ക് പരമ്പരയുടെ കഥ പറഞ്ഞുപോകുന്നത്. വീഴ്ചയിൽ നിന്നും വാഴ്ചയിലേക്കുള്ള നാളുകളാണ് ഇപ്പോൾ സുമിത്രക്ക്. സുമിത്രയുടെ ഓരോ വിജയവും ആഘോഷമാക്കുന്നവരാണ് കുടുംബവിളക്ക് ആരാധകർ.

Comments are closed.